- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭക്ഷണത്തിന് രുചി പോര'; ക്യാന്റീൻ നടത്തുന്നവരുമായി തർക്കം; പിന്നാലെ തെറിവിളിയും ഉന്തുംതള്ളും പൊരിഞ്ഞ അടിയും; കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്റീനിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രി ക്യാന്റീനിൽ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. ഭക്ഷണത്തിന്റെ രുചിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായത്.
ആശുപത്രി ക്യാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ സമീപവാസികളാണ് പ്രശ്നത്തിന് പിന്നിൽ. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ക്യാന്റീൻ നടത്തുന്നവരുമായി ഇവർ തട്ടിക്കയറി. തുടർന്ന് തെറിവിളിയും ഉന്തുംതള്ളുമുണ്ടായി. തർക്കം പിന്നീട് കൂട്ടയടിയിൽ കലാശിക്കുകയായിരന്നു. ഇവർ മദ്യപിച്ചിരുന്നെന്നാണ് ക്യാന്റീൻ അധികൃതർ പറഞ്ഞത്.
ക്യാന്റീനിൽ പ്രശ്നമുണ്ടാക്കിയവർക്കെതിരേ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
ആശുപത്രി ക്യാന്റീനിൽ പുറത്തുനിന്നുള്ളവർക്ക് വരാനായി പ്രത്യേകം വാതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആ വാതിലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയത്. സംഘർഷത്തേ തുടർന്ന് ക്യാന്റീനിലെ ചെറിയ അലമാരകൾ അടക്കമുള്ളവയ്ക്ക് നാശം സംഭവിച്ചു.
മറുനാടന് മലയാളി ബ്യൂറോ