- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിർമ്മാണത്തിനെതിരെ പരാതി നൽകി; പ്രതികാരമായി മദ്യപിച്ചെത്തി കമ്പു ചുഴറ്റിയും തെളിവിളിച്ചും ഭീഷണി ഉയർത്തിയ് പിആർഡി ഉദ്യോഗസ്ഥൻ; മന്ത്രി കൃഷ്ണൻകുട്ടിയുടെ പഴയ പേഴ്സണൽ സ്റ്റാഫിനെതിരെ പൊലീസ് എഫ് ഐ ആർ; പേരൂർക്കടയിലെ ജേർണലിസ്റ്റ് കോളനി പൊലീസിന് തലവേദനയാകുമ്പോൾ
തിരുവനന്തപുരം: തിരുവനന്തപുരം ജേർണലിസ്റ്റ് കോളനിയിലെ അക്രമത്തിൽ പൊലീസ് എഫ് ഐ ആർ. പി ആർ ഡി ഉദ്യോഗസ്ഥനായ സന്തോഷ് കുമാറനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സന്തോഷ് കുമാർ മദ്യപിച്ച് മറ്റൊരു മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കയറി ബഹളമുണ്ടാക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ജേർണലിസ്റ്റ് കോളനിയിൽ മാധ്യമ പ്രവർത്തകർ രണ്ട് ചേരിയിലാണ്. ഇതാണ് പുതിയ സംഘർഷത്തിനും കാരണമായത്. മാധ്യമ പ്രവർത്തകർക്കായി സർക്കാർ അനുവദിച്ചതാണ് ഈ കോളനി. ഹൗസിങ് ബോർഡ് ആണ് അനുവദിച്ചത്. ഇത് പിന്നീട് ബാങ്കിൽ നിന്ന് ലോണെടുത്ത് നിശ്ചിത തുക നിശ്ചയിച്ച് പലരും വിലയ്ക്ക് വാങ്ങി. സർക്കാരിൽ നിന്നു തുക കുറച്ചു വാങ്ങി ഉയർന്ന വിലയ്ക്ക് വിറ്റവരുമുണ്ട്. ഇതെല്ലാം ജേർണലിസ്റ്റ് കോളനിയിൽ പലവിധ വിവാദങ്ങളായി മാറി. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷവും.
പിആർഡിയിൽ ഇൻഫർമേഷൻ ഓഫീസറായ സന്തോഷ് കുമാർ മംഗളത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇവിടെ ഫ്ളാറ്റിന് ഉടമയാകുന്നത്. ഈ ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് മഹാരാഷ്ട്രയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സകാൽ പത്രത്തിന്റെ ലേഖകൻ അജയ് കുമാർ. അജയ് കുമാർ പല അനീതികളും തുറന്നു കാട്ടിയിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും പ്രതിസന്ധികളുണ്ടായി. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷം. ഇതിലാണ് പൊലീസ് എഫ് ഐ ആർ ഇടുന്നത്. സകാൽ പത്രലേഖകന്റെ ഭാര്യയുടെ മര്യാധയ്ക്ക് ദോഷം വരും വിധം അതിക്രമിച്ച് കയറിയെന്നാണ് എഫ് ഐ ആർ പറയുന്നത്. 20-ാം തീയതി നാലു മണിയോടെയാണ് സംഭവം.
മൊബൈലുമായി അവലാതിക്കാരന്റെ വീട്ടിന് മുമ്പിലെത്തി എന്തൊക്കെയോ അസഭ്യം പറഞ്ഞുവെന്നും വീടിന് മുന്നിൽ വന്ന് കമ്പു ചുഴറ്റി ഇറങ്ങി വരാൻ വെല്ലുവിളിച്ചെന്നും എഫ് ഐ ആർ പറയുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അവനെ കാലിന് അടിയിൽ വച്ചിരിക്കുകയാണോ എന്ന് ചോദിച്ചതായും പരാതി പറയുന്നു. അജയ് കുമാറിന്റെ മകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആർ വിശദീകരിക്കുന്നു. ചായകപ്പും കസേരയും തകർത്തുവെന്നും പറയുന്നു. ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും വിശദീകരിക്കുന്നു.
ഐപിസിയിലെ 294(ബി), 323, 427, 451, 509, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ വകുപ്പ് 506 ജാമ്യമില്ലാ കുറ്റമാണ്. പി.ആർ.ഡിയിൽ അസി.ഇൻഫർമേഷൻ ഓഫീസറായ സന്തോഷ് ഒന്നാം പിണറായി സർക്കാരിൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു. ഇത്തവണ കൊടുത്തില്ല. മദ്യപിച്ച് 4 മണി മുതൽ എന്റെ വീടിന്റെ മുന്നിൽ വന്ന് ചീത്ത വിളിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തു കൊണ്ടിരുന്നുവെന്നും തുടർന്നാണ് അക്രമം നടത്തിയതെന്നും അജയ കുമാർ പറയുന്നു.
ജേർണലിസ്റ്റ് കോളനിയിലെ അനധികൃത നിർമ്മാണത്തിനെതിരെ അജയകുമാർ പരാതി കൊടുത്തിരുന്നു. ഇതാണ് പ്രതികാരത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു. മുമ്പും ഈ കോളനിയിൽ പല പ്രശ്നവും ഉണ്ടായിരുന്നു. എന്നാൽ പേരൂർക്കട പൊലീസിന് എന്നും തലവദേനയാണ് ഇവിടുത്തെ പ്രശ്നങ്ങൾ. പലവിധ സമ്മർദ്ദം അവർക്കുണ്ടാകാറുണ്ട്. അതിൽ അവസാനത്തേതാണ് ഇപ്പോഴത്തെ കേസും വിവാദവും.
മറുനാടന് മലയാളി ബ്യൂറോ