- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടു സാധാരണക്കാരന്റെ നട്ടെല്ലൊടുക്കുന്ന ഇന്ധന വിലവർദ്ധന; പെട്രോളിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 3.15 രൂപ; ഡീസലിന് 2.71 രൂപയും വർദ്ധിപ്പിച്ചു; 15 ദിവസത്തിനുള്ളിൽ പെട്രോളിന് ഉയർന്നത് ഏഴ് രൂപ; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിണപിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ അതിന് ആനുപാതികമായി എണ്ണവില കുറക്കാതെ ജനങ്ങളെ കൊള്ളയിടിക്കുന്ന എണ്ണകമ്പനികൾ വീണ്ടും എണ്ണവില വർദ്ധിപ്പിച്ചു. പെട്രോളിന് 3 രൂപ 15 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയ സാഹചര്യത്തിലാണ് എണ്ണകമ്പനികൾ വില ഉയർത്തിയത്. പുതുക്കിയ നിര
ന്യൂഡൽഹി: അന്താരാഷ്ട്ര വിണപിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ അതിന് ആനുപാതികമായി എണ്ണവില കുറക്കാതെ ജനങ്ങളെ കൊള്ളയിടിക്കുന്ന എണ്ണകമ്പനികൾ വീണ്ടും എണ്ണവില വർദ്ധിപ്പിച്ചു. പെട്രോളിന് 3 രൂപ 15 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയ സാഹചര്യത്തിലാണ് എണ്ണകമ്പനികൾ വില ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
സംസ്ഥാനങ്ങളിൽ പ്രാദേശിക നികുതികൾകൂടി ചേർക്കുമ്പോൾ വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും.അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില കൂട്ടാനിടയായി. ഒരാഴ്‌ച്ച മുമ്പും എണ്ണവിലയിൽ എണ്ണകമ്പനികൾ വർധന വരുത്തിയിരുന്നു.
കഴിഞ്ഞമാസം 30നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോളിന് 3.96 രൂപയും ഡീസലിന് 2.37 രൂപയുമാണ് ലീറ്ററിന് അന്ന് കൂട്ടിയത്. പുതിയ വർധനവോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് ഏഴു രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇഴിഞ്ഞ മാർച്ച് ഒന്നിന് പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും വർധിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി 16ന് പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയും വർധിപ്പിച്ചിരുന്നു.
മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ഇന്ത്യയിൽ ഇന്ധന വിലയിൽ വീണ്ടും വർധനയുണ്ടായത്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മലേഷ്യയിലും ഇന്ത്യയിലേക്കാൾ എണ്ണവില കുറവാണ്. എണ്ണവിലയിൽ ഉണ്ടായ വർധനവ് ജനങ്ങൾക്ക് വൻ ബാധ്യത വരുത്തിവെക്കുമെന്ന കാര്യം ഉറപ്പാണ്. മോദി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് രൂപയുടെ വില വൻതോതിൽ ഇടിയുന്നതും എണ്ണവില വർധിക്കുന്നതും. വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം നൽകിയ മോദി സർക്കാറിന് അതിന് സാധിച്ചിരുന്നില്ല.