- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ പോളിൽ ഒന്നാമതെത്തിയെങ്കിലും മോദിക്ക് ടൈംസിന്റെ പഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം അകലെ തന്നെ; കിരീടം നേടാൻ മോദിയേക്കാൾ സാധ്യത ട്രംപിനും പുട്ടിനും
ടൈംസിന്റെ പഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ഈ അത്യുന്നത ബഹുമതി ലഭിക്കുമോയെന്നാണ് ഏവരും തുറിച്ച് നോക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഓൺലൈൻ പോളിൽ മോദി ഒന്നാമതെത്തിയെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നും മറിച്ച് ട്രംപിനും പുട്ടിനുമാണിത് ലഭിക്കാൻ സാധ്യതയേറെയെന്നും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മോദിക്കും ട്രംപിനും പുട്ടിനും പുറമെ ഹില്ലാരി ക്ലിന്റൺ, മാർക്ക് സുക്കർബർഗ്, നിജെൽ ഫെരാജ്, ബേവൺസ്, സൈമൺ ബൈലെസ് എന്നിവരാണ് ഫൈനലിസ്റ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ പുരസ്‌കാരം നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഓൺലൈൻ റീഡേർസ് പോളിൽ മോദിയാണ് വിജയിച്ചിരിക്കുന്നതെന്ന് ടൈംസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് വോട്ടിന്റെ 18 ശതമാനം മോദിക്കാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ശതമാനം വോട്ട് നേടി ഒബാമ, ജൂലിയൻ അസാഞ്ച്, ട്രംപ് എന്നിവരും രംഗത്തുണ്ട്. വർഷം തോറും നൽകി വരുന്ന പുരസ്കാരത
ടൈംസിന്റെ പഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന്റെ ഷോർട്ട് ലിസ്റ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ഈ അത്യുന്നത ബഹുമതി ലഭിക്കുമോയെന്നാണ് ഏവരും തുറിച്ച് നോക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഓൺലൈൻ പോളിൽ മോദി ഒന്നാമതെത്തിയെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നും മറിച്ച് ട്രംപിനും പുട്ടിനുമാണിത് ലഭിക്കാൻ സാധ്യതയേറെയെന്നും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
മോദിക്കും ട്രംപിനും പുട്ടിനും പുറമെ ഹില്ലാരി ക്ലിന്റൺ, മാർക്ക് സുക്കർബർഗ്, നിജെൽ ഫെരാജ്, ബേവൺസ്, സൈമൺ ബൈലെസ് എന്നിവരാണ് ഫൈനലിസ്റ്റുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ പുരസ്‌കാരം നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഓൺലൈൻ റീഡേർസ് പോളിൽ മോദിയാണ് വിജയിച്ചിരിക്കുന്നതെന്ന് ടൈംസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് വോട്ടിന്റെ 18 ശതമാനം മോദിക്കാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ശതമാനം വോട്ട് നേടി ഒബാമ, ജൂലിയൻ അസാഞ്ച്, ട്രംപ് എന്നിവരും രംഗത്തുണ്ട്. വർഷം തോറും നൽകി വരുന്ന പുരസ്‌കാരത്തിന്റെ ഫൈനലിസ്റ്റ് പട്ടികയിൽ ട്രംപ് ഇത് രണ്ടാം തവണയാണ് ഉൾപ്പെട്ടിരിക്കുന്നത്. താൻ ഏറെ കൊതിക്കുന്ന പുരസ്‌കാരമാണെങ്കിലും തന്നെ ഇതിന് തിരഞ്ഞെടുക്കരുതെന്നും മറിച്ച് ജർമനിയെ നശിപ്പിച്ച ചാൻസലർ ഏയ്ജല മെർകലിനെ തെരഞ്ഞെടുക്കാമെന്നും ടൈം മാഗസിനോട് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളിൽ കൈറ്റ്ലിൻ ജെന്നെർ, ഇറാനിയൻ പ്രസിഡന്റ് ഹസൻ റൗഹാനി, ട്രാവിസ് കലാനിക്ക് എന്നിവരും ഉൾപ്പെട്ടിരുന്നു. ഇതിൽ ട്രംപ് മെർകലിനും ഐസിസ് നേതാവ് ബാഗ്ദാദിക്കും പുറകിൽ മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം മെർകലിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.