- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിൽ താപനില 50 ഡിഗ്രിയിലും മുകളിലേക്ക്; ചുടുകാറ്റിൽ ചുട്ടുപൊള്ളി ഓസ്ട്രേലിയ; കടുത്ത വേനലിനെ നേരിടാനാവാതെ ജനം നെട്ടോട്ടത്തിൽ
മെൽബൺ: വേനൽ രൂക്ഷമായിരിക്കുന്ന ഓസ്‌ട്രേലിയയിൽ ആഞ്ഞുവീശുന്ന ചുടുകാറ്റിൽ ജനം വെന്തുരുകുകയാണ്. പെർത്തിൽ താപനില 50 ഡിഗ്രിയിലും ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിച്ചിരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ക്യാപിറ്റലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ദൈർഘ്യമേറിയതും ശക്തവുമായ ചുടുകാറ്റ് താപനില 39 ഡിഗ്രിക്കു മുകളിലെത്തിച്ചു. 5000
മെൽബൺ: വേനൽ രൂക്ഷമായിരിക്കുന്ന ഓസ്‌ട്രേലിയയിൽ ആഞ്ഞുവീശുന്ന ചുടുകാറ്റിൽ ജനം വെന്തുരുകുകയാണ്. പെർത്തിൽ താപനില 50 ഡിഗ്രിയിലും ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിച്ചിരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ ക്യാപിറ്റലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ദൈർഘ്യമേറിയതും ശക്തവുമായ ചുടുകാറ്റ് താപനില 39 ഡിഗ്രിക്കു മുകളിലെത്തിച്ചു. 5000 ത്തിൽ അധികം മലയാളി കുടുംബങ്ങൾ ഉള്ള പെർത്തിനെയാണ് ചൂട് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. അടുപ്പിച്ച് നാലു ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് താപനില. 83 വർഷത്തിൽ ആദ്യമായാണ് തുടർച്ചയായി ഇത്രയും ചൂട് ഇവിടെ അനുഭവപ്പെടുന്നത്.
ഇപ്പോഴത്തെ ചൂടിന് വഴിയൊരുക്കിയിരിക്കുന്ന താപവാതം കൂടുതൽ ചൂടേറിയതും ദീർഘകാലം നിലനിൽക്കുന്നതുമായിരിക്കുമെന്നാണ് ക്ലൈമറ്റ് കൗൺസിൽ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. മൂന്ന് വർഷം കൂടുമ്പോൾ മാത്രമുണ്ടാകുമായിരുന്ന ഈ പ്രതിഭാസം ഇപ്പോൾ ഓരോ 200 ദിവസങ്ങൾ കൂടുമ്പോഴും സംഭവിക്കുന്നുണ്ടെന്നും കൗൺസിൽ ആപത് സൂചനയേകുന്നുണ്ട്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തലസ്ഥാനത്ത് ദീർഘകാലം നിലനിൽക്കുന്ന താപവാതത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്. ഇപ്പോൾ ഇവിടെ ദിവസങ്ങളായി 39 ഡിഗ്രി സെൽഷ്യസോളമാണ് ചൂട് നിലനിൽക്കുന്നത്. അത് 50 ഡിഗ്രിയോളമുയർന്നേക്കാമെന്ന ആശങ്ക ശക്തമാകുന്നുമുണ്ട്. ഇവിടെ താപനില ഇനിയും ഉയരാനുള്ള സാധ്യതയേറെയാണെന്നാണ് കാൻബറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിററിയിലെ കാലാവസ്ഥ ഗവേഷകനായ പ്രഫ. വിൽ സ്റ്റീഫൻ പറയുന്നത്. കൂടാതെ ക്ലൈമറ്റ് കൗൺസിലിൽ ഒരു കൗൺസിലറുമാണ് അദ്ദേഹം. ഓസ്‌ട്രേലിയയിൽ ഏറ്റവും ഉയർന്ന താപം രേഖപ്പെടുത്തപ്പെട്ടത് 1960ലാണ്. അന്നിവിടെ 50.7 ഡിഗ്രിയിലേക്കാണ് ഊഷ്മാവുയർന്നിരുന്നത്.
2009ൽ ഇവിടെയുണ്ടായ താപവാതം കാരണം വികോടറിയയിൽ ബുഷ് ഫയർ പടർന്ന് പിടിക്കാൻ കാരണമായിത്തീരുകയും മിൽഡുറയിൽ 12 ദിവസങ്ങൾ തുടർച്ചയായി 43 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെന്തുരുകുകയും ചെയ്തിരുന്നു.പെർത്തിലെ മിക്കയിടങ്ങളിലും ഇന്നലെ ചൂട് 40 ഡിഗ്രിക്ക് മുകളിലേക്കുയർന്നിരുന്നു.ഇന്നും നാളെയും ഇവിടെ ചൂട് 42 ഡിഗ്രിയും ബുധനാഴ്ച 41 ഡിഗ്രിയും വ്യാഴാഴ്ച 39 ഡിഗ്രിയുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്‌റ്റേറ്റിന്റെ വടക്ക് പടിഞ്ഞാറുള്ള മാർബിൾ ബാറിൽ തുടർച്ചയായ ആറ് ദിവസങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് താപമുണ്ടാകും.
താപവാതം രാജ്യത്തുടനീളം ശക്തമാകുമെന്ന ആശങ്കയാണ് പരക്കെ ഉയർന്നിരിക്കുന്നത്. താപം വർധിക്കുന്നതിന്റെ ഫലമായുള്ള പ്രത്യാഘാതങ്ങൾ രാജ്യത്തുടനീളമുണ്ടാകുമെന്നാണ് വെസ്‌റ്റേൺ ഓസ്‌ട്രേലിയൻ സ്‌റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് പ്ലാൻ പ്രസ്താവിച്ചിരിക്കുന്നത്. ചൂട് വർധിക്കുന്നത് കാരണമുണ്ടാകുന്ന മരണങ്ങൾ പെരുകുമെന്നും പരിധി വിട്ടുയരുന്ന ചൂട് ഇവിടുത്തെ സർവീസുകളെയും ഇൻഫ്രാസ്ട്രകചറിനെയും വരെ ബാധിക്കുമെന്നും പ്രസ്തുത പ്രസ്താവന മുന്നറിയിപ്പേകുന്നു. കടുത്ത ചൂട് കാരണം ബുഷ് ഫയറുകളും കാറ്റുകളും ഉണ്ടാകാനുള്ള സാധ്യതയുമേറിയിരിക്കുന്നു.