- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരയായ നിക്ഷേപകർക്ക് പണം നൽകുമെന്ന് വാക്കുപറഞ്ഞ സി.പി. എം ജില്ലാ നേതൃത്വം പതുക്കെ വിഷയത്തിൽ നിന്നും തടിയൂരുന്നതായി ആരോപണം; പരാതിക്കാരെ കാണാതെ മടങ്ങി എംവി ജയരാജൻ; പേരാവൂർ ബിൽഡിങ് ബിൽഡിങ് സൊസൈറ്റി ചിട്ടിതട്ടിപ്പ് ചർച്ച തുടരുമ്പോൾ
പേരാവൂർ: പേരാവൂർ ബിൽഡിങ് ബിൽഡിങ് സൊസൈറ്റി ചിട്ടിതട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം നൽകുമെന്ന് വാക്കുപറഞ്ഞ സി.പി. എം ജില്ലാ നേതൃത്വം പതുക്കെ വിഷയത്തിൽ നിന്നും തടിയൂരുന്നതായി ആരോപണം. ഇതു സംബന്ധിച്ച നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാൻ പാർട്ടി ജില്ലാസെക്രട്ടറി എം.വി ജയരാജൻ പേരാവൂരിലെത്തി കൂടിക്കാഴ്ച നടത്തുമെന്ന് ഉറപ്പു നൽകിയിട്ടും ഒന്നും നടന്നില്ലെന്നാണ് സമരസമിതിയുടെ ആരോപണം.
കഴിഞ്ഞ ചൊവ്വാഴ്‌ച്ച പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജയരാജൻ പേരാവൂരിലെത്തിയെങ്കിലും നിക്ഷേപകരുമായി ചർച്ച നടത്തിയില്ല. ഇതിനു പുറമേ നിക്ഷേപകരുടെ പണമെന്നു തിരിച്ചു കൊടുക്കുമെന്ന കാര്യത്തിൽ തീരുമാനം പാർട്ടി പേരാവൂർ ഏരിയാകമ്മിറ്റി നേതാക്കൾ അറിയിച്ചില്ലെന്നും സമരസമിതി ഭാരവാഹികൾ പറയുന്നു.സഹകരണ സംഘം മുൻപ്രസിഡന്റും പാർട്ടി മുൻ നെടും പൊയിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.പ്രീയനെ സംഘടനാചുമതലകളിൽ നിന്നുമൊഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നു.
കഴിഞ്ഞയാഴ്‌ച്ച പ്രീയന്റെ വീട്ടിലേക്ക് കൊമ്മേരിയിൽ നിന്നും തുടങ്ങുന്ന പ്രതിഷേധമാർച്ചു സമരസമിതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിക്ഷേപകർക്കു പണം തിരിച്ചു കൊടുക്കുന്ന കാര്യത്തിൽ പാർട്ടി ഇടപെടുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചതിനെ തുടർന്ന് മാർച്ച്് പിൻവലിക്കുകയായിരുന്നു. എന്നാൽ പാർട്ടി ഏരിയാകമ്മിറ്റിയിൽ സൊസൈറ്റിയിൽ നടന്ന ചിട്ടിതട്ടിപ്പിനെ കുറിച്ചു ചർച്ച നടത്തിയെന്ന അറിയിപ്പുമാത്രമാണ് പിന്നീടുണ്ടായത്്. ഇതിനു ശേഷം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം സൊസൈറ്റിയിൽ കുടിശ്ശിക നിവാരണ അദാലത്ത്് നടത്തിയെങ്കിലും വെറും 25ലക്ഷം തിരിച്ചടയ്ക്കാമെന്ന ഉറപ്പുമാത്രമാണ് ലഭിച്ചത്്.
സൊസൈറ്റിയിൽ നിരവധി ബിനാമിചിട്ടികളും ഇടപാടുകളും നടന്നിട്ടുണ്ടെന്നും ഇതുകണ്ടെത്താനാവാതെ പാർട്ടി നേതൃത്വം വെള്ളം കുടിക്കുകയാണെന്നുമാണ് ഇപ്പോൾ ലഭ്യമായ വിവരം. സൊസൈറ്റിയിൽ നടന്ന ക്രമക്കേടും സാമ്പത്തിക തട്ടിപ്പും സംബന്ധിച്ചു സഹകരണ വകുപ്പു നടത്തിയ അന്വേഷണറിപ്പോർട്ട് അടുത്ത ദിവസം സമർപ്പിക്കുന്ന പശ്ചാത്തലത്തിൽ തട്ടിപ്പിന്റെ ആഴവും പരപ്പും കണക്കുകൂട്ടാനാവാത്ത വിധം വലുതാണെന്ന സൂചന സി.പി. എം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
നാലുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഇതുവരെയായി സൊസൈറ്റി കേന്ദ്രീകരിച്ചു നടന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇത്തരം വലിയ ബാധ്യതകൾ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന ചർച്ച സി. പി. എമ്മിനുള്ളിൽ നടന്നതിനെ തുടർന്നാണ് ജില്ലാ നേതൃത്വം പതുക്കെ തലയൂരാൻ ശ്രമിക്കുന്നത്. എന്നാൽ നിക്ഷേപകരുടെ പണം തിരികെ നൽകാതെ സമരമവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമര സമിതി. ഇവരെ തണുപ്പിക്കുന്നതിനായി പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ വിഷയം ചർച്ച ചെയ്യാമെന്നു ജില്ലാ നേതൃത്വം പറയുന്നുണ്ടെങ്കിലും അതൊന്നും വിശ്വസിക്കാൻ സമരസമിതി നേതാക്കൾ തയ്യാറല്ല. തങ്ങളുടെ പണം എന്നു തിരിച്ചുതരുമെന്ന വ്യക്തമായ ഉറപ്പുനൽകണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ ഇതിനു സി.പി. എം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. സൊസൈറ്റി സ്വത്തുക്കൾ വിൽപന നടത്തിയും സെക്രട്ടറിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തും കടം വീട്ടുമെന്നും ഏരിയാ നേതൃത്വം തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും അതിനൊക്കെ ഒരുപാട് സാങ്കേതിക കുരുക്കുകളുള്ളതിനാൽ അവരും ഈക്കാര്യത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്