- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓവർടേക്കിനിടെ മന്ത്രിവാഹനമിടിച്ചവരെ ആശുപത്രിയിലെത്തിച്ച് പൈലറ്റ് വാഹനം; പോവാൻ തിരക്കുണ്ട്... ആശുപത്രി ചെലവിനെ കുറിച്ചോർത്ത് വിഷമിക്കേണ്ടെന്ന സാന്ത്വനവുമായി ഓടിയെത്തി മന്ത്രിയും; ഷാജന്റെ കൈപിടിച്ച് പറഞ്ഞത് വെറുവാക്കായിരുന്നില്ല; സ്വകാര്യ ആശുപത്രി ബിൽ പോക്കറ്റിൽ നിന്ന് നൽകി മാതൃകയായി; എംഎം മണിയുടെ ആശ്വാസവാക്കിൽ കണ്ണുതുടച്ച് പെരുമ്പാവൂരിൽ കാറിടിച്ച് പരിക്കേറ്റ നാലംഗ കുടുംബം
പെരുമ്പാവൂർ: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനം ഇടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികരായ നാലംഗ കുടുംബത്തിനു ഇപ്പോൾ തീർത്തും ആശ്വാസമാണ്. പരിക്ക ഭേദപ്പെടാൻ നാളുകൾ എടുക്കുമെങ്കിലും മന്ത്രിയുടെ ഇടപെടലിനെ കുറിച്ചോർക്കുമ്പോൾ നല്ലതു മാത്രമേ ഇവർക്ക് പറയാനുള്ളൂ. മന്ത്രിയുടെ ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടമുണ്ടാക്കിയത്. പക്ഷേ അപകടം എവിടേയും സംഭവിക്കും. അവരോട് അപകടമുണ്ടാക്കിയ ആൾ എങ്ങനെ പെരുമാറുമെന്നതാണ് പ്രധാനം. അത് മന്ത്രിയാകുമ്പോൾ സാധാരണക്കാരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. ഈ പതിവ് രീതിയാണ് മണി തെറ്റിക്കുന്നത്. റോഡിൽ വീണു കിടന്ന നാലുപേരേയും മന്ത്രിയുടെ എസ്‌കോർട്ട് പോയ പൊലീസ് വാഹനത്തിൽ പെരുമ്പാവൂരിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചു. അവിടേയും തീർന്നില്ല. മന്ത്രി ആശുപത്രിയിലെത്തി. പരിക്കേറ്റവരുടെ ആരോഗ്യകാര്യങ്ങൾ ഡോക്ടറുമായി സംസാരിച്ചു. അതിന് ശേഷം എല്ലാ ചികിൽസയും താൻ വഹിക്കുമെന്ന് ഉറപ്പും കൊടുത്തു. അത് വെറും ഉറപ്പായിരുന്നില്ല. പാലിക്കപ്പെട്ട വാക്കുകളായി അത് മാറുകയും ചെയ്തു. കുറുപ്പംപടി കുറുപ്പംപ
പെരുമ്പാവൂർ: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനം ഇടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികരായ നാലംഗ കുടുംബത്തിനു ഇപ്പോൾ തീർത്തും ആശ്വാസമാണ്. പരിക്ക ഭേദപ്പെടാൻ നാളുകൾ എടുക്കുമെങ്കിലും മന്ത്രിയുടെ ഇടപെടലിനെ കുറിച്ചോർക്കുമ്പോൾ നല്ലതു മാത്രമേ ഇവർക്ക് പറയാനുള്ളൂ.
മന്ത്രിയുടെ ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകടമുണ്ടാക്കിയത്. പക്ഷേ അപകടം എവിടേയും സംഭവിക്കും. അവരോട് അപകടമുണ്ടാക്കിയ ആൾ എങ്ങനെ പെരുമാറുമെന്നതാണ് പ്രധാനം. അത് മന്ത്രിയാകുമ്പോൾ സാധാരണക്കാരെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സാധ്യത. ഈ പതിവ് രീതിയാണ് മണി തെറ്റിക്കുന്നത്. റോഡിൽ വീണു കിടന്ന നാലുപേരേയും മന്ത്രിയുടെ എസ്‌കോർട്ട് പോയ പൊലീസ് വാഹനത്തിൽ പെരുമ്പാവൂരിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചു. അവിടേയും തീർന്നില്ല. മന്ത്രി ആശുപത്രിയിലെത്തി. പരിക്കേറ്റവരുടെ ആരോഗ്യകാര്യങ്ങൾ ഡോക്ടറുമായി സംസാരിച്ചു. അതിന് ശേഷം എല്ലാ ചികിൽസയും താൻ വഹിക്കുമെന്ന് ഉറപ്പും കൊടുത്തു. അത് വെറും ഉറപ്പായിരുന്നില്ല. പാലിക്കപ്പെട്ട വാക്കുകളായി അത് മാറുകയും ചെയ്തു.
കുറുപ്പംപടി കുറുപ്പംപടി തിയറ്റർ ജങ്ഷനു സമീപം ഇന്നലെ രാവിലെ എട്ട് മണിയോടെ ഉണ്ടായ അപകടത്തിൽ അശമന്നൂർ പഞ്ചായത്തിലെ പുന്നയത്ത് വാടകയ്ക്കു താമസിക്കുന്ന പൈനാടത്തു വീട്ടിൽ ഷാജൻ (40), ഭാര്യ അംബിക (36) മക്കളായ ആൽവിൻ (12), അനന്യ (8) എന്നിവർക്കാണു പരിക്കേറ്റത്. രാവിലെ പള്ളിയിലേക്ക് പുറപ്പെട്ട ഷാജനും കുടുംബവും സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ മന്ത്രിയുടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കാറാണെന്ന് അറിഞ്ഞ് ഈ കുടുംബം ചെറുതായൊന്ന് അമ്പരന്നു. പക്ഷേ സാന്ത്വനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
പൈലറ്റ് വാഹനത്തിൽ ഇവർ ആശുപത്രിയിലെത്തി. ചികിൽസ തുടങ്ങിയപ്പോൾ തന്നെ മന്ത്രി അവിടെ എത്തി. പരിക്കിന്റെ സ്വഭാവം അതീവ ഗൗരവമല്ലെന്ന് മന്ത്രി തിരിച്ചറിഞ്ഞു. അപകടമുണ്ടാക്കിയതിനുള്ള വേദന പങ്കിട്ടു. പേടിക്കേണ്ട.. പോവാൻ തിരിക്കുണ്ട്... ആശുപത്രി ചെലവിനെ കുറിച്ചോർത്ത് വിഷമിക്കേണ്ട... ഇതായിരുന്നു മന്ത്രി കുടുംബത്തോടെ പങ്കുവച്ച വാക്കുകൾ. സ്വകാര്യ ആശുപത്രിയിലെ വലിയ ബില്ല് പ്രതീക്ഷിച്ച കുടുംബത്തിന് ഇത് സാന്ത്വനമായി. ആശുപത്രി അധികൃതർ ബില്ലുമായി ഇവരെ ബുദ്ധിമുട്ടിക്കുന്നുമില്ല. എല്ലാം മന്ത്രി തന്നെയാണ് നോക്കുന്നത്. അപകടമുണ്ടായെങ്കിലും മന്ത്രിയുടെ ഇടപെടൽ സന്തോഷമുണ്ടാക്കുന്നുവെന്നാണ് അംബിക മറുനാടനോട് പ്രതികരിച്ചത്.
ഷാജന്റെ വലത് കാലിന് ചതവും ഇടത് കാലിൽ മുറിവുമുണ്ട്. ഭാര്യ അംബിയുടെ വലത് കാലിന് മുറിവും മക്കളായ അനന്യയുടെ ഇടത് കൈക്കും ആൽവിന്റെ കൈക്കും പരിക്കുണ്ട്. നല്ല മുറിവായതിനാൽ രണ്ട് ദിവസമെങ്കിലും കുറഞ്ഞത് ആശുപത്രിയിൽ കിടക്കേണ്ടി വരും. പക്ഷേ ആരോടും ഇവർക്ക് പരിഭവമില്ല. അപകടമുണ്ടായെങ്കിലും മന്ത്രി നേരിട്ടെത്തി ആശ്വസിപ്പിച്ചത് വലിയ കാര്യമായി ഈ കുടുംബം കാണുകയാണ്.