- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ, ഡീസൽ തീരുവ വെട്ടിക്കുറച്ചത് ഗുജറാത്തിൽ നേട്ടമുണ്ടാക്കാൻ വേണ്ടി; വിലക്കയറ്റമുണ്ടാക്കിയ മോദി സർക്കാരിന് ജനദ്രോഹ നടപടികൾക്ക് തക്ക മറുപടി കിട്ടും; വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ തീരുവ വെട്ടിക്കുറച്ചതെന്ന് കോൺഗ്രസ്. ചൊവ്വാഴ്ച രാത്രിയാണ് പെട്രോൾ ഡീസൽ തീരുവ രണ്ട് രൂപ കുറച്ചത്. മോദി സർക്കാരാണ് ഡീസലിന്റെ തീരുവ 3.56 രൂപയിൽ നിന്ന് 17.33 രൂപയായി ഉയർത്തിയത്. എന്നിട്ട് ഇപ്പോൾ ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രണ്ട് രൂപ കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്നതെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അർജുൻ മോദ്വാദിയ പറഞ്ഞു. പെട്രോളിന്റെ തീരുവ 9.48 ആയിരുന്നതിൽ നിന്ന് 22 ആയി ഉയർത്തിയത് എൻഡിഎ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, വിലക്കയറ്റം പോലുള്ള ജനദ്രോഹ നടപടികൾക്ക് തക്ക മറുപടി മോദി സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിജെപി സർക്കാർ ആദ്യം 11 ശതമാനം തീരുവ ഉയർത്തുകയും പിന്നീട് 2 രൂപ കുറയ്ക്കുകയും ചെയ്തിരിക്കുന്നതിനെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സർജേവാലയും കളിയാക്കി.
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ തീരുവ വെട്ടിക്കുറച്ചതെന്ന് കോൺഗ്രസ്. ചൊവ്വാഴ്ച രാത്രിയാണ് പെട്രോൾ ഡീസൽ തീരുവ രണ്ട് രൂപ കുറച്ചത്.
മോദി സർക്കാരാണ് ഡീസലിന്റെ തീരുവ 3.56 രൂപയിൽ നിന്ന് 17.33 രൂപയായി ഉയർത്തിയത്. എന്നിട്ട് ഇപ്പോൾ ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രണ്ട് രൂപ കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കുന്നതെന്ന് ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അർജുൻ മോദ്വാദിയ പറഞ്ഞു. പെട്രോളിന്റെ തീരുവ 9.48 ആയിരുന്നതിൽ നിന്ന് 22 ആയി ഉയർത്തിയത് എൻഡിഎ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, വിലക്കയറ്റം പോലുള്ള ജനദ്രോഹ നടപടികൾക്ക് തക്ക മറുപടി മോദി സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിജെപി സർക്കാർ ആദ്യം 11 ശതമാനം തീരുവ ഉയർത്തുകയും പിന്നീട് 2 രൂപ കുറയ്ക്കുകയും ചെയ്തിരിക്കുന്നതിനെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സർജേവാലയും കളിയാക്കി.