തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. ഓരോ വിലവർദ്ധനവിലും കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വരുമാനവും കൂടും. ശതമാനകണക്കിലാണ് നികുതി ഈടാക്കുന്നത്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അങ്ങനെ യാഥാർത്ഥ ലാഭമുണ്ടാക്കൽ കേന്ദ്രമായി സർക്കാരുകൾ മാറുകയാണ്.

ഇന്നലെ പെട്രോൾ വില ലിറ്ററിന് 80 രൂപ കടന്നിരുന്നു. കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് ദിനംപ്രതി ഇന്ധനവില ഉയരുകയാണ്. കഴിഞ്ഞ ആറു ദിവസത്തിനിടെ പെട്രോളിന് 1.40 രൂപയും ഡീസലിന് 1.61 രൂപയുമാണ് വർദ്ധിച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിലെ പ്രതിദിന വർദ്ധന സർക്കാർ നിറുത്തിവച്ചിരുന്നു. അപ്പോഴും വിപണി വില ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ എല്ലാ ദിവസവുമായി കൂട്ടിയെടുക്കുന്നത്.

ക്രൂഡോയിൽ വിലയിലെ വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വർദ്ധിക്കാൻ കാരണം. വരും ദിനങ്ങളിലും വിലയ ഉയരും.. ക്രൂഡ് ഓയിൽ വില ബാരലിന് 90 രൂപയായാൽ പെട്രോൾ വില ഇന്ത്യയിൽ 100 കവിയാൻ സാധ്യതയുണ്ട്.