പെർത്തിൽ നഴ്സായി ജോലി ചെയ്തിരുന്ന ഗർഭിണിയായ മലയാളി യുവതി മരിച്ചു. 38 വയസ് മാത്രം പ്രായമുണ്ടായിരുന്ന റൈറ്റി രാജീവാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഗർഭിണിയായിരുന്ന റൈറ്റിയുടെ കുഞ്ഞിന് അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പെർത്തിലെ കിംങ് എഡ്വേഡ് ഹോസ്പിറ്റൽ ഫോർ വുമണിൽ അഡ്‌മിറ്റായിരുന്നു റൈറ്റി. ഇവിടെ തന്നെയാണ് റൈറ്റി നഴ്സായി ജോലി ചെയ്തിരുന്നത്.

ഇവിടെ നിന്നും വിദഗ്ധ ചികിത്സകൾക്കായി ചാൾസ് ഗാർഡൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതത്തിലൂടെ മരണം സംഭവിച്ചതാണ് മരണ കാരണം. പെർത്തിലെ നൊല്ലാംമാരയിൽ താമസിക്കുന്ന തൃശൂർ സ്വദേശി സിഫ് രാജീവിന്റെ ഭാര്യയാണ് റൈറ്റി. റിയോണ, റിയ എന്നിവർ മക്കളാണ്.

മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായിരിക്കവേ ഉണ്ടായ റൈറ്റിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് റൈറ്റിയുടെ സുഹൃത്തുക്കളും ഓസ്ട്രേലിയയിലെ മലയാളികളും.