- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തു; ശശി തരൂരിനെ ഐ.ടി. സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് എംപി. നിഷികാന്ത് ദുബെയുടെ നോട്ടീസ്; എം പിയുടെ നീക്കം കഴിഞ്ഞ സമിതിയോഗം ബഹിഷ്കരിച്ചതിന് പിന്നാലെ
ന്യൂഡൽഹി: പാർലമെന്റ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി. എംപി. നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി. ഐ.ടി. സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ തരൂർ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തുവെന്ന് ആരോപിച്ചാണ് ദുബെയുടെ നടപടി.
ചൊവ്വാഴ്ച നടന്ന സമിതി യോഗത്തിൽനിന്ന് ബിജെപി. എംപി.മാരായ ദുബെയും രാജ് വർധൻ റാത്തോഡും ഇറങ്ങിപ്പോയിരുന്നു. യോഗത്തിന്റെ അജണ്ട കൃത്യമായി തങ്ങളെ അറിയിച്ചില്ലെന്നും അതുസംബന്ധിച്ച് ഒട്ടേറെ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയതായും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇതിന് പിന്നാലെയാണ് ദുബെ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.
പെഗസ്സസ് ഫോൺചോർത്തലിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള സമിതി യോഗത്തിനു ഒരു ദിവസം മുമ്പാണ് ഭരണപക്ഷ അംഗങ്ങളുടെ നടപടി എന്നതും ശ്രദ്ധേയമാണ്.
ശശി തരൂരിന്റെ വ്യക്തിഗത താത്പര്യത്തിന്റെ പുറത്ത് നടത്തിയ യോഗത്തിൽ നിന്ന് എല്ലാ ബിജെപി. എംപി.മാരും വിട്ടുനിന്നതായി ദുബെ പറഞ്ഞു. 'ലോക്സഭ നടക്കുന്ന അതേസമയത്ത് എങ്ങനെയാണ് യോഗം വിളിച്ചു ചേർക്കാൻ കഴിയുക. പാർലമെന്റ് നല്ലരീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയെന്നത് നമ്മുടെ ജോലിയാണ്. ഈ വിഷയം സഭാ സമ്മേളനത്തിൽ ഞാൻ ഉന്നയിച്ചിരുന്നു', ദുബെ കൂട്ടിച്ചേർത്തു.
നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു സമിതിയുടെ ജനാധിപത്യ സ്വഭാവമുള്ള പ്രവർത്തനത്തെ നിരാകരിക്കുക മാത്രമല്ല ഈ 'മാന്യദ്ദേഹം' ചെയ്തത് , കാര്യം കാണുന്നതിനായി തന്റെ രാഷ്ട്രീയ നേതാക്കന്മാരുടെ പാദസേവയും ചെയ്തു. ഐടി സമിതി അധ്യക്ഷകനെപ്പോലുള്ള തങ്ങളുടെ കൂട്ടാളികളെ ഉപയോഗിച്ച് കോലാഹലം സൃഷ്ടിച്ച് ജനാധിപത്യസ്വഭാവമുള്ള സ്ഥാപനങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് രാജ്യം ഭരിക്കാമെന്നാണ് അവർ കരുതുന്നത്, ' നോട്ടീസിൽ ദുബെ ആരോപിച്ചു.
സമിതി അധ്യക്ഷനെന്ന നിലയിൽ തരൂർ സ്വന്തം നിലയിൽ അജണ്ടകൾ തീരുമാനിക്കുകയും അവ സമിതി അംഗങ്ങളോട് പങ്കുവെക്കുന്നതിനു മുമ്പേ മാധ്യമങ്ങൾക്കു കൈമാറുകയും ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തതായും നോട്ടീസിൽ ആരോപിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ