- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര മാർക്കറ്റിൽ വില ഇടിഞ്ഞാൽ അപ്പോൾ ഇന്ത്യയിൽ വില കൂട്ടും; അവിടെ രണ്ടു ശതമാനം കുറഞ്ഞപ്പോൾ ഇവിടെ പെട്രോളിനു കൂട്ടിയത് 64 പൈസ; ഡീസൽ വില കുറച്ചത് ഇക്കുറി വിമർശനത്തിന്റെ രൂക്ഷത കുറയ്ക്കും
ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 64 പൈസ കൂട്ടിയും ഡീസലിന് ലിറ്ററിന് 1.35 പൈസ കുറച്ചും വില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില ഇത് തുടർച്ചായി മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് ഒന്നിനും മെയ് 15 നും പെട്രോൾ വില വർധിപ്പിച്ചിരുന്നു. മെയ് 15ന് പെട്രോൾ ലിറ്ററിന് 3.13 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയും കൂ
ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 64 പൈസ കൂട്ടിയും ഡീസലിന് ലിറ്ററിന് 1.35 പൈസ കുറച്ചും വില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില ഇത് തുടർച്ചായി മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് ഒന്നിനും മെയ് 15 നും പെട്രോൾ വില വർധിപ്പിച്ചിരുന്നു. മെയ് 15ന് പെട്രോൾ ലിറ്ററിന് 3.13 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയും കൂട്ടിയിരുന്നു.
ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതും അന്താരാഷ്ട്രവിപണിയിൽ എണ്ണവില കയറിയതുമാണ് ഇതിന് കാരണമായി പറഞ്ഞത്. മെയ് ഒന്നിന് പെട്രോൾ ലിറ്ററിന് 3.96 രൂപയും ഡീസൽ ലിറ്ററിന് 2.37 രൂപയും കൂട്ടിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ അന്താരാഷ്ട്ര വിപണയിൽ എണ്ണ വില കുറയുകയാണ് എന്നതാണ് യാഥാർത്ഥ്യം. ക്രൂഡ് ഓയിലിന് കുത്തനെ വിലയിടിഞ്ഞപ്പോൾ കാണാതിരുന്ന എണ്ണ കമ്പനികൾ ചെറിയ ഉയർച്ച പോലും വില വർദ്ധനവിന് കാരണമാക്കുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷവാവുകയാണ്. അന്താരാഷ്ട്ര കുത്തകകൾക്കായാണ് ഇതെന്നാണ് വിമർശനം.
ഒരു വർഷം മുൻപ് ഒരു ബാരൽ ക്രൂഡോയിലിന് വില 115 ഡോളർ. അന്ന് ഇന്ത്യയിൽ പെട്രോളിന് ലിറ്ററിന് 75.18 രൂപ. എന്നാൽ ഇന്ന് ക്രൂഡ് വില ബാരലിന് 62.59 ഡോളർ മാത്രം. എന്നാൽ ഇവിടെ പെട്രോളിന് ലിറ്ററിന് 75.10 രൂപ. അന്താരാഷ്ട്ര വില പകുതിയോളമായി. ഈയാഴ്ച്ച വീണ്ടും വിലയിടിയുകയാണ്. ഇന്നലെ മാത്രം രണ്ട് ശതമാനം ഇടിവ് അന്താരാഷ്ട്ര വിലയിൽ ഉണ്ടായി. ലണ്ടനിൽ ഉച്ച സമയത്തെ നിരക്ക് ബാരലിന് 62.59 ഡോളർ. വെള്ളിയാഴ്ച്ചത്തേതിലും 1.28 ഡോളർ കുറഞ്ഞു. അപ്പോൾ രൂപയുടെ വിനിമയ മൂല്യത്തിലെ കുറവ് ഉയർത്തി പെട്രോൾ വില കൂട്ടും.
എണ്ണവില കൂടിയാൽ രാജ്യത്തെ എല്ലാ വസ്തുക്കൾക്കും വില കൂടും. ജനങ്ങളെ കൊള്ളയടിച്ച് അംബാനി എസ്സാർ തുടങ്ങിയ കുത്തകകളെ സഹായിക്കുന്നത് ബിജെപിയും തുടരുന്നു. ഇന്ത്യയേക്കാൾ എത്രയോ പിന്നിൽ നിൽക്കുന്നതും മുഴുവൻ എണ്ണയും ഇറക്കുമതി ചെയ്യുന്നതുമായ പാക്കിസ്ഥാൻ, ശ്രിലങ്ക, തുടങ്ങിയ രാജ്യങ്ങളിൽ പോലും എണ്ണവിലയിൽ ഇന്ത്യയിലെക്കാൾ 20-25 രൂപയുടെ കുറവുണ്ട്. ഇന്ത്യയിലെ നമ്മുടെ എണ്ണപ്പാടങ്ങൾ അംബാനി-എസ്സാർ തുടങ്ങിയ കുത്തകകൾക്ക് തീറെഴുതി കൊടുത്തിട്ട് അവരുടെ കൈയിൽ നിന്നും ഡോളർ നിരക്കിൽ വില നൽകി എണ്ണ വാങ്ങി ജനങ്ങളെ കൊള്ളയടിച്ച് അവരെ കൊഴുത്ത് തടിപ്പിക്കുകയാണെന്നാണ് ആക്ഷേപം. അവർക്ക് വേണ്ടിയാണ് വില ഉയർത്തലെന്നാണ് ആക്ഷേപം.
എന്നാൽ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന് വില കൂടിയതും ഡീസലിന് വിലകുറഞ്ഞതും ഡോളറിനെതിരെ രൂപ ദുർബലമായതും പരിഗണിച്ചാണ് വില പുനർനിർണയിച്ചതെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) അറിയിച്ചു. ഡീസൽ വില മെയ് ഒന്നിന് 2.37 രൂപയും മെയ് 16ന് 2.71 രൂപയും വർധിപ്പിച്ചിരുന്നു. മെയ് ഒന്നിന് 3.96 രൂപയാണ് പെട്രോളിന് കൂട്ടിയത്. ഓഗസ്റ്റിനും ഫെബ്രുവരിക്കുമിടയിൽ 10 തവണയായി പെട്രോളിന് 17.11 രൂപയും ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിൽ ഡീസലിന് ആറുതവണയായി 12.96 രൂപയും കുറച്ചിരുന്നു. ഈ സമയത്ത് ക്രൂഡ് ഓയിൽ വില ഏതാണ് അറുപത് ശതമാനമാണ് ഇടിഞ്ഞത്. ഈ കുറവ് ഇന്ത്യയിലെ ഉപഭോക്താക്കൾ നൽകിയില്ല.
യുപിഎ സർക്കാരിന്റെ കാലത്താണ് പെട്രോൾ വിലനിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികൾക്ക് വിട്ടുകൊടുത്തത്. വിപണി വിലയനുസരിച്ച് മാറ്റമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വിലകൂടുമ്പോൾ ആനുപാതിക വർദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. കുറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.