- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരാമ്പ്ര വെൽഫയർ എൽപി സ്‌കൂളിൽ പഠിക്കുന്നത് സാംബവർ മാത്രം; ഇതരമതസ്ഥരെ വിദ്യാലയത്തിലെത്തിക്കാനുള്ള നടപടികളൊന്നും ഫലം കണ്ടില്ല; സ്മാർട് ക്ലാസ് റൂമുൾപ്പെടെ അത്യാധുനിക സംവിധാനങ്ങളും കുട്ടികളെ ആകർഷിക്കുന്നില്ല; ജാതിവിവേചനത്തിന്റെ സാക്ഷര കേരള മോഡൽ നാണക്കേടിന്റെ കഥ
കോഴിക്കോട്: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്‌കൂളിനോടുള്ള പൊതുസമൂഹത്തിന്റെ രീതിയും ജാതിവിവേചനവും കേരളം ഏറെ ചർച്ചചെയ്തതാണ്. സാംബവ വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലേക്ക് മറ്റ് വിദ്യാർത്ഥികൾ കടന്നുവരാതിരിക്കയും മറ്റും ചെയ്യുന്നത് ജാതിവിവേചനമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നതാണ്. ഇത്തവണയും മറ്റു ജാതിയിൽപെട്ട ഒരു കുട്ടിപോലും ഇവിടെ പ്രവേശനം നേടിയില്ല. കഴിഞ്ഞ വർഷം ഇതേ അവസ്ഥയായിരുന്നു. അത് വാർത്തയായതോടെ സംസ്ഥാനം മൊത്തം ചർച്ചയാവുകയും ചെയ്തു. മന്ത്രിപ്പടയും ഉദ്യോഗസ്ഥരും സ്‌കൂളിലേക്കും ചേർമല സാംബവ കോളനിയിലേക്കും ഒഴുകിയത്തെി. എന്നാൽ, കുറച്ചു കഴിഞ്ഞതോടെ സ്‌കൂളിനോടുള്ള അയിത്തം ചർച്ചയാവാതെ കോളനിയുടെ ശോച്യാവസ്ഥയായി ചർച്ച. കോളനി വികസനത്തിന് വാഗ്ദാനപ്പെരുമഴയായിരുന്നു പിന്നെ. എന്നാൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കിഴിഞ്ഞാണ്യം ചേർമല വികസന സമിതി, സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ് എന്നിവയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മറ്റു വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. നിരവധി തവണ വീടുക
കോഴിക്കോട്: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്‌കൂളിനോടുള്ള പൊതുസമൂഹത്തിന്റെ രീതിയും ജാതിവിവേചനവും കേരളം ഏറെ ചർച്ചചെയ്തതാണ്.
സാംബവ വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലേക്ക് മറ്റ് വിദ്യാർത്ഥികൾ കടന്നുവരാതിരിക്കയും മറ്റും ചെയ്യുന്നത് ജാതിവിവേചനമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നതാണ്. ഇത്തവണയും മറ്റു ജാതിയിൽപെട്ട ഒരു കുട്ടിപോലും ഇവിടെ പ്രവേശനം നേടിയില്ല. കഴിഞ്ഞ വർഷം ഇതേ അവസ്ഥയായിരുന്നു. അത് വാർത്തയായതോടെ സംസ്ഥാനം മൊത്തം ചർച്ചയാവുകയും ചെയ്തു. മന്ത്രിപ്പടയും ഉദ്യോഗസ്ഥരും സ്‌കൂളിലേക്കും ചേർമല സാംബവ കോളനിയിലേക്കും ഒഴുകിയത്തെി.
എന്നാൽ, കുറച്ചു കഴിഞ്ഞതോടെ സ്‌കൂളിനോടുള്ള അയിത്തം ചർച്ചയാവാതെ കോളനിയുടെ ശോച്യാവസ്ഥയായി ചർച്ച. കോളനി വികസനത്തിന് വാഗ്ദാനപ്പെരുമഴയായിരുന്നു പിന്നെ. എന്നാൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കിഴിഞ്ഞാണ്യം ചേർമല വികസന സമിതി, സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ് എന്നിവയുടെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മറ്റു വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. നിരവധി തവണ വീടുകൾ കയറിയിറങ്ങുകയും ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം.
മറ്റു കുട്ടികളെ ആകർഷിക്കാൻ ഈ അധ്യയന വർഷം മുതൽ പ്രീപ്രൈമറി തുടങ്ങിയിട്ടും ഫലമുണ്ടായില്ല. ബുധനാഴ്ച പ്രീപ്രൈമറിയിൽ ഏഴു കുട്ടികൾ പ്രവേശം നേടിയെങ്കിലും ഇതര വിഭാഗങ്ങൾ ഇല്ല. എന്നാൽ, അടുത്ത ദിവസം രണ്ട് ഇതര വിഭാഗം വിദ്യാർത്ഥികളെ പ്രീപ്രൈമറിയിലേക്ക് പറഞ്ഞയക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചതായി സ്‌കൂൾ ഹെഡ്‌മാസ്റ്റർ രഘുദാസ് തെറ്റയിൽ അറിയിച്ചു.
ഒന്നാം ക്‌ളാസിൽ ഇവിടെ ഇത്തവണ പ്രവേശം നേടിയത് മൂന്നുപേരാണ്. ഇവർ ഉൾപ്പെടെ 14 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 12 പേരും ഒരേ വിഭാഗത്തിൽപെട്ടവരാണ്. മറ്റു വിഭാഗത്തിലെ രണ്ടുപേരുണ്ടെങ്കിലും അത് ഭിന്നശേഷിയുള്ളവരാണ്. ഈ സ്‌കൂളിനോടനുബന്ധിച്ചുള്ള ബഡ്‌സ് സ്‌കൂളിൽ ഈ രണ്ടുപേരും താമസിയാതെ പ്രവേശം നേടും. സ്‌കൂളിൽ ഒരു സ്മാർട്ട് ക്‌ളാസ്‌റൂം ഉൾപ്പെടെ മികച്ച ഭൗതിക സൗകര്യങ്ങളാണ് നിലവിലുള്ളത്. സ്ഥിരം അദ്ധ്യാപകരുമുണ്ട്.
സാംബവ വിദ്യാർത്ഥികളുടെ ക്ഷേമത്തിനുവേണ്ടി തുടങ്ങിയ ഈ വിദ്യാലയം നിർഭാഗ്യവശാൽ അവരെ ഒറ്റപ്പെടുത്തുകയാണിപ്പോൾ ചെയ്യുന്നത്. എന്നാൽ ജാതിവിവേചനത്തേക്കൾ ഉപരിയായി സർക്കാർ സ്‌കൂൾ എന്ന് പരിഗണിച്ചാണ് ഇവിടെക്ക് കുട്ടികൾ എത്താത്തെതെന്നാണ് നാട്ടുകാരുടെ വാദം.