- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഏണീറ്റാൽ ഉടൻ മൊബൈലിൽ നിന്ന് RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക! ഇനി എല്ലാ ദിവസവും രാവിലെ ആറു മണിക്ക് ഇന്ധന വിലയിൽ മാറ്റം; ആദ്യ ദിനം പെട്രോൾ ലീറ്ററിന് 1 രൂപ 12 പൈസയും ഡീസലിന് 1 രൂപ 24 പൈസയും കുറഞ്ഞു
മുംബൈ : ഇനിയെന്നും രാവിലെ എണീറ്റാൽ ആദ്യം ചെയ്യേണ്ടത് പെട്രോൾ, ഡീസൽ വില മനസ്സിലാക്കുക എന്നതാണ്. ഇത് പത്രത്തിൽ പോലും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്റർനെറ്റിന്റെ സഹായത്തോടെ ഇത് കണ്ടെത്തുക. അതിന് ശേഷം മാത്രം വാഹനവുമായി പുറത്തിറങ്ങുക. രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു. അഞ്ചു നഗരങ്ങളിൽ കഴിഞ്ഞ മാസം നടപ്പിലാക്കിയ പദ്ധതിയാണ് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത്. ഏതായാലും ആദ്യ ദിവസത്തെ വാർത്ത ആശ്വാസമുള്ളതാണ്. രാജ്യത്ത് ഇന്ധന വില കുറയുകയാണ് ചെയ്തത്. പെട്രോൾ ലീറ്ററിന് 1 രൂപ 12 പൈസയും ഡീസലിന് 1 രൂപ 24 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച നിലവിൽ വരും. വില പരിഷ്‌കരണം അർധരാത്രിക്കു പകരം രാവിലെ ആറുമണിക്കു പ്രാബല്യത്തിലാക്കാനാണ് നിർദ്ദേശം. രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തിയാണു പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്‌കരിക്കുന്നത്. അർധരാത്രി പുതിയ വില പ്രഖ്യാപിച്ചാൽ നിരക്കുകൾ മാറ്റുന്നതിനായി എല്ലാ പെട്രോൾ പമ്പിലും പാതിരാത്ര
മുംബൈ : ഇനിയെന്നും രാവിലെ എണീറ്റാൽ ആദ്യം ചെയ്യേണ്ടത് പെട്രോൾ, ഡീസൽ വില മനസ്സിലാക്കുക എന്നതാണ്. ഇത് പത്രത്തിൽ പോലും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ ഇന്റർനെറ്റിന്റെ സഹായത്തോടെ ഇത് കണ്ടെത്തുക. അതിന് ശേഷം മാത്രം വാഹനവുമായി പുറത്തിറങ്ങുക.
രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു. അഞ്ചു നഗരങ്ങളിൽ കഴിഞ്ഞ മാസം നടപ്പിലാക്കിയ പദ്ധതിയാണ് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നത്. ഏതായാലും ആദ്യ ദിവസത്തെ വാർത്ത ആശ്വാസമുള്ളതാണ്. രാജ്യത്ത് ഇന്ധന വില കുറയുകയാണ് ചെയ്തത്. പെട്രോൾ ലീറ്ററിന് 1 രൂപ 12 പൈസയും ഡീസലിന് 1 രൂപ 24 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച നിലവിൽ വരും.
വില പരിഷ്‌കരണം അർധരാത്രിക്കു പകരം രാവിലെ ആറുമണിക്കു പ്രാബല്യത്തിലാക്കാനാണ് നിർദ്ദേശം. രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തിയാണു പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്‌കരിക്കുന്നത്. അർധരാത്രി പുതിയ വില പ്രഖ്യാപിച്ചാൽ നിരക്കുകൾ മാറ്റുന്നതിനായി എല്ലാ പെട്രോൾ പമ്പിലും പാതിരാത്രി ജീവനക്കാരനെ വയ്‌ക്കേണ്ടിവരും എന്നതായിരുന്നു പമ്പുടമകളുടെ പ്രായോഗിക ബുദ്ധിമുട്ട്.
രാവിലെ ആറിനു പുതിയ ഇന്ധനവില സാമൂഹിക മാധ്യമങ്ങൾ, മൊബൈൽ ഫോൺ സന്ദേശങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നു പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചു. ആതായത് അതി രാവിലെ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം മനസ്സിലാക്കണം. അതിന് ശേഷം മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ. ആല്ലെങ്കിൽ കീശയിലുള്ള കാശ് പെട്രോൾ അടിക്കാൻ മതിയാകാതെ പോകും.
ചില്ലറ വിൽപ്പന വിലയിലെ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും വർധിച്ച സുതാര്യത കൈവരുത്താനുമാണ് ഈ മാറ്റമെന്നാണ് വിശദീകറണം. റിഫൈനറികളിൽ നിന്നും ഡിപ്പോകളിൽ നിന്നും റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലേക്കുള്ള ഇന്ധനനീക്കം സുഗമമാക്കാൻ സാധിക്കും. Fuel@IOC എന്ന മൊബൈൽ ആപ്പിലൂടെയും എസ്എംഎസ് വഴിയും വിലയിലെ മാറ്റം അറിയാനാകും. RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ എസ്എംഎസ് ലഭിക്കും.