- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വൈശാഖസന്ധ്യ 2016' സ്റ്റേജ്ഷോ ഏപ്രിൽ-മെയ് മാസങ്ങളിൽ
ന്യൂജഴ്സി: വൈശാഖസന്ധ്യ 2014ന്റെ വൻ വിജയത്തിന് ശേഷം, ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന് ‘പെരിയാർ വൈശാഖസന്ധ്യ 2016' നോർത്ത് അമേരിക്കയിലും, കാനഡയിലും, ആസ്ത്രേലിയയിലും 2016, ഏപ്രിൽ -മെയ് മാസങ്ങളിൽ സ്റ്റേജ്ഷോയുമായി വീണ്ടും എത്തുന്നു. പ്രവാസി മലയാളികൾക്ക്
ന്യൂജഴ്സി: വൈശാഖസന്ധ്യ 2014ന്റെ വൻ വിജയത്തിന് ശേഷം, ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന് ‘പെരിയാർ വൈശാഖസന്ധ്യ 2016' നോർത്ത് അമേരിക്കയിലും, കാനഡയിലും, ആസ്ത്രേലിയയിലും 2016, ഏപ്രിൽ -മെയ് മാസങ്ങളിൽ സ്റ്റേജ്ഷോയുമായി വീണ്ടും എത്തുന്നു.
പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ചവയ്ക്കുന്ന ‘സെവൻ സീസ് എന്റർടൈന്മെന്റാണ്‘ വൈശാഖസന്ധ്യയുടെ അണിയറ ശിൽപികൾ.ഗായകൻ അഫ്സൽ, ഐഡിയ സ്റ്റാർ സിംഗർ വിജയി വിവേകാനന്ദ്, പിന്നണി ഗായിക അഖില ആനന്ദ് , ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി.യായി മാറിയ ഗോവിന്ദ് പത്മസൂര്യ (ജി.പി.), ഫാസിലിന്റെ ലിവിങ് ടുഗതറിലൂടെ നായകനായെത്തിയ ഹേമന്ദ് മേനോൻ, എന്നിവർക്കൊപ്പം മലയാള തമിഴ് സിനിമ ലോകത്തെ യുവ നായിക മിയ ജോർജ്, തട്ടീം മുട്ടീം ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരെ കൈയ്വിലെടുത്ത് , വെള്ളിമൂങ്ങയിലെ മികച്ച പ്രകടനത്തിലൂടെ സിനിമാലോകത്തേക്ക് എത്തിയ താരം വീണാ നായർ എന്നിവർക്കൊപ്പം മിമിക്രി കലാരംഗത്തെ കുലപതിമാരിൽ കോമഡി രംഗത്ത് വേറിട്ട അവതരണശൈലിയുമായെത്തിയ കലാഭവൻ പ്രദീപ് ലാൽ, പ്രശാന്ത് കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവർ ചേർന്ന് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുന്നു.
തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയിൽ കേരളത്തിലെ പ്രമുഖ കീബോർഡു പ്ലെയർ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസñ സൗണ്ട ് എഞ്ചിനിയർ കെ.ടി ഫ്രാൻസിസ് ആയിരിക്കും.
പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട ് ഒട്ടേറെ പുതുമകളാണ് സെവാൻ സീസ് എന്റർടൈന്മെന്റിന്റെ ബാനറിൽ എത്തുന്ന ‘പെരിയാർ വൈശാഖസന്ധ്യ 2016' ലൂടെ കാഴ്ചവെയ്ക്കുന്നത്. പെരിയാർ ഡെയിലി ഡിലൈറ്റ് ഗ്രാൻഡ് സ്പോണ്സറായി എത്തുന്ന ഷോയുടെ മീഡിയ സ്പോൺസർ മലയാളി എഫ്.എം ആണ്.
കൂടുതൽ വിവരങ്ങൾക്കും, ബുക്കിംഗിനുമായി ബന്ധപ്പെടുക: ജോബി ജോർജ് (ന്യൂജേഴ്സി)
732 470 4647 FREE, പത്മകുമാർ(ഫ്ലോറിഡ) 3057769376, ബേണി മുല്ലപ്പള്ളി (ന്യൂയോർക്ക്) 8067907920, ജയൻ (ഹ്യൂസ്റ്റൺ) 8327131713. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.



