- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിച്ചം വരുന്ന ബ്രെഡ്ഡ് വലിച്ചെറിയുന്നതും ഇനി നിയമലംഘനം; പിഴ ഉൾപ്പെടെയുള്ള ശിക്ഷ നൽകുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്
റിയാദ്: കഴിച്ചിട്ട് മിച്ചം വരുന്ന ബ്രെഡ്ഡ് തെരുവിലേക്ക് വലിച്ചെറിയുന്നത് കണ്ടാൽ ഇനി പിഴ നൽകേണ്ടി വരും. തെരുവിലെ മാലിന്യക്കൂമ്പാരത്തിലേക്ക് ബ്രെഡ്ഡ് നിക്ഷേപിക്കുന്നത് മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത കാലത്ത് നടത്തിയപഠനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിൽ തന്നെ സൗദിയിലാണ് ബ്രെഡ്ഡ് ഉത്പാദനം വൻ തോതിൽ നടക്കുന്നതായി തെളിഞ്ഞിട്ടുള്ളത്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനവും പാഴാക്കിക്കളയുന്നതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉപയോഗ ശേഷം മിച്ചം വരുന്ന ബ്രെഡ്ഡുകൾ കാലിത്തീറ്റകൾക്കായി ഉപയോഗിക്കുന്ന കരിഞ്ചന്തക്കാർ രാജ്യത്ത് തഴച്ചുവളരുന്നതായി ഈയടുത്ത് കണ്ടത്തെയിട്ടുമുണ്ട്. ഇതിന് തടയിടുന്നതിാണ് ഇത്തരത്തിൽ ബ്രെഡ്ഡുകൾ വലിച്ചെറിയുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്. കഴിഞ്ഞ 30 വർഷമായി രാജ്യത്ത് ബ്രെഡ്ഡിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല
റിയാദ്: കഴിച്ചിട്ട് മിച്ചം വരുന്ന ബ്രെഡ്ഡ് തെരുവിലേക്ക് വലിച്ചെറിയുന്നത് കണ്ടാൽ ഇനി പിഴ നൽകേണ്ടി വരും. തെരുവിലെ മാലിന്യക്കൂമ്പാരത്തിലേക്ക് ബ്രെഡ്ഡ് നിക്ഷേപിക്കുന്നത് മുനിസിപ്പൽ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്ത കാലത്ത് നടത്തിയപഠനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിൽ തന്നെ സൗദിയിലാണ് ബ്രെഡ്ഡ് ഉത്പാദനം വൻ തോതിൽ നടക്കുന്നതായി തെളിഞ്ഞിട്ടുള്ളത്. മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനവും പാഴാക്കിക്കളയുന്നതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഉപയോഗ ശേഷം മിച്ചം വരുന്ന ബ്രെഡ്ഡുകൾ കാലിത്തീറ്റകൾക്കായി ഉപയോഗിക്കുന്ന കരിഞ്ചന്തക്കാർ രാജ്യത്ത് തഴച്ചുവളരുന്നതായി ഈയടുത്ത് കണ്ടത്തെയിട്ടുമുണ്ട്. ഇതിന് തടയിടുന്നതിാണ് ഇത്തരത്തിൽ ബ്രെഡ്ഡുകൾ വലിച്ചെറിയുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്.
കഴിഞ്ഞ 30 വർഷമായി രാജ്യത്ത് ബ്രെഡ്ഡിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രെഡ് നിർമ്മാണത്തിനുള്ള ഗോതമ്പിനും രാജ്യത്ത് വിലക്കുറവാണ്.