തിരുവനന്തപുരം: ശബരിമലയിൽ കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. ഭക്തർക്ക് വീണ്ടും ദർശനത്തിന് അനുമതി നൽകി. 17 മുതൽ പ്രതിദിനം 5000 പേർക്ക് ദർശനം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.

48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്‌സീൻ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമായിരിക്കും അനുമതി. നിലക്കലിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തും.

അടുത്ത വെള്ളിയാഴ്ച വൈകിട്ട് കർക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.