പെരുമ്പാവൂർ: വെങ്ങോലയിലെ എടിഎം കവർച്ചാശ്രമക്കേസ് പ്രതി അസമിലെ ടിങ് ബോങ് സ്വദേശി ബികാഷ് ഗോഗോയി (22) പണം കവരാൻ ശ്രമിച്ചത് കാമുകിയുമായി ആർഭാടജീവിതം നയിക്കാൻ.

അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുണ്ട് ബികാഷിന്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് മൂന്നു വർഷത്തോളമായി പ്രതി വെങ്ങോലയിലെ സൗത്തിന്ത്യൻ ബാങ്ക് എ റ്റി എം കൗണ്ടറിന് 300 മീറ്റർ അകലെയുള്ള പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജോലി നോക്കി വരികയായിരുന്നു. എ റ്റി എം കൗണ്ടറിൽ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും നിരീക്ഷണ കാമറ മാത്രമേയുള്ളൂവെന്നും ബികാഷ് മനസിലാക്കിയിരുന്നു. കഴിഞ്ഞ 28ന് പുലർച്ചെ മൂന്നരയോടെയാണ് എറ്റിഎം തകർത്ത് പണം കവരാൻ ശ്രമിച്ചത്. ഇതിനായി കമ്പനിയിലെ ചില പണിയുപകരണങ്ങളും പ്രതി കൈയിൽ കരുതി. നിരീക്ഷണക്യാമറയിൽനിന്നു രക്ഷപ്പെടാനായി ബികാഷ് വയ്‌ലറ്റ് നിറമുള്ള ഷാൾ കൊണ്ട് തല മറച്ചാണ് എടിഎമ്മിൽ കയറിയത്.

കൗണ്ടറിൽ കയറി പതിയെ പണി തുടങ്ങിയപ്പോൾ മുഖത്ത് നിന്നും ഷാൾ അറിയാതെ തെന്നിമാറി. ഇടതു കൈയിൽ കെട്ടിയ ചരടും ചെരിപ്പിന്റെ വെള്ളവാറും കാമറയിൽ തെളിഞ്ഞതു പാരയാകുമെന്നും പിന്നീടു തിരിച്ചറിയപ്പെടുമെന്നും ബികീഷ് ഓർത്തില്ല. മാണ് പ്രതിയെ പൊലീസിന്റെ വലയിലാക്കിയത്. മുഖത്തുനിന്ന് ഷാൾ തെന്നിമാറിയ സമയത്തു ബികാഷ് അറിയാതെ കാമറയിലേക്ക് നോക്കിപ്പോയി.അതോടെ നെറ്റിയിലെ ചുളിവുൾപ്പെടെ കാമറയിൽ തെളിഞ്ഞു. ഇതിനിടെ എടിഎം കൗണ്ടറിലെ അലാറമടിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ബികാഷ് സ്ഥലം കാലിയാക്കുകയും ചെയ്തു. കൺട്രോൾ റൂമിൽനിന്നു പൊലീസെത്തിയപ്പോൾ ബികാഷ് നേരത്തേ രക്ഷപ്പെട്ടിരുന്നു.

കൈയിൽ കെട്ടിയിരുന്ന രണ്ടു ചരടും ചെരുപ്പിലെ വെള്ളവാറും മുഖത്തെ ചുളിവും തുമ്പുകളാക്കിയാണ് പൊലീസ് കവർച്ചക്കാരനെ തേടി നടന്നത്. ചരടുള്ളതിനാൽ അന്യസംസ്ഥാനക്കാരനാണ് പ്രതിയെന്നു പൊലീസ് ഊഹിച്ചു. പ്ലൈവുഡ് കമ്പനിയിൽ ചെന്നപ്പോൾ ബികാഷിനെപ്പറ്റി ഉടമയ്ക്കു നല്ല അഭിപ്രായം. വിവരവും വിദ്യാഭ്യാസവുമുള്ളവൻ, മര്യാദക്കാരൻ...ആകെയുള്ള പ്രശ്‌നം സദാസമയവും കാമുകിയുമായി മൊബൈലിലൂടെ നിർത്താത്ത സംസാരമുണ്ടെന്നതാണ്. ഒടുവിൽ ബികാഷിനെ തിരിച്ചറിയുകയും വയ്‌ലറ്റ് നിറമുള്ള ഷാൾ പ്രതിയുടെ കിടക്കയുടെ താഴെനിന്നു പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

രണ്ടു വർഷമായി നാട്ടിലേക്കു പോയിട്ടില്ല. പത്താം ക്ലാസ് വരെ പഠിച്ച ഇയാൾ നാട്ടിൽ ഒരു യുവതിയുമായി പ്രണയത്തിലാണ്. ശമ്പളം ആർഭാട ജീവിതത്തിനു തികയാതെ വന്നപ്പോഴാണ് എടിഎം കവർച്ചയ്ക്കു ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. കവർച്ചയ്ക്കു മുന്നോടിയായി ഇയാൾ എടിഎം കൗണ്ടറിൽ പല പ്രാവശ്യം എത്തിയിരുന്നു. നിരീക്ഷണ ക്യാമറകൾ മാത്രമേയുള്ളൂവെന്നും സുരക്ഷാ ജീവനക്കാരനില്ലെന്നും ഉറപ്പാക്കിയാണ് കവർച്ച ആസൂത്രണം ചെയ്തത്. നിരീക്ഷണ ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ റോസ് നിറത്തിലുള്ള ഷാൾ ഉപയോഗിച്ച് ശരീരമാകെ മറച്ചാണ് ചൊവ്വാഴ്ച പുലർച്ചെ വെങ്ങോല കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിലെത്തിയത്. ബാങ്കിന്റെ കാക്കനാടുള്ള കൺട്രോൾ റൂമിൽ മോഷണത്തിന്റെ ദൃശ്യം പതിഞ്ഞതോടെ അലാം മുഴങ്ങുകയും പ്രതി ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടയിൽ ഷാൾ തെന്നിമാറി മുഖം ക്യാമറയിൽ പതിഞ്ഞു. മുഖത്തിന്റെ പ്രത്യേകതയും ശരീര ഘടനയും സസൂക്ഷ്മം വിലയിരുത്തിയ പൊലീസ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്.

രണ്ടുവർഷമായി ഇയാൾ നാട്ടിൽ പോയിട്ട്. കിട്ടുന്ന പണം കൊണ്ട് നാട്ടിലേക്ക് കടന്നുകളഞ്ഞ് കാമുകിയുമൊത്ത് അടിച്ചു പൊളിക്കാനുള്ള മോഹമാണ് പിടിയിലായതോടെ തകർന്നത്. പെരുമ്പാവൂർ ഡിവൈഎസ്‌പി സുദർശന്റെ നേതൃത്വത്തിൽ സിഐ ബൈജു പൗലോസും എസ്‌ഐ ഫൈസലുമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. എടിഎം പൊളിക്കാൻ ഉപയോഗിച്ച ചുറ്റികയും ധരിച്ചിരുന്ന ഷാളും ചെരുപ്പും ഇയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നു കണ്ടെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് വെങ്ങോല കനാൽ ബണ്ട് റോഡിലെ എ.ടി.എം മെഷീന്റെ താഴെയുള്ള കവർ പൊളിച്ച് കവർച്ചയ്ക്ക് ശ്രമം നടത്തിയത്.

എ.ടി.എമ്മിൽ കാവൽക്കാരൻ ഉണ്ടായിരുന്നില്ല. പണം അപഹരിക്കാൻ കഴിയുന്നതിനു മുമ്പ് എ.ടി.എമ്മിലെ അപകട സൂചക സൈറൺ മുഴങ്ങിയതോടെ കവർച്ചക്കാർ കടന്നു. അപകട സൂചക സൈറൺ ബാങ്ക് ഹെഡ് ഓഫീസിലും ലഭിച്ചതോടെ ബാങ്ക് അധികൃതരാണ് പൊലീസിനെ അറിയിച്ചത്.