- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ദേശീയ വിമോചന ദിനം; ആയിരത്തിലധികം പേർക്ക് ശിക്ഷയിളവ് നല്കാൻ ഉത്തരവ്; മോചിതരാവുന്നവരിൽ 866 പേരും വിദേശികൾ
കുവൈത്തിലെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരത്തിലധികം പേർക്ക് ശിക്ഷയിളവ് നല്കാൻ അമീറിന്റെ ഉത്തരവ്. 1129 പേർക്കാണ് ശിക്ഷയിളവ് ലഭിക്കുക. ശിക്ഷയിളവ് ലഭിക്കുന്നവരിൽ 866 വിദേശികൾ ആണ്. കഴിഞ്ഞവർഷവും അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് തടവുകാർക്ക് ശിക്ഷയിളവ് അനുവദിച്ചിരുന്നു. ഈ വർഷം ശിക്ഷാ ഇളവ് ലഭിച്ചവരിൽ കൂടുതലും വിദേശികളാണ് എന്നുള്
കുവൈത്തിലെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ആയിരത്തിലധികം പേർക്ക് ശിക്ഷയിളവ് നല്കാൻ അമീറിന്റെ ഉത്തരവ്. 1129 പേർക്കാണ് ശിക്ഷയിളവ് ലഭിക്കുക. ശിക്ഷയിളവ് ലഭിക്കുന്നവരിൽ 866 വിദേശികൾ ആണ്.
കഴിഞ്ഞവർഷവും അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് തടവുകാർക്ക് ശിക്ഷയിളവ് അനുവദിച്ചിരുന്നു. ഈ വർഷം ശിക്ഷാ ഇളവ് ലഭിച്ചവരിൽ കൂടുതലും വിദേശികളാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. 30 സ്ത്രീകൾ ഉൾപ്പെടെ 866 വിദേശികൾക്കാണ് അമീരി കാരുണ്യം ലഭിച്ചത്. 184 പേരെ നാടു കടത്തലിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
തടവുകാരിൽ 208 പേരെ ഉടൻ മോചിപ്പിക്കും. 435 പേരുടെ തടവുകാലം കുറക്കുകയും 302 പേരുടെ പിഴകൾ നിന്നു ഒഴിവാക്കുകയുമാണ് ചെയ്തത്. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ച് നിന്നുകൊണ്ടാണ് ശിക്ഷാ ഇളവിനായി തടവുകാരെ തെരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ അറിയിച്ചു .
Next Story