കോഴിക്കോട്: ക്രിസ്ത്യൻ ദേവാലയങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള തട്ടിപ്പുകൾ നടത്തിയ സംഘം ഒടുവിൽ വികാരിയച്ചന്റെ ബുദ്ധിയിൽ പൊലീസ് പിടിയിൽ. തട്ടിപ്പുകൾ പല വിധത്തിൽ നടക്കുന്ന നാട്ടിൽ ഇത്തവണ വളത്തിന്റെ പേരിലാണ് തട്ടിപ്പ് സംഘം വിലസിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾ ആണ് ഇവരുടെ ലക്ഷ്യം എന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രത്യേകത. തിരുവനന്തപുരം സ്വദേശികളായായ രാം വിൽസൺ, ജയകൃഷ്ണൻ, വിവേക്, രമേശ് കുമാർ എന്നിവരാണ് കേന്ദ്ര ഗവർമെന്റ് സബ് സിഡി നൽകുന്നു എന്ന പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. കൊച്ചിൻ അഗ്രികൾച്ചറൽ റിസർച്ച് കമ്പനിയുടെ വ്യാജ രസീത് ഉപയോഗിച്ചാണ് ഇവർ കഴിഞ്ഞ മൂണ് വർഷമായി തട്ടിപ്പ് നടത്തുന്നത്.

ആദ്യം ഇവർ ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്ഥാപനം കണ്ട് പിടിക്കും പിന്നീട് കേന്ദ്ര സർക്കാരിന്റെ സബ് സിഡിയിൽ 160000 രൂപ ലഭിക്കുമെന്ന പേരിലാണ് ഇവർ സമീപിക്കുക. ഈ രീതിയിൽ നിരവധി സ്ഥാപനങ്ങളിൽ നിന്ന് ഇവർ കഴിഞ്ഞ മൂന്നു വർഷമായി തട്ടിപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു തട്ടിപ്പിനായി പേരാമ്പ്ര സെന്റ് ഫ്രൻസീസ് അസീസി ദേവാലയത്തിനെ സമീപിച്ചപ്പോൾ ആണ് തട്ടിപ്പിന്റെ മുഖം പുറത്ത് വന്നത്.

പള്ളിയിൽ വിളിച്ച് വളം വാങ്ങാൻ ആദ്യം ഇവർ നിർബന്ധിച്ചു രണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയ്ക്ക് വളം വാങ്ങിയാൽ ഒരു ലക്ഷത്തി പതിനറായിരം രൂപ നിങ്ങൾക്ക് കേന്ദ്ര ഗവേർമെന്റ് സബ് സിഡി ആയി നൽകുമെന്ന് ആണ് ഇവർ ആദ്യം അറിയിച്ചത്. എന്നാൽ വളരെ ചെറിയ സ്ഥലവും 9 തെങ്ങുകളും മാത്രമുള്ള പള്ളിയിക്ക് എങ്ങനെ കിട്ടും എന്ന ചോദ്യത്തിനാണ് തട്ടിപ്പുകാർ കുടുങ്ങിയത്. ഉടൻ തന്നെ ഇവർ 295000 രൂപയുടെ വളം വാങ്ങി 1.16 രൂപയുടെ ബിൽ കാണിച്ചാൽ മതിയെന്ന് പറയുകയായിരുന്നു.

തട്ടിപ്പാണെന്ന് സംഗതി എന്ന് മനസ്സിലാക്കിയ ഫാദർ ജോസ് ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവരെ ഏത് വിധേനയും പിടികൂടാൻ നടക്കുകയായിരുന്ന പൊലീസ് ഇവരെ കുടുക്കാൻ വല വിരിച്ചു. വളവുമായി ഉടൻ തന്നെ പള്ളിയിലേക്കു വരാൻ ഫാദർ ജോസിനേക്കൊണ്ട് പൊലീസ് വിളിച്ച് പറയിപ്പിച്ചു. പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ വന്ന തട്ടിപ്പുകാരെ പൊലീസ് പിടിക്കുകയായിരുന്നു.
ഫറോക്കിലെ വളം ഡിപ്പോയിൽ നിന്ന് 3300 രൂപയുടെ 50 പാക്കറ്റ് വളം വാങ്ങി 50 കിലോ ഉള്ള 6 പാക്കറ്റ് ആക്കിയാണ് പള്ളിയിൽ എത്തിച്ചത്. കടയിൽ മുഴുവൻ പണവും ഇവർ നൽകിയിരുന്നില്ല.

തുടർന്നുള്ള അന്വേഷണത്തിൽ ആണ് കേരളത്തിൽ മുഴുവൻ നിരവധി സ്ഥലങ്ങളിൽ ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കണ്ണൂരിലെ സേവ സദൻ മന്ദിറിൽ സമാനമായ തട്ടിപ്പ് ഇവർ നടത്തിയിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മാത്രമല്ല ഡോൺബോസ്‌കോ, സിൽവർ ഹിൽസ്, ദേവഗിരി പോലുള്ള സ്ഥാപനങ്ങളും ഇവർ നോട്ടമിട്ടതാണെന്ന് കണ്ടെത്തിയത