- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദത്ത് വിവാദത്തിൽ ജയചന്ദ്രനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കി; പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിലും വിലക്ക്; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ
തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനെതിരെ സിപിഎം നടപടി. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പിഎസ് ജയചന്ദ്രനെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ജയചന്ദ്രനെതിരായ ആരോപണം അന്വേഷിക്കുന്നതിന് അന്വേഷണ കമ്മീഷനേയും സിപിഎം നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടികളെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ജയചന്ദ്രനെ നീക്കം ചെയ്യാൻ തീരുമാനമായി. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. ദത്ത് വിവാദം ചർച്ച ചെയ്യുന്നതിന് വേണ്ടി ഇന്ന് രാവിലെ പേരൂർക്കട ലോക്കൽ കമ്മിറ്റിയും അതിന് ശേഷം വട്ടിയൂർക്കാവ് ഏര്യാ കമ്മിറ്റിയും കൂടിയിരുന്നു. അവിടെ ജയചന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു എന്നാണ്
കേസിലെ അഞ്ച് പ്രതികളും പാർട്ടി അംഗങ്ങളാണ്. ജയചന്ദ്രനെതിരെ നടപടി വൈകുന്നതിൽ സിപിഎമ്മിനുള്ളിൽ തന്നെ അമർഷമുണ്ടായിരുന്നു. സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലെ മുഴുവൻ അംഗങ്ങളും ആവശ്യപ്പെട്ടത്. ഇതിന്റ അടിസ്ഥാനത്തിലാണ് നടപടി. യോഗത്തിൽ ജയചന്ദ്രനും പങ്കെടുത്തിരുന്നു. ഇന്നത്തെ ഏര്യാകമ്മിറ്റിയിൽ നടപടി ഉണ്ടാകണമെന്ന് ജില്ലാകമ്മിറ്റിയുടെ നിർദ്ദേശവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ