- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെട്രോൾ വിലയിൽ വൻ കുറവ് വരുത്തി പഞ്ചാബും; കുറച്ചത് ലിറ്ററിന് പത്ത് രൂപ, ഡീസലിന് അഞ്ചൂ രൂപയും കുറവു വരുത്തി
ചണ്ഡീഗഢ്: തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് പെട്രോൾ വിലയിസൽ കുറവു വരുത്തി പഞ്ചാബ് സർക്കാറും. പഞ്ചാബിൽ പെട്രോളിനും ഡീസലിനും വില കുറച്ച് സംസ്ഥാന സർക്കാർ. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയുമാണ് കുറച്ചിരിക്കുന്നത്. 70 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള വിലകുറയ്ക്കലെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു.
നിലവിൽ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോൾ കിട്ടുക പഞ്ചാബിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയൽ സംസ്ഥാനമായ ഡൽഹിയുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചാബിൽ പെട്രോൾ വില 9 രൂപ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനം മാസങ്ങൾക്കുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി.
നേരത്തെ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതുവഴി പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് പത്ത് രൂപയും കുറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ചിരുന്നു.
മറുനാടന് ഡെസ്ക്