- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ബാലകൃഷ്ണ പിള്ളയുടെ അടുത്ത ബന്ധുവിന്റെ സൂപ്പർഫാസ്റ്റ് ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ മൗനാനുവാദം; ശരണ്യ മനോജിന് ഒത്താശ ചെയ്യുന്നത് മോട്ടോർ വാഹന വകുപ്പിലെ ഉന്നതർ നേരിട്ട്
കൊച്ചി: ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസ് റൂട്ടുകൾ ദേശസാൽക്കരിക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപനം അട്ടിമറിക്കാൻ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തിരവൻ. ബാലകൃഷ്ണ പിള്ളയുടെ ബിനാമിയാണെന്ന് പോലും ആരോപണം ഉയരുന്ന ശരന്യ മനോജിന്റേത് അടക്കം നിരവധി സൂപ്പർഫാസ്റ്റ് ബസുകളാണ് പെർമിറ്റ് നഷ്ടമായിട്ടും അനധി
കൊച്ചി: ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസ് റൂട്ടുകൾ ദേശസാൽക്കരിക്കുമെന്ന സർക്കാറിന്റെ പ്രഖ്യാപനം അട്ടിമറിക്കാൻ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ആർ ബാലകൃഷ്ണ പിള്ളയുടെ അനന്തിരവൻ. ബാലകൃഷ്ണ പിള്ളയുടെ ബിനാമിയാണെന്ന് പോലും ആരോപണം ഉയരുന്ന ശരന്യ മനോജിന്റേത് അടക്കം നിരവധി സൂപ്പർഫാസ്റ്റ് ബസുകളാണ് പെർമിറ്റ് നഷ്ടമായിട്ടും അനധികൃതമായി സർവീസ് നടത്തുന്നത്. സ്വകാര്യ - സൂപ്പർ ഫാസ്റ്റ് ദേശസാൽക്കരണത്തിൽ പെർമിറ്റ് നഷ്ടപ്പെട്ട 161 സൂപ്പർഫാസ്റ്റ് ബസുടമകളിൽ ഉന്നത ബന്ധമുള്ളവയാണ് ഇപ്പോഴും നിയമവിരുദ്ധമായി പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്നത്. കെഎസ്ആർടിക്ക് കനത്ത നഷ്ടമാണ് ഇത്തരം അനധികൃത സ്വകാര്യ ബസ് സർവീസുകൾ വഴി ഉണ്ടാകുന്നത്.
കേരളത്തിൽ ആകെയുള്ള 241 സ്വകാര്യ സൂപ്പർക്ലാസ് ബസുകളിൽ 161 എണ്ണം റൂട്ടുകളാണ് കെഎസ്ആർടിസി അടുത്തകാലത്തായി ഏറ്റെടുത്തു ഓടിത്തുടങ്ങിയത്. ഇതോടെ ഭൂരിപക്ഷം ബസ് ഉടമകളും സർവീസ് നിർത്തിയെങ്കിലും അധികാരത്തിന്റെ ബലമുള്ളവ യാതൊരു കൂസലുമില്ലാതെ സർവീസ് നടത്തുന്നത് തുടരുകയായിരുന്നു. അഴിമതിക്കെതിരെ സമരം നയിക്കുന്ന ആർ ബാലകൃഷ്ണപിള്ളയുടെ അനന്തിരവൻ ശരണ്യ മനോജിന്റെ 6 സൂപ്പർക്ലാസ് ബസ്സുകളാണ് പെർമിറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്.
മലയാലപ്പുഴ എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7088, സീതത്തോട് എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7081, ശാന്തിഗ്രാം കട്ടാന എടപ്പാറ വാഗമൺ എറണാകുളം റൂട്ടിലോടുന്ന കെഎൽ 24 ബി/6060, പുനലൂർ - മല്ലപ്പള്ളി - കോട്ടയം എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 ബി/8688, കൊട്ടാരക്കര - കുമളി റൂട്ടിലോടുന്ന കെഎൽ 24 എഫ്/645, നെടുങ്കണ്ടം മുണ്ടക്കയം റാന്നി അടൂർ റൂട്ടിലോടുന്ന കെഎൽ 24 എഫ്/5565 എന്നീ ബസുകളാണ് തീർത്തും അനധികൃതമായി സർവീസ് നടത്തുന്നത്.
ഇത് കൂടാതെ എറണാകുളം ജില്ലാ കൗൺസിൽ അംഗവും കേരള കോൺഗ്രസ് നേതാവുമായ ജോസഫ് ബാബുവിന്റെ തുഷാരം ബസും പെർമിറ്റില്ലാതെ തേക്കടി-കുമളി -കൂത്താട്ടുകുളം-എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്നു. പെർമിറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ഓടാതിരുന്ന ബസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അനധികൃതമായി സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിലെ അനധികൃത സർവീസുകൾക്ക് ഒത്താശ ചെയ്യുന്നതാകട്ടെ മോട്ടോർ വാഹന വകുപ്പിലെ ഉന്നതനായ ഉദ്യോഗസ്ഥരുമാണ്.
എറണാകുളത്തുള്ള ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇ എസ് ജെയിംസ് ആണ് പെർമിറ്റില്ലാ ഓട്ടത്തിന്റെ സംരക്ഷകനെന്നാണ് ഉയരുന്ന ആക്ഷേപം. ഓരോ ബസിൽ നിന്നും പ്രതിദിനം ഇദ്ദേഹത്തിന് 500 രൂപ കൈപ്പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. ഇത് കൂടാതെ ഇടുക്കി,കോട്ടയം, എറണാകുളം ആർടിഒമാരും സ്വകാര്യ ബസകാരുടെ പടി പറ്റുന്നുണ്ടെന്ന ആക്ഷേപവം ശക്തമാണ്. ഈ റൂട്ടിൽ കെഎസ്ആർടിസി ബസും സർവീസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അനധികൃത ബസ് സർവീസ് കെഎസ്ആർടിയുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നു.
പെർമിറ്റില്ലാത ഇത്തരം ബസുകൾ സർവീസ് നടത്തുമ്പോൾ ഏതെങ്കിലും വിധേന അപകടം ഉണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടില്ലെന്നതാണ് ഗുരുരതമായ അവസ്ഥ. അപകടമുണ്ടായാൽ അതിന്റെ ബാധ്യത ബസുടമയ്ക്ക് മാത്രമായിരിക്കുകയും ചെയ്യും. പക്ഷെ ബസിന്റെ വിലയേക്കാൾ വായ്പ എടുത്തിരിക്കുന്ന ബസുകളിൽ നിന്ന് യാത്രക്കാർക്ക് അപകടം സംഭവിച്ചാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയില്ല.
നേരത്തെ സൂപ്പർക്ലാസ് റൂട്ടുകൾ കെഎസ്ആർടിസിക്കു മാത്രം മതിയെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ ദീർഘദൂര റൂട്ടുകളിൽ ലക്ഷ്വറി ബസുകൾ ആരംഭിക്കാൻ സ്വകാര്യബസ് ഉടമകൾ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുണ്ടക്കയം-തിരുവനന്തപുരം റൂട്ടിൽ അന്തർ സംസ്ഥാന ലക്ഷ്വറി ബസ് മാതൃകയിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കുകയുമുണ്ടായി. സംസ്ഥാനത്തെ 241 സൂപ്പർക്ലാസ് റൂട്ടുകളിൽ 71 എണ്ണത്തിൽ കെ എസ് ആർ ടി സി സർവീസുകളാരംഭിച്ചിട്ടുണ്ട്. മറ്റു റൂട്ടുകൾ ഏറ്റെടുക്കാനുള്ള നീക്കം സജീവമായി നടക്കുന്നതിനിടെയാണ് സമാന്തരമായി സ്വകാര്യ ബസ് ലോബിയുടെ അട്ടിമറി ശ്രമം പുരോഗമിക്കുന്നത്.