- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് എഴുപത്തിയഞ്ചുകാരനൊപ്പം കൂടി; പണവും ആഭരണവും തട്ടിയെടുത്തിട്ടും കല്ല്യാണ മോഹത്തിൽ നെല്ലുകുഴിയിലുമെത്തി; പെരിയാറ്റിലെ ജഡം ഭാര്യയുടേതെന്ന് തിരിച്ചറിഞ്ഞ എബ്രഹാമിന് മുമ്പിൽ വീണ്ടും ലിസിയെത്തി; കാമുകനൊപ്പം മുങ്ങിയ നാൽപതുകാരിയെ പൊക്കിയത് പൊലീസ്
കോതമംഗലം: ജഡം കണ്ട് മരിച്ചെന്ന് ഉറപ്പു വരുത്തിയ ഭാര്യ ജീവനോടെ കൺമുന്നിൽ. ദുഃഖത്തിന്റെ തുരുത്തിൽ നിന്നും 75-കാരനായ എബ്രാഹിമിന്റെ പടിയിറക്കം ആശ്വാസത്തിന്റെ നിറവിലേക്ക്. തിരോധാനം സംബന്ധിച്ച പരാതി തീർപ്പാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ പൊലീസും. എന്നാൽ പെരിയാറിൽ പൊങ്ങിയ ജഡത്തിൽ ഇനിയും അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ് പൊലീസ് ഇപ്പോൾ കഴിഞ്ഞമാസം 27 മുതൽ 40-കാരിയായ ഭാര്യ ലിസിയെ കാണാനില്ലന്ന് വെളിപ്പെടുത്തി കൊടികുത്തി സ്വദേശീയായ എബ്രാഹം പെരുവന്താനം പൊലീസിനെ സമീപിക്കുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മിസിംഗിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പെരുവന്താനം പൊലീസ് അന്വേഷണം നടത്തി് വരുന്നതിനിടെയാണ് കഴിഞ്ഞ 31-ന് പെരിയാറിൽ വേട്ടാമ്പാറ അയിനിച്ചാൽ ഭാഗത്ത് കൈ നഷ്ടപ്പെട്ട്, മുഖം വികൃതമാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയതായി കുറുപ്പംപടി പൊലീസിൽ നിന്നും വിവരം ലഭിക്കുന്നത്. പെരുവന്താനം പൊലീസിനൊപ്പം ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. പിൻകഴുത്തിലെ മുഴയും മുഖത
കോതമംഗലം: ജഡം കണ്ട് മരിച്ചെന്ന് ഉറപ്പു വരുത്തിയ ഭാര്യ ജീവനോടെ കൺമുന്നിൽ. ദുഃഖത്തിന്റെ തുരുത്തിൽ നിന്നും 75-കാരനായ എബ്രാഹിമിന്റെ പടിയിറക്കം ആശ്വാസത്തിന്റെ നിറവിലേക്ക്. തിരോധാനം സംബന്ധിച്ച പരാതി തീർപ്പാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ പൊലീസും. എന്നാൽ പെരിയാറിൽ പൊങ്ങിയ ജഡത്തിൽ ഇനിയും അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ് പൊലീസ് ഇപ്പോൾ
കഴിഞ്ഞമാസം 27 മുതൽ 40-കാരിയായ ഭാര്യ ലിസിയെ കാണാനില്ലന്ന് വെളിപ്പെടുത്തി കൊടികുത്തി സ്വദേശീയായ എബ്രാഹം പെരുവന്താനം പൊലീസിനെ സമീപിക്കുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മിസിംഗിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പെരുവന്താനം പൊലീസ് അന്വേഷണം നടത്തി് വരുന്നതിനിടെയാണ് കഴിഞ്ഞ 31-ന് പെരിയാറിൽ വേട്ടാമ്പാറ അയിനിച്ചാൽ ഭാഗത്ത് കൈ നഷ്ടപ്പെട്ട്, മുഖം വികൃതമാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയതായി കുറുപ്പംപടി പൊലീസിൽ നിന്നും വിവരം ലഭിക്കുന്നത്.
പെരുവന്താനം പൊലീസിനൊപ്പം ഇയാൾ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തിരുന്നു. പിൻകഴുത്തിലെ മുഴയും മുഖത്തെ പൊള്ളിയ പാടും ഉൾപ്പെടെ ഇയാൾ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഏതാണ്ട് ഒത്തുവന്നതോടെ പൊലീസിനും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എങ്കിലും ഒന്നുകൂടെ ഉറപ്പുവരുത്തുന്നതിനായി വയോധികൻ പറഞ്ഞ വിവരങ്ങൾ പ്രകാരം അന്വേഷണം തുടരാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
ഭാര്യക്ക് കാമുകനുണ്ടെന്നും ഇവർ തമ്മിൽ പണവും സ്വർണ്ണാഭരണങ്ങളും കൊടുക്കൽ വാങ്ങൽ ഉണ്ടെന്നും എബ്രാഹം പെരുവന്താനം പൊലീസിനെ ധരിപ്പിച്ചിരുന്നു. ഒരുമാസം മുമ്പ് തന്റെ കൈയിൽ നിന്നും കാമുകൻ പണവും ആഭരണവും തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതിയുമായി എത്തുകയും വിഷയം പറഞ്ഞ് തീർത്തായി വെളിപ്പെടുത്തി പിന്നീട് പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. ഈ പരാതിയിൽ നൽകിയിരുന്ന സൂചനകളും ഏബ്രാഹമിന്റെ വെളിപ്പെടുത്തലുകളും പ്രകാരം ഇയാളുടെ ഭാര്യയുടെ കാമുകനെ തിരിച്ചറിയാനായത് അന്വേഷണ വഴിയിൽ പൊലീസിന് നേട്ടമായി.
തുടർന്ന് പൊലീസ് നെല്ലിക്കുഴി സ്വദേശിയായ കാമുകനെ പോക്കിയതോടെ കാര്യങ്ങളുടെ കിടപ്പുവശം കൂടുതൽ വ്യക്തമായി. പീരുമേട് ഭാഗത്ത് പാതയോരത്ത് പെട്ടിക്കട നടത്തിവന്നിരുന്ന സ്ത്രീയുമായി ഇയാൾ പ്രണയത്തിലായിട്ട് മാസങ്ങളായിരുന്നു. വിവാഹം കഴിച്ചോളാമെന്ന ഉറപ്പിലാണ് യുവതി നെല്ലിക്കുഴി സ്വദേശിയായ പ്രദീപിനൊപ്പം യുവതി ഇറങ്ങിത്തിരിച്ചത്. നെല്ലിക്കുഴിയിലെ വാടക വീട്ടിൽ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ യുവതി എബ്രാഹമിനൊപ്പം പോകാൻ സന്നദ്ധത അറിയിക്കുകയും മജിസ്‌ട്രേറ്റ് ഇതിന് അനുമതി നൽകുകയുമായിരുന്നു.
വേറെ ഭർത്താവും മക്കളുമുള്ള ലിസി നേരത്തെ കോട്ടയത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞ മൂന്നുമാസത്തോളമായി പെരുവന്താനം പൊലീസ് സ്‌റ്റേഷനടുത്ത് പെട്ടിക്കട നടത്തിവരികയായിരുന്നു. ആദ്യവിവാഹത്തിൽ മക്കളുള്ള യുവതി ഭർത്താവിനെ ഉപേക്ഷിച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്കൊപ്പം താമസമാരംഭിക്കുകയായിരുന്നെന്നാണ് എബ്രാഹം പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.