- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് എണ്ണവില വീണ്ടും ഉയർന്നു; പെട്രോൾ, ഡീസൽ വില കൂടിയത് 25 പൈസ വീതം
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വർധിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വർധിച്ചത്.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 84.70 രൂപയാണ് വില. 25 പൈസ വർദ്ധിച്ചതോടെ ഒരു ലിറ്റർ ഡീസലിന് 74.88 രൂപയാണ് ന്യൂഡൽഹിയിൽ വില. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം വർധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതാണ് ഇന്ധന വില വർധിക്കാൻ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
Next Story