- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് 30 വിദ്യാർത്ഥികൾക്ക് കൂടി; സ്‌കോളർഷിപ്പ്' വിതരണം 21 നു വൈകുന്നേരം 4 മണിക്ക്
ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' . 2015 SSLC പരീക്ഷയിൽ മുഴുവൻ എ+ ഓടു കൂടി പാസ്സായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL ക
ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' . 2015 SSLC പരീക്ഷയിൽ മുഴുവൻ എ+ ഓടു കൂടി പാസ്സായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL കുടുംബങ്ങളിൽ ഉള്ള കുട്ടികൾക്ക് പ്രതിമാസം Rs .1000/ രൂപ വച്ച് രണ്ടു വർഷത്തേക്ക് നല്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്. Rs .24000/ രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നത്.
അതിന്റെ ആദ്യ ഘട്ടത്തിൽ 50 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് പി, വിജയൻ IPS 2015 ഒക്ടോബർ 14 ന് സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു ( Rs .6000/ ) വിതരണം ചെയ്തു. തദവസരത്തിൽ സംസാരിച്ച ടെക്‌നോപാർക്ക് CEO ഗിരീഷ് ബാബു ഈ പദ്ധതിക്ക് എല്ലാ ഭാവുകങ്ങളും അതോടൊപ്പം ടെക്‌നോപാർക്കിന്റെ വക സംഭാവന ആയി 5 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ആ തുക ലഭിച്ചതോടെ 30 തിരഞ്ഞെടുക്കപെട്ട കുട്ടികൾക്ക് കൂടി 'പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ്' വിതരണം ചെയ്യാൻ സാധിക്കും. പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ന്റെ രണ്ടാം ഘട്ട ഉത്ഘാടനം 2015 ഡിസംബർ 21 നു വൈകുന്നേരം 4 മണിക്ക് ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ വച്ച് നടക്കുന്നു. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ കമ്മിഷണർ ടി വി അനുപമ IAS , ടെക്‌നോപാർക്ക് CEO . ഗിരീഷ് ബാബു എന്നിവരാകും കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുക.
സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡുവായ 9000 രൂപയുടെ ചെക്ക് [ആദ്യ 9 മാസത്തെക്കുള്ളത് ] ആണ് തുടക്കത്തില നല്കുക. . ആകെ സ്‌കോളർഷിപ്പ് തുകയായ 24,000 രൂപയിൽ ബാക്കിയുള്ള തുക 3 മാസത്തിലൊരിക്കൽ അതാത് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും. ആദ്യം സ്‌കോളർഷിപ്പ് നല്കിയ 50 കുട്ടികൾക്ക് രണ്ടാമത്തെ ഗഡു Rs .3000/ ഈ മാസം ( ഡിസംബർ 2015 ) അവരുടെ അക്കൗണ്ട് ഇൽ നിക്ഷേപിക്കും.
പ്രതിധ്വനി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിക്ക് 5 ലക്ഷം രൂപ നല്കി സഹായിച്ച CEO ഗിരീഷ് ബാബു സാറിന് പ്രതിധ്വനി നന്ദി രേഖപ്പെടുത്തുന്നു.
ടെക്‌നോപാർക്കിന്റെ ഈ അഭിമാന മുഹൂർത്തത്തിൽ പങ്കെടുക്കാൻ എല്ലാ ജീവനക്കാരെയും പ്രതിധ്വനി 2015 ഡിസംബർ 21 നു വൈകുന്നേരം 4 മണിക്ക് ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്റരിലേക്ക് സ്വാഗതം ചെയ്യുന്നു.