കൊച്ചി: ദിവസവും പലവിധത്തിലുള്ള തട്ടിപ്പിൽ കുരുങ്ങി വീഴുന്നവരാണ് മലയാളികൾ. ധൂം സിനിമ കണ്ട ആവേശത്തിൽ കോഴിക്കോട് ചേലമ്പ്രയിൽ ബാങ്ക് കവർച്ച നടന്നു. ഇത്തരം പല തട്ടിപ്പുകളും അനുദിനം സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ പതിപ്പിാണ് പെരുമ്പാവൂരിൽ ഇന്നലെ അരങ്ങേറിയത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച് ഹിറ്റായ കളിക്കളം എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു പെരുമ്പാവൂരിലെ വീട്ടിൽ കയറി 60 പവനും 25000 രൂപ മോഷ്ടിക്കുകുയം ചെയ്തത്. വിജിലൻസ് ചമഞ്ഞെത്തിയ മോഷ്ടാക്കളാണ് കവർച്ച നടത്തി മുങ്ങിയത്.

വീട്ടുകാരെ വിശ്വാസത്തിലെടുക്കാനുള്ള മാർഗ്ഗങ്ങളെല്ലാം പയറ്റിയാണ് മോഷ്ടാക്കൾ എത്തി സ്വർണ്ണവുമായി മുങ്ങിയത്. വിജിലൻസ് പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം കവർച്ച നടത്തിയത്. പെരുമ്പാവൂർ പാറപ്പുറം പള്ളിപറമ്പിൽ സിദ്ദിഖി ന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ ഉച്ചയോടെ ഇനോവയിലാണ് കവർച്ചാ സംഘം എത്തിയത്. വീട്ടിൽ നിന്ന് 60 പവനും, 25000 രൂപരും കൈക്കലാക്കി കടന്നു കളഞ്ഞു.

വിജിലൻസ് എന്ന വ്യാജേന കവർച്ചാ സംഘം വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ രഹനെയും, സ്‌കൂൾ വിദ്യാര്ഥിയായ മകൾ സുഹാനയുമാണ് വീട്ടിലുണ്ടായിരുന്നത്. പരാതി കിട്ടിയതിനെത്തുടർന്നാണ് പരിശോധനയ്ക്ക് വന്നത്് എന്നായിരുന്നു രഹനയോട് കവർച്ചാ സംഘക്കാർ പറഞ്ഞിരുന്നത്. വീട്ടിലെത്തിയ ഉടൻ തന്നെ മൊബൈൽഫോണുകളും, വാഹനങ്ങളുടെ താക്കോലും അവർ കൈക്കലാക്കിയിരുന്നു.

അപ്പോഴെക്കും പള്ളിയിൽ പോയിരുന്ന സിദ്ദിഖ് വീട്ടിലേക്ക് തിരിച്ചെത്തി. മറ്റുള്ളവർക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു സംഘത്തിന്റെ ഇടപെടലുകൾ എന്നു സിദ്ദിഖ് പറഞ്ഞു. ഒപ്പം തന്നെ സിദ്ദിഖിന് അറിയാവുന്ന ചില പൊലീസുകാരുെട പേരുകൾ കൂടി പറഞ്ഞതോടു കൂടി കൂടുതൽ വിശ്വാസ്യതയായെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

എട്ടംഘ സംഘത്തിൽ നാല്.പേരാണ് വീടിന്റെ അകത്തു കയറിയത്. വണ്ടിയുടെ ഡ്രൈവർ വാഹനത്തിൽ തന്നെയായിരുന്നു ഇരുന്നത്. വിസിറ്റിങ് റൂമിൽ സംഘത്തിലെ ഒരാൾ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ മറ്റുള്ളവർ വീടിന്റെ ആകത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്ക് ശേഷം ഒരാൾ ഒരു ബാഗുമായി വീടിന് പുറകു വശത്തുകൂടി പുറത്തിറങ്ങി. ഒപ്പം ബാക്കി ഉള്ളവർ തങ്ങൾക്കു ലഭിച്ച വിവരം വ്യാജമാണെന്നപറഞ്ഞു പുറത്തേക്കിറങ്ങാനൊരുങ്ങി. വീട്ടിൽ നിന്നും പരിശോധനകൾ കിടയിൽ യാതൊരു വിവരവും ലഭിച്ചില്ലെന്നും ബുദ്ധിമുട്ട് ഉണ്ടാക്കിയത്തിൽ ക്ഷമിക്കമെന്നും പറഞ്ഞു സംഘത്തിലുള്ളവർ വന്ന വാഹനത്തിൽ കയറി സ്ഥലം വിട്ടു.

തുടർന്നു വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണവും, പണവും മോഷ്ടിച്ചു എന്നുള്ള സത്യം സിദ്ധിഖും വീട്ടുകാരും അറിയുന്നത്. സിദ്ദിഖിന്റെ പരാതിയെത്തുടർന്ന് റൂറൽ എസ് പി പിഎൻ ഉണ്ണിരാജൻ, പെരുമ്പാവൂർ ഡി വൈ എസ് പി കെ എസ് സുദർശനൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി. സംഘത്തിലെ ഒരാൾ പൊലീസ് വേഷത്തിൽ ആയിരുന്നുവെന്ന് വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തട്ടിപ്പു സംഘം ത്തിലെ ഒരാൾ പരിശോധന നടത്തുന്ന ഇടയിൽ വീട്ടുകാരോട് വെള്ളം അവിശ്യപ്പെട്ടിരിന്നു. ഇയാൾക്ക് വെള്ളം കൊടുത്ത ഗ്ലാസിൽ നിന്ന് വിരളടയാളങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ നന്മ മാർക്കറ്റിങ് എന്ന പേരിൽ സ്ഥപനം നടത്തുകയാണ് സിദ്ദിഖ്. ജില്ലായിലും പെരുമ്പാവൂർ കേന്ദ്രികരിച്ചും തട്ടിപ്പുകൾ വ്യപകമാണെങ്കിലും വിജിലൻസ് പരിശോധനയുടെ പേരിൽ കവർച്ച നടത്തുന്നത് ആദ്യമായാണ്.