- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി മന്ത്രിമാരുടെ മണ്ടത്തരങ്ങൾ അതിരുവിടുമ്പോൾ ;രാജ്യത്തെ നയിക്കാൻ യോഗ്യർ അവിവാഹിതരെന്ന് മന്ത്രി; വിവാഹിതർക്ക് രാജ്യത്തെ നയിക്കാൻ സമയം കിട്ടില്ലെന്നും ഊർജ്ജ മന്ത്രിയുടെ കണ്ടെത്തൽ; അതിന്റെ ഏറ്റവും വലിയ ഉദാഹരണം മോദിയെന്ന്; ഇപ്പറയുന്ന മന്ത്രി വിവാഹിതനും സ്വന്തം കുടുംബത്തിന്റെ സ്ഥാപനങ്ങൾക്ക് വഴിവിട്ട സഹായം ചെയ്തെന്ന് ആരോപണം കേൾക്കുന്ന പരാസ് ചന്ദ്ര
ഡൽഹി; മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദമാക്കാൻ ബോധപൂർവ്വവും അല്ലാതെയും ശ്രമം നടത്തുന്ന ബിജെപി മന്ത്രിമാരുടെ ഇടയിലേക്ക് പുതിയൊരു മന്ത്രി കൂടി അക്കൗണ്ട് തുറന്നു. മധ്യപ്രദേശ് ശിവരാജ് സിങ് ചൗഹാൻ മന്ത്രി സഭയിലെ ഉർജ്ജ മന്ത്രി പരാസ് ചന്ദ്രയാണ് മണ്ടത്തരം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങി രാജ്യ സേവനം ചെയ്യണമെങ്കിൽ വിവാഹിതർ ആവാൻ പാടില്ലെന്ന്ാണ് മധ്യപ്രദേശ് മന്ത്രിയുടെ കണ്ടെത്തൽ. വിവാഹിതരായവർക്ക് രാഷ്ട്രത്തിന് വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സമയം കാണില്ലെന്നും കുടുംബം അവരുടെ സമയം അപഹരിക്കുമെന്നും പരാസ് ചന്ദ്ര ജെയ്ൻ പറയുന്നു. അവിവാഹിതർ മാത്രമായിരിക്കണം രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും എത്തേണ്ടതെന്നുമാണ് പരാസ് ചന്ദ്ര പറയുന്നത്. വിവാഹിതനായ പരാസ് ചന്ദ്ര ജെയ്ൻ സ്വന്തം കുടുംബത്തിന്റെ സ്ഥാപനങ്ങൾക്ക് വഴിവിട്ട് സഹായം നൽകിയെന്ന് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ്. മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ നടന്ന പരിപാടിയിലാണ് അവിവാഹിതർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നതിന്റെ ഗുണങ്ങൾ അദ്ദേഹം വിവരിച്
ഡൽഹി; മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദമാക്കാൻ ബോധപൂർവ്വവും അല്ലാതെയും ശ്രമം നടത്തുന്ന ബിജെപി മന്ത്രിമാരുടെ ഇടയിലേക്ക് പുതിയൊരു മന്ത്രി കൂടി അക്കൗണ്ട് തുറന്നു. മധ്യപ്രദേശ് ശിവരാജ് സിങ് ചൗഹാൻ മന്ത്രി സഭയിലെ ഉർജ്ജ മന്ത്രി പരാസ് ചന്ദ്രയാണ് മണ്ടത്തരം പറഞ്ഞ് പുലിവാല് പിടിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തിൽ ഇറങ്ങി രാജ്യ സേവനം ചെയ്യണമെങ്കിൽ വിവാഹിതർ ആവാൻ പാടില്ലെന്ന്ാണ് മധ്യപ്രദേശ് മന്ത്രിയുടെ കണ്ടെത്തൽ. വിവാഹിതരായവർക്ക് രാഷ്ട്രത്തിന് വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും സമയം കാണില്ലെന്നും കുടുംബം അവരുടെ സമയം അപഹരിക്കുമെന്നും പരാസ് ചന്ദ്ര ജെയ്ൻ പറയുന്നു. അവിവാഹിതർ മാത്രമായിരിക്കണം രാഷ്ട്രീയത്തിലേക്കും അധികാരത്തിലേക്കും എത്തേണ്ടതെന്നുമാണ് പരാസ് ചന്ദ്ര പറയുന്നത്.
വിവാഹിതനായ പരാസ് ചന്ദ്ര ജെയ്ൻ സ്വന്തം കുടുംബത്തിന്റെ സ്ഥാപനങ്ങൾക്ക് വഴിവിട്ട് സഹായം നൽകിയെന്ന് ആരോപണം നേരിടുന്ന വ്യക്തി കൂടിയാണ്. മധ്യപ്രദേശിലെ ഖാണ്ഡ്വയിൽ നടന്ന പരിപാടിയിലാണ് അവിവാഹിതർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നതിന്റെ ഗുണങ്ങൾ അദ്ദേഹം വിവരിച്ചത്. അവിവാഹിതർക്ക് രാഷ്ട്രീയത്തിൽ വിജയിക്കാൻ കഴിയുന്നതിന്റെയും രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയിലെത്തിക്കാൻ കഴിയുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇദ്ദേഹം പറയുന്നു.
വിവാഹിതർക്ക് കുടുംബത്തിന്റെ ചുറ്റിപ്പറ്റിയുള്ള പ്രാരാബ്ധങ്ങളെ തുടർന്ന് രാജ്യ സേവനത്തിനല്ല കുടുംബ സേവനത്തിനേ സമയം കാണു. എന്നാൽ ഇത്തരം കെട്ടുപാടുകൾ ഇല്ലാത്ത അവിവാഹിതർ രാജ്യ സേവനത്തിലക്ക് കടന്നു വരുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ വീണ്ടും നിഷേധിച്ച പരാസ് ചന്ദ്ര ജെയ്ൻ ഒരു ബിസിനസ് സ്ഥാപനം നടത്തുന്നത് കുറ്റകരമല്ലെന്നും കൂട്ടിച്ചേർത്തു.