മൂന്നാർ: ചൂൽ വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിന് ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം തുടക്കം കുറിച്ചു. 'ചൂൽവിപ്ലവം 2019' രണ്ടാംഘട്ടത്തിന്റെ ദക്ഷിണമേഖലാ ഉദ്ഘാടനം നടന്നതു മൂന്നാറിൽ പെമ്പിള ഒരുമൈയുമായി ചേർന്ന് നടത്തിയ ചടങ്ങിലാണ്.

Displaying 20161009_132737.jpg

ചൂൽ വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തിൽ ഒരു ജില്ലയിൽ ഒരു നിയോജകമണ്ഡലം എന്ന ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങൾക്കാണ് ആം ആദ്മി പാർട്ടി തുടക്കമിടുന്നത്. പാർട്ടി ദേശീയ നിരീക്ഷകൻ സോംനാഥ് ഭാരതി എംഎ‍ൽഎ യോഗം ഉത്ഘാടനം ചെയ്തു.

പെമ്പിള ഒരുമൈയുമായി ആം ആദ്മി പാർട്ടി ഉണ്ടാക്കിയ പ്രവർത്തന ഐക്യത്തിന്റെ അടിസ്ഥാനത്തിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ ട്രേഡ് യൂണിയൻ ആയ 'ശ്രമിക് വികാസ്' സംഘടനയിൽ പെൺപിളൈ ഒരുമൈയെ അഫിലിയേറ്റ് ചെയ്തു. പെമ്പിള ഒരുമൈ നേതാക്കളായ ലിസ്സി സണ്ണി, കെ. രാജേശ്വരി, സ്റ്റെല്ല മരിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആം ആദ്മി പാർട്ടിയുടെ ടോൾ ഫ്രീ 'മിസ്ഡ് കോൾ നമ്പർ' 08030 6363 29 ഡൽഹി എംഎ‍ൽഎ അൽകാ ലാംബ പ്രകാശനം ചെയ്തു. മോദി ഈ രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നു മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും മോദിയുടെതന്നെ വഴിയാണെന്നും സോംനാഥ് ഭാരതി യോഗത്തിൽ പറഞ്ഞു.

Displaying 20161009_130109.jpg

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു സർക്കാരും ചെയ്യാത്ത വിധത്തിൽ ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഡൽഹി സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏക ഭീഷണിയെന്ന് സോംനാഥ് ഭാരതി പറഞ്ഞു. പ്ലാന്റെഷൻ തൊഴിലാളി നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് സോംനാഥ് ഭാരതി ആവശ്യപ്പെട്ടു.

Displaying 20161009_132552.jpg

ഇന്ത്യയിൽ പതിനയ്യായിരം രൂപ മിനിമം വേതനം നിയമമായി പ്രഖ്യാപിച്ച ഏക സംസ്ഥാനം ഡൽഹിയാണ്. ഇക്കാര്യത്തിൽ കേരളത്തിലും ഇതേ നിയമം നടപ്പാക്കുന്നതിന് വേണ്ടി തൊഴിലാളികളുടെ ഒപ്പുശേഖരണം നടത്താൻ ശ്രമിക് വികാസ് സംഘട്ടൻ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ നീണ്ടു നിൽക്കുന്നതാണ് ഒപ്പുശേഖരണം. ഡൽഹി ആം ആദ്മി സർക്കാർ ചെയ്ത അതേപാത അത്രത്തോളമെങ്കിലും പിന്തുടരണമെന്ന് സോംനാഥ് ഭാരതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തുകൊണ്ട് ആം ആദ്മി പാർട്ടി ദേശീയ നേതാവും ദേശീയ മാദ്ധ്യമ ഉപദേഷ്ടാവുമായ ദീപക് ബാജ്പേയ് സംസാരിച്ചു. യോഗത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സീ ആർ നീലകണ്ഠൻ സംസാരിച്ചു.

Displaying 20161009_150029.jpg