- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീറ്ററുടെ കുതന്ത്രങ്ങൾക്ക് മുമ്പിൽ ഇന്ദ്രാണി ഒന്നുമല്ല; മകളെ കൊന്നത് പോലും പീറ്ററും ഇന്ദ്രാണിയും ചേർന്ന് സാമ്രാജ്യം വിപുലമാക്കാൻ: ഇന്ത്യയെ ഞെട്ടിച്ച ദുരന്ത കഥയുടെ ചുരളുകൾ വീണ്ടും അഴിയുമ്പോൾ
മുംബൈ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ മൂന്നാം ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജിയെ പൊലീസ് അസ്റ്റു ചെയ്തതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളായിരുന്നു പീറ്റർ എന്നാണ് വ്യക്തമാക്കുന്നത്. ഇന്ദ്രാണിയെ മറയാക്കി സ്വന്തം നില ഉയർത്തുക എന്നതായിരുന്നു പീറ്ററ
മുംബൈ: ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയുടെ മൂന്നാം ഭർത്താവും സ്റ്റാർ ഇന്ത്യ മുൻ സിഇഒയുമായ പീറ്റർ മുഖർജിയെ പൊലീസ് അസ്റ്റു ചെയ്തതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളായിരുന്നു പീറ്റർ എന്നാണ് വ്യക്തമാക്കുന്നത്. ഇന്ദ്രാണിയെ മറയാക്കി സ്വന്തം നില ഉയർത്തുക എന്നതായിരുന്നു പീറ്ററിന്റെ ശ്രമം. അതിന് സമർത്ഥമായി പീറ്റർ ഇന്ദ്രാണിയെ ഉപയോഗിക്കുകയും ചെയ്തു.
സാമ്പത്തികമായിരുന്നു പീറ്ററിന്റെ പ്രധാന ലക്ഷ്യം തന്നെ. അതിനായാലി സുരക്ഷിതമല്ലാതിരുന്നിട്ടും പലവഴിക്ക് ലോണുകൾ എടുത്തു. കൂടാതെ വിദേശത്തു നിന്നമടക്കെ ഇൻവെസ്റ്റർമാരെയും കണ്ടെത്തിയെന്നാണ് വിവരം. ഇന്ദ്രാണി ഇന്‌കോൺ പ്രൈവറ്റ് ലമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു പീറ്ററിന്റെ ശ്രമങ്ങളെല്ലാം. 2007ൽ ഈ കമ്പനിയിലേക്ക് പണം ഒഴുകുക തന്നെയായിരുന്നു വ്യക്തമാകുന്നത്. എന്നാൽ അതിലേറെ ലോണുകളും പീറ്റർ എടുത്തു. 87. 21 കോടിയോളം രൂപയാണ് പീറ്ററും ഇന്ദ്രാണിയും ചേർന്ന് ലോണെടുത്തത്.
പിന്നീട്് ഈ കമ്പനി നിലനിൽക്കാൻ പാടുപെടുമെന്ന് വ്യക്തമായാപ്പോൾ ഇവരുടെ ഷെയറുകൾ വിറ്റൊഴിവാക്കുകയായിരുന്നു ഇന്ദ്രാണിയും പീറ്ററും ചെയ്തത്. ഇന്ദ്രാണിയുടെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തെ ഭീഷണിയുടെ സ്വരത്തിൽ തന്നെ പീറ്റർ പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇൻകോണിന് ശേഷം ഐപിഎം ഇൻകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ തലപ്പത്തിരിക്കാനും പീറ്റർ ഇന്ദ്രാണിയെ നിർബന്ധിച്ചു. ഈ കമ്പനിക്കായി പത്ത് കോടി രൂപ ഇന്ദ്രാണിയിൽ നിന്നും ലോൺ എടുത്തുവെന്നാണ് രേഖകളിൽ കാണിക്കുന്നത്. എന്നാൽ, ജീവനക്കാർ പണം കൊടുക്കാതെയും ടാക്‌സ് അടയക്കുന്നതിൽ പോലും വീഴ്‌ച്ച വരുത്തി പീറ്റർ തട്ടിപ്പു നടത്തിയെന്നാണ് ഫറയുന്നത്.
ഇവർ തമ്മിലുള്ള പണമിടപാട് ബന്ധത്തിന് ഇടെയാണ് ഷീന ബോറയുടെ മരണം സംഭവിക്കുന്നതും. എന്നാൽ സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തുടർന്നാണ് ഷീന ബോറയെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പീറ്റർ മുഖർജിക്കും ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിബിഐ ഇന്നലെ അറസ്റ്റു ചെയ്തത്. ഇന്ദ്രാണിക്കെതിരെ കുറ്റപത്രം സമർപ്പിച്ച ഉടനെയായിരുന്നു അറസ്റ്റ്.
ഇന്ദ്രാണിയെക്കൂടാതെ മുൻഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു. 2012 ഏപ്രിലിലാണ് ഷീന ബോറയെ മാതാവ് ഇന്ദ്രാണി മുഖർജി ഡ്രൈവറുടെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ കുഴിച്ചിട്ടത്.അന്വേഷണത്തിന്റെ ഭാഗമായാണ് പീറ്റർ മുഖർജിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എന്നാൽ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഷീനയുടെ കൊലപാതകത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പീറ്റർ മുഖർജി ആദ്യം അറിയിച്ചത്. മുംബൈ റായ്ഗഡിലെ വനമേഖലയിൽനിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഷീനയുടേതാണെന്ന റിപ്പോർട്ട് എയിംസിലെ വിശദപരിശോധനയിൽനിന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ആഗസ്തിലാണ് മുംബൈ പൊലീസിൽനിന്ന് കേസ് സിബിഐ ഏറ്റെടുത്തത്.
കഴിഞ്ഞ് മൂന്നുദിവസമായി പീറ്ററിനെ സിബിഐ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി 7.40 ഓടെയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ഇന്ദ്രാണി മുഖർജി, രണ്ടാം ഭർത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് കുറ്റപത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായിയുടെ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
150ഓളം സാക്ഷികളെയും ഇരുനൂറോളം രേഖകളും സഹിതം ആയിരം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 2012 ഏപ്രിലിലാണ് ഷീന ബോറയെ ഇന്ദ്രാണി മുഖർജിയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തി റായ്ഗഡിലെ വനത്തിൽ മൃതദേഹം കുഴിച്ചിട്ടത്. ഇന്ദ്രാണി മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറ, അവരുടെ മൂന്നാം ഭർത്താവ് പീറ്റർ മുഖർജിയുടെ ആദ്യ വിവാഹത്തിലെ മകനുമായി പ്രണയത്തിലായതിനെ തുടർന്ന് രണ്ടാം ഭർത്താവായ സഞ്ജീവിനൊപ്പം ചേർന്ന് ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.