- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിള്ളയെ യൂണിഫോമില്ലാത്തപ്പോൾ തല്ലണമെന്ന് ആഹ്വാനം ചെയ്ത എംവി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; എസ്എഫ്ഐ മാർച്ചിന് നേരെ വെടിയുതിർത്ത അസി. കമ്മിഷണർ രാധാകൃഷ്ണ പിള്ളയുടെ പെൻഷൻ വെട്ടിക്കുറച്ച് പിണറായി സർക്കാർ; പെൻഷൻ കട്ട് കൈക്കൂലി കേസുമായി ബന്ധിപ്പിച്ച്
തിരുവനന്തപുരം: കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിൽ എസ്. എഫ്. ഐ മാർച്ചിന് നേരേ വെടിവച്ച അസി. കമ്മിഷണർ കെ. രാധാകൃഷ്ണപിള്ളയുടെ പെൻഷൻ കൈക്കൂലി കേസുമായി ബന്ധപ്പെടുത്തി സർക്കാർ വെട്ടിക്കുറച്ചു. അഞ്ച് വർഷത്തേക്ക് പ്രതിമാസം 600 രൂപ കുറയ്ക്കാനാണ് ഉത്തരവ്. സ്വാശ്രയ കോളേജ് വിദ്യാർത്ഥിയായിരുന്ന നിർമ്മൽ മാധവിനെ റാഗിങ് പ്രശ്‌നത്തെത്തുടർന്ന് കോഴിക്കോട് ഗവ.എൻജിനിയറിങ് കോളേജിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിനിടെ ആയിരുന്നു അസി. കമ്മിഷണർ വെടിയുതിർത്തത്. ഇതോടെ പിള്ള സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. സംഘർഷത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.ബിജുവടക്കം 14 പേർക്ക് പരിക്കേറ്റു. പിള്ള റിവോൾവറുപയോഗിച്ച് നാലു റൗണ്ട് വെടിവച്ചതോടെ ഭയന്നോടിയ പലർക്കും വീണ് പരിക്കേറ്റു. യൂണിഫോം ഇല്ലാത്തപ്പോൾ പിള്ളയെ തല്ലണമെന്ന് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വിജയരാജൻ അന്ന് ആഹ്വാനം ചെയ്തിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇടതുസ
തിരുവനന്തപുരം: കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിൽ എസ്. എഫ്. ഐ മാർച്ചിന് നേരേ വെടിവച്ച അസി. കമ്മിഷണർ കെ. രാധാകൃഷ്ണപിള്ളയുടെ പെൻഷൻ കൈക്കൂലി കേസുമായി ബന്ധപ്പെടുത്തി സർക്കാർ വെട്ടിക്കുറച്ചു. അഞ്ച് വർഷത്തേക്ക് പ്രതിമാസം 600 രൂപ കുറയ്ക്കാനാണ് ഉത്തരവ്.
സ്വാശ്രയ കോളേജ് വിദ്യാർത്ഥിയായിരുന്ന നിർമ്മൽ മാധവിനെ റാഗിങ് പ്രശ്‌നത്തെത്തുടർന്ന് കോഴിക്കോട് ഗവ.എൻജിനിയറിങ് കോളേജിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിനിടെ ആയിരുന്നു അസി. കമ്മിഷണർ വെടിയുതിർത്തത്. ഇതോടെ പിള്ള സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. സംഘർഷത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.ബിജുവടക്കം 14 പേർക്ക് പരിക്കേറ്റു. പിള്ള റിവോൾവറുപയോഗിച്ച് നാലു റൗണ്ട് വെടിവച്ചതോടെ ഭയന്നോടിയ പലർക്കും വീണ് പരിക്കേറ്റു. യൂണിഫോം ഇല്ലാത്തപ്പോൾ പിള്ളയെ തല്ലണമെന്ന് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വിജയരാജൻ അന്ന് ആഹ്വാനം ചെയ്തിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ഇടതുസർക്കാർ അധികാരത്തിലിരിക്കെയാണ് പിള്ളയ്‌ക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുന്നതും പെൻഷൻ കട്ട് ചെയ്യുന്നതും. രാധാകൃഷ്ണപിള്ള മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ, പാസ്‌പോർട്ടിൽ കൃത്രിമം കാട്ടിയ വിവിധ കേസുകളിലെ പ്രതികളിൽ നിന്ന് കൈക്കൂലിയും മദ്യവും കൈപ്പറ്റിയെന്നാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും തന്റെ പേരുപറഞ്ഞ് രണ്ട് പൊലീസുകാരാണ് പണം വാങ്ങിയതെന്നും ആയിരുന്നു പിള്ളയുടെ വാദം. ഇത് അന്വേഷണം നടത്തിയ എസ് പി തള്ളിക്കളഞ്ഞു.
റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെ: വ്യാജ പാസ്‌പോർട്ട് കേസിലെ പ്രതികളിൽ നിന്ന് ഡിവൈ.എസ്‌പി ഓഫീസിലും ക്വാർട്ടേഴ്‌സിലും വച്ച് ക്രൈം ഡിറ്റാച്ച്‌മെന്റിലെ പൊലീസുകാരായ പത്മനാഭൻ, മോഹനൻ, പിള്ളയുടെ ഗൺമാനായിരുന്ന അജിത്കുമാർ എന്നിവർ വഴി കൈക്കൂലി വാങ്ങി. പാസ്‌പോർട്ടിലെ ജനനത്തീയതി തിരുത്തിയ കേസിലെ പ്രതി ജാഫറിൽ നിന്ന് 4,000രൂപ വാങ്ങി.
മറ്റൊരു കേസിൽ അന്വേഷണം വേഗത്തിലാക്കാൻ പ്രതി മുഹമ്മദ് നൗഫലിൽ നിന്ന് എഎസ്ഐ വഴി 40,000രൂപ വാങ്ങി. ഇത്രയും ആരോപണങ്ങളിലാണ് അന്വേഷണം നടന്നത്.
കേസന്വേഷണത്തിൽ രാധാകൃഷ്ണപിള്ള ഗുരുതരമായ വീഴ്ച വരുത്തിയെന്നും മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റിലെ ഉദ്യോഗസ്ഥരുടെ അഴിമതിയിൽ പൊറുതിമുട്ടിയ ജനം സംഘടിതമായി പൊലീസിനെതിരെ പ്രതികരിച്ചെന്നും പൊലീസിന് ചീത്തപ്പേരുണ്ടാക്കിയെന്നും വ്യക്തമാക്കിയാണ് എസ്‌പിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി. 2010ൽ കോഴിക്കോട്ട് നിന്ന് കൊല്ലത്തേക്ക് സൗജന്യ ടിക്കറ്റ് നൽകാത്ത സ്വകാര്യബസ് ഉടമകൾക്കെതിരേ വ്യാജ കേസെടുത്തതിന് രാധാകൃഷ്ണ പിള്ളയുടെ ശമ്പളവർദ്ധന ഒരു വർഷത്തേക്ക് തടഞ്ഞിരുന്നു. കോഴിക്കോട്ടെ വെടിവയ്പ് കൂടി കണക്കിലെടുത്ത് സേവനം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.
പൊലീസിനെതിരേ ജനങ്ങളെ സംഘടിപ്പിച്ചത് രാഷ്ട്രീയക്കാരാണെന്ന പിള്ളയുടെ വിശദീകരണം തള്ളിയ ആഭ്യന്തരവകുപ്പ് പെൻഷൻ 500രൂപ കുറയ്ക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ശിക്ഷ കൂട്ടണമെന്ന് പി.എസ്.സി നിർദ്ദേശ പ്രകാരമാണ് പെൻഷൻ 600രൂപ കുറയ്ക്കാൻ ഉത്തരവിട്ടത്. അതേസമയം, പിള്ളയ്‌ക്കെതിരായ നടപടി വൈരാഗ്യബുദ്ധ്യാ ഉള്ളതല്ലെന്നാണ് സർക്കാർ നിലപാട്. പൊലീസ് വകുപ്പുതല അന്വേഷണ ചട്ടം, കേരള സർവീസ് റൂൾസ് എന്നിവ പ്രകാരമാണ് ഇപ്പോൾ നടപടി. കോടതിയിൽ പോയി രക്ഷപെടാനുള്ള പഴുതടച്ചാണ് ശിക്ഷയെന്നും അധികൃതർ വിശദീകരിക്കുന്നു.