- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018 അവസാനിക്കുമ്പോൾ പെട്രോൾ വില ഏറ്റവും താഴ്ന്ന നിലയിൽ ! കൊച്ചിയിൽ പെട്രോളിന് 70.65 രൂപയും ഡീസലിന് 66.34 രൂപയും നിരക്ക് ; രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ എണ്ണക്കമ്പനികളും വില കുറച്ചു; ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത് ഒക്ടോബർ മുതൽ
കൊച്ചി: 2018 അവസാനിച്ച് പുതുവർഷം പിറക്കുമ്പോൾ പെട്രോൾ വിലയിലും വൻ കുറവ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഇന്ധന വില എത്തി നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന് പിന്നാലെ എണ്ണകമ്പനികളും വില കുറച്ചിരുന്നു. ഇതോടെയാണ് പെട്രോൾ വില കേരളത്തിൽ 70 എന്ന് നിലയിലെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 മുതലാണ് ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത്. ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതിൽ വില ഉയർന്നത്. ഡീസൽ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 70.65 രൂപ, ഡീസലിന് 66.34 രൂപ.
കൊച്ചി: 2018 അവസാനിച്ച് പുതുവർഷം പിറക്കുമ്പോൾ പെട്രോൾ വിലയിലും വൻ കുറവ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഇന്ധന വില എത്തി നിൽക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന് പിന്നാലെ എണ്ണകമ്പനികളും വില കുറച്ചിരുന്നു. ഇതോടെയാണ് പെട്രോൾ വില കേരളത്തിൽ 70 എന്ന് നിലയിലെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 മുതലാണ് ഇന്ധനവില തുടർച്ചയായി കുറഞ്ഞു തുടങ്ങിയത്.
ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതിൽ വില ഉയർന്നത്. ഡീസൽ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 70.65 രൂപ, ഡീസലിന് 66.34 രൂപ.
Next Story