- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ബജറ്റിൽ പരിഗണിക്കണമെന്ന് ആവശ്യം. അതേസമയം, പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്കാണ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ഡീസൽ, പെട്രോൾ വില കുറയ്ക്കാൻ പെട്രോളിയം കമ്ബനികൾക്ക് നിർദ്ദേശം നൽകാനും നേരത്തെ വർധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടിരുന്നു. റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തകവൽക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോർ തൊഴിലാളികളെയും തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ബജറ്റിൽ പരിഗണിക്കണമെന്ന് ആവശ്യം. അതേസമയം, പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്കാണ്. സ്വകാര്യ ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നിവ പണിമുടക്കിൽ പങ്കെടുക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്.
ഡീസൽ, പെട്രോൾ വില കുറയ്ക്കാൻ പെട്രോളിയം കമ്ബനികൾക്ക് നിർദ്ദേശം നൽകാനും നേരത്തെ വർധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടിരുന്നു. റോഡ് ഗതാഗത മേഖല ഒന്നാകെ കുത്തകവൽക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോർ തൊഴിലാളികളെയും തൊഴിൽ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.