- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
80രൂപ കടന്ന് പെട്രോൾ വില കുതിച്ചതോടെ രാജ്യമെങ്ങും ജനരോഷം ശക്തമായി; അന്താരാഷ്ട്ര വില ഉയരാൻ തുടങ്ങിയതോടെ വെട്ടിലായത് കേന്ദ്രം; തീരുവ കൂട്ടി ഉണ്ടാക്കിയ കൊള്ളലാഭം വേണ്ടെന്ന് വയ്ക്കാൻ ധനകാര്യമന്ത്രാലയത്തിന് മടി; തീരുവ കുറക്കണമെന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുതിച്ചു കയറുകയാണ്. ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറുണ്ടായിരുന്ന കാലത്ത് ഇന്ത്യയിൽ പെട്രോളിന് വില 74 രൂപയായിരുന്നു. ഇന്ന് ക്രൂഡ് ഓയിലിന് വില ബാരലിന് 69 ഡോളർ. അപ്പോൾ ഇന്ത്യയിലെ പെട്രോൾ വില 76ഉം. അതുകൊണ്ട് തന്നെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. നികുതി കുറയ്ക്കാത്തതാണ് ഈ സാഹചര്യത്തിന് കാരണം. വില കുറഞ്ഞപ്പോൾ നികുതി കൂട്ടി ഖജനാവിലേക്ക് പണം ഒഴുക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഉപഭോക്താക്കളായി സംസ്ഥാനങ്ങളും മാറി. അതുകൊണ്ട് തന്നെ നികുതി വേണ്ടെന്ന് വയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന് കഴിയുന്നില്ല. എന്നാൽ പെട്രോൾ വില താമസിയാതെ 80ഉം കഴിഞ്ഞ് 100ലെത്തും. ഇത് കേന്ദ്രസർക്കാരിനെതിരായ ജനരോഷം ശക്തമാക്കും. ഈ സാഹചര്യത്തിൽ എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചു. പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രം എക്‌സൈസ് നികുതി ഈടാക്കുമ്പോൾ സംസ്ഥാനങ്ങൾ വാങ്
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില കുതിച്ചു കയറുകയാണ്. ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറുണ്ടായിരുന്ന കാലത്ത് ഇന്ത്യയിൽ പെട്രോളിന് വില 74 രൂപയായിരുന്നു. ഇന്ന് ക്രൂഡ് ഓയിലിന് വില ബാരലിന് 69 ഡോളർ. അപ്പോൾ ഇന്ത്യയിലെ പെട്രോൾ വില 76ഉം. അതുകൊണ്ട് തന്നെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. നികുതി കുറയ്ക്കാത്തതാണ് ഈ സാഹചര്യത്തിന് കാരണം. വില കുറഞ്ഞപ്പോൾ നികുതി കൂട്ടി ഖജനാവിലേക്ക് പണം ഒഴുക്കുകയായിരുന്നു കേന്ദ്ര സർക്കാർ. ഇതിന്റെ ഉപഭോക്താക്കളായി സംസ്ഥാനങ്ങളും മാറി. അതുകൊണ്ട് തന്നെ നികുതി വേണ്ടെന്ന് വയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന് കഴിയുന്നില്ല. എന്നാൽ പെട്രോൾ വില താമസിയാതെ 80ഉം കഴിഞ്ഞ് 100ലെത്തും. ഇത് കേന്ദ്രസർക്കാരിനെതിരായ ജനരോഷം ശക്തമാക്കും. ഈ സാഹചര്യത്തിൽ എക്‌സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചു.
പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. കേന്ദ്രം എക്‌സൈസ് നികുതി ഈടാക്കുമ്പോൾ സംസ്ഥാനങ്ങൾ വാങ്ങുന്നതു മൂല്യവർധിത നികുതി (വാറ്റ്). പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവന്നിട്ടില്ല. ജിഎസ്ടി നടപ്പിലാക്കിയാൽ പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവുണ്ടാകും. അതുകൊണ്ട് തന്നെ അടുത്തയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന പൊതുബജറ്റിൽ നികുതി കുറയ്ക്കണമെന്നാണു പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ. ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ഉയർന്ന വിലയ്ക്കാണു പെട്രോളും ഡീസലും വിൽക്കുന്നത്.
പെട്രോളിന് മുംബൈയിലാണ് ഏറ്റവും കൂടുതൽ വില. പെട്രോൾ ലീറ്ററിന് 80 രൂപയാണ് ഇവിടെ. ഡീസൽ 67രൂപയും. പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിക്കുകയും സംസ്ഥാനങ്ങൾ അതേ പാത പിന്തുടരുകയും ചെയ്താൽ വിലക്കയറ്റത്തിന് ആശ്വാസമാകും. ഡിസംബർ പകുതിക്കു ശേഷം ഒരു ലീറ്റർ പെട്രോളിനു 3.31 രൂപയാണു കൂടിയത്. ഡീസലിനു 4.86 രൂപയും. നിലവിൽ 19.48 രൂപയാണു പെട്രോളിന് എക്‌സൈസ് നികുതി. ഡീസലിന് 15.33 രൂപയും. ഇതിനു പുറമെയാണു വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന മൂല്യവർധിത നികുതി (വാറ്റ്) നിരക്ക്. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലാണിത്. ഇത ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറല്ല.
രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു നിൽക്കുന്നതിനിടെ 2014 നവംബറിനും 2016 ജനുവരിക്കുമിടെ ഒൻപതു വട്ടം കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി വർധിപ്പിച്ചിരുന്നു. നികുതി കുറച്ചതു കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് രണ്ടു രൂപ. അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 69.41 ഡോളറായി വർധിച്ചു.ജിഎസ്ടി നിലവിൽ വന്നതോടെ കേന്ദ്രത്തിന് അധിക വരുമാനത്തിന് ആശ്രയിക്കാവുന്ന പ്രധാന സ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്. അതിനിടെ പെട്രോളിയം ഉൽപന്നങ്ങളെയും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരികയെന്ന ആവശ്യം ശക്തമാണ്. എന്നാൽ സംസ്ഥാന സർക്കാരുകളും ഇതിനെ അനുകൂലിക്കുന്നില്ല.
പെട്രോൾ, ഡീസൽ നികുതികൾ ഉയർത്തിയതിലൂടെ നാലു വർഷത്തിനകം കേന്ദ്രത്തിനു ലഭിച്ചത് 211% അധിക നികുതി വരുമാനമാണ്. കേരളത്തിനു വാറ്റ് ഇനത്തിൽ 53% അധിക വരുമാനമുണ്ടായി. എല്ലാ സംസ്ഥാനങ്ങൾക്കുമായി ലഭിച്ച നികുതി വർധന 29%യും. അതുകൊണ്ട് തന്നെ ആരും നികുതി കുറയ്ക്കാൻ തയ്യാറല്ല.