- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ ഇരട്ടക്കൊലപാതക കേസ്: സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും ജാമ്യാപേക്ഷ തള്ളി; പ്രതികൾ രാഷ്ട്രീയ ബന്ധമുള്ളവരായതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതി; ഹൈക്കോടതിയെ സമീപിക്കാൻ പ്രതികൾ
കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികൾക്ക് തിരിച്ചടി. സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.
സിബിഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ. പ്രതികൾ രാഷ്ട്രീയ ബന്ധമുള്ളവരായതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്. ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും കേസിൽ പ്രതി ചേർത്തിരുന്നു. 20ാം പ്രതിയാണ് കുഞ്ഞിരാമൻ. കസ്റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്.
കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരൽ, മാരകായുധങ്ങൾ ഉപയോഗിച്ചു മുറിവേൽപ്പിക്കൽ തെളിവ് നശിപ്പിക്കൽ, പ്രതികൾക്കു സംരക്ഷണം നൽകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സിപിഎം മുൻ പേരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.
2019 ഫെബ്രുവരി 17 നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിൽ സിപിഎം ഏരിയ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ