- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിജിയും എണ്ണകമ്പനികളും ഫോം തുടർന്നാൽ പെട്രോൾ വില സെഞ്ചറി അടിച്ചേക്കും! പെട്രോൾ വില കുതിച്ചു കയറി 80 രൂപയിലെത്തി; പൊതുജനം നട്ടംതിരിയുമ്പോൾ നികുതിയിൽ പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാനവും; മുംബൈയിൽ പെട്രോൾ ലിറ്ററിനു വില 80.10 രൂപയും ഡീസലീന് 67.10 രൂപയുമായി; ജിഎസ്ടി ഏർപ്പെടുത്തി വില കുറയ്ക്കുമെന്ന പറഞ്ഞ് മോഹിപ്പിച്ച് കേന്ദ്രസർക്കാറും
തിരുവനന്തപുരം: 2014 നുശേഷം പെട്രോൾ വില ആദ്യമായി 80 രൂപയിൽ എത്തി. മുംബൈയിൽ പെട്രോൾ ലിറ്ററിനു വില 80.10 രൂപയും ഡീസലീന് 67.10 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 72 .23 രൂപയാണ്. രാജ്യന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന് ബാരലിനു 68 ഡോളറാണ്. അധികം വൈകാതെ കേരളത്തിലും പെട്രോൾ വില 80 ലേയ്ക്ക് എത്തിയേക്കും എന്നാണു നിഗമനം. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്. വില കുത്തനെ കൂടുന്ന സാഹചര്യത്തിലും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി മുന്നേറുകയാണ്. ജി എസ് ടി ഏർപ്പെടുത്തുന്നതോടെ പെട്രോളിന്റെ വില വരുതിയിലാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണു സർക്കാർ. പെട്രോളിനും ഡീസലിനും ജി എസ് ടി ഏർപ്പെടുത്തിയാൽ വാറ്റും ഒഴിവാക്കാൻ സാധിച്ചേക്കും. അങ്ങനെയായാൽ നികുതി പരമാവതി 28 ശതമാനം ആകും എന്നാണു സർക്കാർ പ്രതീക്ഷ. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാ
തിരുവനന്തപുരം: 2014 നുശേഷം പെട്രോൾ വില ആദ്യമായി 80 രൂപയിൽ എത്തി. മുംബൈയിൽ പെട്രോൾ ലിറ്ററിനു വില 80.10 രൂപയും ഡീസലീന് 67.10 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില 72 .23 രൂപയാണ്. രാജ്യന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന് ബാരലിനു 68 ഡോളറാണ്. അധികം വൈകാതെ കേരളത്തിലും പെട്രോൾ വില 80 ലേയ്ക്ക് എത്തിയേക്കും എന്നാണു നിഗമനം. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് ചർച്ചചെയ്യാനിരിക്കെയാണ് വില 80 ലേക്ക് എത്തുന്നത്.
വില കുത്തനെ കൂടുന്ന സാഹചര്യത്തിലും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി മുന്നേറുകയാണ്. ജി എസ് ടി ഏർപ്പെടുത്തുന്നതോടെ പെട്രോളിന്റെ വില വരുതിയിലാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണു സർക്കാർ. പെട്രോളിനും ഡീസലിനും ജി എസ് ടി ഏർപ്പെടുത്തിയാൽ വാറ്റും ഒഴിവാക്കാൻ സാധിച്ചേക്കും. അങ്ങനെയായാൽ നികുതി പരമാവതി 28 ശതമാനം ആകും എന്നാണു സർക്കാർ പ്രതീക്ഷ.
വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരി മുന്നേറുകയാണ്. ജിഎസ്ടിയുടെ പരിധിയിൽ പെട്രോൾ-ഡീസൽ വില ചേർക്കുന്നതിനെ പല സംസ്ഥാനങ്ങളും എതിർക്കുകയാണ്. ജി.എസ്.ടി ഏർപ്പെടുത്തുന്നതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില നിയന്ത്രണാതീതാമയി ഉയരുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ വിപണിയിലും കാണുന്നതെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രദാൻ പറഞ്ഞു.
വിലയിലെ ഈ വർദ്ധന തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ പെട്രോൾ ലീറ്ററിനു100 രൂപ കടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡീസൽ, പെട്രോൾ വിലകൾ തമ്മിലെ അന്തരം 10 രൂപയിൽ താഴെയായത് കനത്ത തിരിച്ചടിയായി. കേരളത്തിൽ പെട്രോളിന് 74 രൂപ പിന്നിട്ടു. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരി മുന്നേറുകയാണ്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില 70 ഡോളറിനടുത്താണ്.
പെട്രോളിനും ഡീസലിനും ജി.എസ്.ടി ഏർപ്പെടുത്തിയാൽ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും ഒഴിവാക്കാൻ സാധിച്ചേക്കും. അങ്ങനെയായാൽ പരമാവധി നികുതി 28 ശതമാനമാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.