പെരുമ്പാവൂർ: പ്രൈവറ്റ് ബസ്സ്റ്റാന്റ് കെട്ടിടത്തിൽ കൈവരിയിൽ കഴുത്തിലെ കുരുക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ യുവാവിന്റെ ജഡം കണ്ടെത്തിയതിൽ ദുരൂഹതകൾ ഏറെ. പെരുമ്പാവൂരിലേത് തൂക്കി കൊലയെന്ന സംശയം പൊലീസിനുണ്ട്. തെളിവെടുപ്പിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ പ്രതികരിക്കു എന്നാണ് പൊലീസ് നിലപാട്.

ജിഷാ കേസിൽ നിഴലിച്ചത് ഇതരസംസ്ഥാനതൊഴിലാളികളുടെ ക്രൂരതയായിരുന്നു. ഇതിന് ശേഷവും സമാനമായ പല സംഭവവും നടന്നു. പെരുമ്പാവൂരിലാണ് കൂടതലായി സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുള്ളത്. ഇവരുടെ ഒരു വിവരവും പൊലീസിന്റെ കൈയിലില്ല. ആരും മൃതദേഹത്തെ തിരിച്ചറിഞ്ഞവരുമില്ല. ഈ സാഹചര്യത്തിൽ കൊലപാതകത്തിന്റെ കാരണം സ്ഥിരീകരിക്കാനും കഴിയുന്നില്ല. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ജീവനോടെ തൂക്കിക്കൊന്നതാണെന്ന സംശയം സജീവമാകുന്നത്. സാഹചര്യത്തെളിവുകളാണ് ഈ നിഗമനത്തിന് കാരണം.

കാഴ്ചിൽ 25 വയസ്സോളം തോന്നിക്കുന്ന ജഡം ഇതരസംസ്ഥാനതൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ജഡം തൂങ്ങിക്കിടക്കുന്നതിന് താഴെ രക്തത്തുള്ളികൾ വീണ പാടുകൾ ദൃശ്യമാണ്. തറിൽ വീണ രക്തം തുടച്ചുമാറ്റിയതിന് ശേഷം അവശേഷിച്ച പാടുകളെന്നപോലെയാണ് ഇത് ദൃശ്യമായിട്ടുള്ളതെന്നാണ് ദൃസാക്ഷികളുടെ നേർസാക്ഷ്യം. സമീപത്തുനിന്നും കൈയില്ലാത്ത ചെറിയ മഴു പൊലീസിന് ലഭിച്ചിട്ടുണ്ട്.

പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. സയിന്റിഫിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. കൊലപ്പെടുത്തിയ ശേഷമോ ജീവനോടെയോ കെട്ടിതൂക്കിയതാവാമെന്ന സംശയവും കാഴ്ചക്കാർ പങ്കുവയ്ക്കുന്നുണ്ട്. പുലർച്ചെ ബസ്സസ്റ്റാലിലെത്തിയവരാണ് വിവരം പൊലീസിൽ അറിയച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം ്‌ന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയ ഇതരസംസ്ഥാനത്തൊഴിലാളികൾ ചേരിതിരിഞ്ഞ് സംഘടനത്തിൽ ഏർപ്പെട്ടിരുന്നെന്നും ഇതിനിടയിൽ പ്രശ്‌നം തിരക്കിയെത്തിയ മലയാളി യുവാവിനെ ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചെന്നും ഓടി അടുത്ത വീട്ടിൽക്കയറിയാണ് ഇയാൾ രക്ഷപെട്ടതെന്ന വിവരവും പരക്കെ പ്രചരിച്ചിട്ടുണ്ട്.