- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിലെ അഗ്നിബാധ നിയന്ത്രണവിധേയം; കത്തിനശിച്ചത് 120 ഹെക്ടർ ഭൂമി, ആളപായമില്ല
പെർത്ത്: പെർത്ത് വടക്കു കിഴക്കൻ മേഖലയിലെ 370 ഹെക്ടറിൽ ആളിപ്പടർന്ന കാട്ടുതീ നിയന്ത്രണവിധേയമായി. 80 അഗ്നിശമന സേനാ പ്രവർത്തകരുടെ മേൽനോട്ടത്തിൽ സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ കാട്ടുതീയിൽ കത്തി നശിച്ചത് 120 ഹെക്ടർ ഭൂമിയാണ്. തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും പൂർണമായും തീ അണയ്ക
പെർത്ത്: പെർത്ത് വടക്കു കിഴക്കൻ മേഖലയിലെ 370 ഹെക്ടറിൽ ആളിപ്പടർന്ന കാട്ടുതീ നിയന്ത്രണവിധേയമായി. 80 അഗ്നിശമന സേനാ പ്രവർത്തകരുടെ മേൽനോട്ടത്തിൽ സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ കാട്ടുതീയിൽ കത്തി നശിച്ചത് 120 ഹെക്ടർ ഭൂമിയാണ്.
തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും പൂർണമായും തീ അണയ്ക്കാൻ സാധിക്കാത്തതിനാൽ ഈ മേഖലകളില്ലെല്ലാം തന്നെ കടുത്ത പുക പടലം ഉയരുന്നുണ്ട്. നിവാസികൾക്ക് ജാഗ്രതാ നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. സ്ഥിതി വിശേഷങ്ങളെക്കുറിച്ച് അപ്പപ്പോൾ അറിയാൻ ശ്രമിക്കണമെന്നും ആവശ്യമുള്ള നടപടികൾ സ്വീകരിക്കാൻ തയാറായിരിക്കണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് വൈറ്റ്മാൻ പാർക്കിനു സമീപമാണ് തീപിടുത്തം ആരംഭിച്ചത്. വൈകാതെ ബ്രാബാഹാം, ലോർഡ് സ്ട്രീറ്റ്, ഹെൻലി സ്ട്രീറ്റ്, സ്വാൻ സിറ്റി, ഹെൻലി ബ്രൂക്ക് മുറെ സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം തന്നെ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ തീ പടരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥാ തീയണയ്ക്കാൻ സഹായകമാകുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് വക്താവ് റയാൻ മുറേ വ്യക്തമാക്കി.
പ്രോപ്പർട്ടികൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചെങ്കിലും 15 മീറ്ററോളം ഉയർന്നു പൊങ്ങിയ തീജ്വാലയെത്തുടർന്ന് പുതിയൊരു ഹൗസിങ് എസ്റ്റേറ്റിലുള്ളവരെ മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നു. തിങ്കളാഴ്ച രാവിലെ എൺപതോളം അഗ്നി ശമന സേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടേയ്ക്കുള്ള റോഡുകൾ അടച്ചു വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടേയ്ക്ക് വാഹനവുമായി കടന്നുവരരുതെന്ന് വാഹന ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്തരീക്ഷം പുകയിൽ മുങ്ങിയതിനാൽ കാഴ്ചയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നുണ്ട്. അൽടോൺ പാർക്ക് റിക്രിയേഷൻ സെന്ററിലാണ് ആളുകളെ പുനരധിവസിപ്പിച്ചിട്ടുള്ളത്. തീ നിയന്ത്രണവിധേയമായതോടെ അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ആൾക്കാർക്ക് അനുമതി നൽകിയിട്ടുണ്ട്.