ന്യൂഡൽഹി: പെട്രോൾ,ഡീസൽ വിലയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഡീസൽ വില ലീറ്ററിന് 1.35 രൂപ കുറച്ചപ്പോൾ പെട്രോളിന് 64 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

കഴിഞ്ഞ മാസമാണ് പെട്രോൾ, ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. പെട്രോളിന് 3.13 രൂപയും ഡീസലിന് 2.17 രൂപയുമായിരുന്നു വർധന. ആഗോള വിപണിയിൽ എണ്ണയുടെ വില വർധനയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് മാറ്റം വരുത്തിയത്.