കണ്ണുർ:പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പിൽ സി പി എം നേതൃത്വത്തിന് കൃത്യമായ പങ്കുണ്ടെന്ന് ഡി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ആരോപിച്ചു. പാർട്ടി ജില്ലാ നേതൃത്വവും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. സമരസമിതിയുടെ നേതൃത്വത്തിൽ. ചിട്ടി തട്ടിപ്പിന് ഇരയായവർ കണ്ണൂർ ജോയിന്റ് രജിസ്റ്റ്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർട്ടിൻ മാർട്ടിൻ ജോർജ്

ചിട്ടിയിൽ ചേർന്നവർക്ക് നൽകിയ വാഗ്ദാനം നറുക്ക് വീണാൽ പിന്നെ കുറിവെക്കേണ്ടെന്ന കേൾക്കുമ്പോൾ രസകരമായ ചൂതാട്ടമാണ് ഇവർ നടപ്പിലാക്കിയത്. എന്നാൽ ആ നറുക്ക് വീണത് സെക്രട്ടറി, പ്രസിഡണ്ട് മുതൽ വേണ്ടപ്പെട്ടവർക്ക് മാത്രമാണ്. ഈ തട്ടിപ്പ് നേരത്തെ ജോയിന്റ് രജിസ്റ്റ്രാർ ഓഫീസിലുള്ളവർക്കമറിയാമായിരുന്നു. ആദ്യം ഒത്തുതീർപ്പിന് ശ്രമിച്ച സി പി എം നേതൃത്വം നഷ്ടപ്പെട്ടവർക്ക് പണം നൽകുമെന്ന് വാഗ്ദാനം നൽകി.ഉറപ്പ് നൽകിയവർ അത് നൽകാൻ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥരും പാർട്ടി നേതൃത്വവുമാണ് കൊള്ളയ്ക്ക് കൂട്ടുനിന്നതെന്നും അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു

എ ആറിന്റെ റിപ്പോർട്ട് വന്നിട്ട് ഒരു മാസമായി. ഭരണസമിതി പലവിധ ഉറപ്പും പറഞ്ഞു. ഉറപ്പ് ഒന്നും പാലിക്കപ്പെട്ടിട്ടില്ല ചർച്ചയ്ക്കും തയ്യറായിട്ടില്ല. സമരം ഇനിയും തുടരുമെന്ന് സമര സമിതി കൺവീനർ സിബി മെച്ചേരി പറഞ്ഞു. സമര സമിതി സെക്രട്ടറി ബേബി പാറക്കൽ അദ്ധ്യക്ഷനായി.ടി.വി.വിനോദ് കുമാർ,ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും സമരത്തിൽ പങ്കെടുത്തു.