- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില കുറഞ്ഞപ്പോൾ കണ്ടില്ലെന്ന് നടിച്ച ഇന്ത്യൻ പെട്രോളിയം കമ്പനികൾ വിലകൂടുമ്പോൾ ഒപ്പം കൂട്ടുന്നു; തുടർച്ചയായ വിലവർദ്ധനയുമായി വീണ്ടും; ഡീസലിന് കൂടിയത് ഒരു രൂപ അധികം
ന്യൂഡൽഹി : ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണിയിലെ വിലയ്‌ക്കൊപ്പമാണ് ഇന്ത്യയിലും പെട്രോളിനും ഡീസലിനും വില കൂട്ടുക. യുപിഎ സർക്കാരിന്റെ കാലത്തെ നയമാണിത്. അത് ഇപ്പോഴും തുടരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമ്പോൽ ക്രൂഡ് ഓയിലിന് ബാരലിന് 125 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണയിലെ വില. ഇപ്പോഴിത് 52 ഡോളറും. മോദി അധികാരത്തിലെത്തുമ്പോൾ തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 74 രൂപ. ഇപ്പോഴത് 75.44 രൂപയും. അതായത് ബാരലിന് ക്രുഡ് ഓയിൽ വില പകുതിയിലേറെ താഴ്ന്നിട്ടും ഇന്ത്യയിൽ പെട്രോൾ വില മോദി സർക്കാർ അധികാരമേറ്റപ്പോൾ ഉള്ളതിനെക്കാൾ കൂടി. ഈ സാമ്പത്തിക ശാസ്ത്രം പിടികിട്ടാതെ വലയുകയാണ് ഇന്ത്യാക്കാർ കഴിഞ്ഞ ദിവസം രാത്രി പെട്രോൾ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി. പുതിയ വില അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ തവണ പെട്രോൾ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസൽ വില 97 പൈസയും വർധിപ്പിച്ചിരുന്നു. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധന. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക
ന്യൂഡൽഹി : ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണിയിലെ വിലയ്‌ക്കൊപ്പമാണ് ഇന്ത്യയിലും പെട്രോളിനും ഡീസലിനും വില കൂട്ടുക. യുപിഎ സർക്കാരിന്റെ കാലത്തെ നയമാണിത്. അത് ഇപ്പോഴും തുടരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമ്പോൽ ക്രൂഡ് ഓയിലിന് ബാരലിന് 125 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണയിലെ വില. ഇപ്പോഴിത് 52 ഡോളറും. മോദി അധികാരത്തിലെത്തുമ്പോൾ തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 74 രൂപ. ഇപ്പോഴത് 75.44 രൂപയും. അതായത് ബാരലിന് ക്രുഡ് ഓയിൽ വില പകുതിയിലേറെ താഴ്ന്നിട്ടും ഇന്ത്യയിൽ പെട്രോൾ വില മോദി സർക്കാർ അധികാരമേറ്റപ്പോൾ ഉള്ളതിനെക്കാൾ കൂടി. ഈ സാമ്പത്തിക ശാസ്ത്രം പിടികിട്ടാതെ വലയുകയാണ് ഇന്ത്യാക്കാർ
കഴിഞ്ഞ ദിവസം രാത്രി പെട്രോൾ വില ലീറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയും കൂട്ടി. പുതിയ വില അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ തവണ പെട്രോൾ വില ലീറ്ററിന് ഒരു രൂപ 29 പൈസയും ഡീസൽ വില 97 പൈസയും വർധിപ്പിച്ചിരുന്നു. രാജ്യാന്തരവിലയിലെ വ്യത്യാസങ്ങൾക്കനുസരിച്ചാണ് വില വർധന. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്കുണ്ട്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ആനുപാതികമായി കുറയ്ക്കാതെ ചെറിയ വില വർദ്ധനവിന് പോലും അതിന് അനുസരിച്ച് വില കൂട്ടുകയാണ് പെട്രോളിയം കമ്പനികൾ. ഡോളറും ഇന്ത്യൻ രൂപയുമായുള്ള ഏറ്റക്കുറച്ചിലു കൂടിയാകുമ്പോൾ അതുകൊണ്ട് തന്നെ പെട്രോൾ വില ഡീസലിന് 75 രൂപ കടന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് ഇട നൽകുന്നത്.
അതിരൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനജീവിതം ഇതോടെ കൂടുതൽ ദുസ്സഹമാകാനേ ഇന്ധന വില വർദ്ധന ഉപകരിക്കൂ. ഏഴു മാസത്തിനിടെ ഒൻപതാമത് തവണയാണു പാചകവാതക വില വർധിപ്പിക്കുന്നത്. രൂഡ് ഓയിൽ വില പകുതിയിലേറെ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂട്ടുന്നത് എണ്ണക്കമ്പനികൾക്കു ലാഭമുണ്ടാക്കാനാണ്. രാജ്യാന്തര വിപണിയിലെ വില പ്രകാരം പെട്രോൾ ലീറ്ററിനു 45 രൂപയ്ക്കും ഡീസൽ 40 രൂപയ്ക്കും വിൽക്കാൻ കഴിയും. ക്രൂഡ് ഓയിലിന്റെ വില 52% കുറഞ്ഞിട്ടും യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പെട്രോളിനു വില കൂടിയതിന് ന്യായീകരണമില്ല. യുപിഎ സർക്കാർ സബ്‌സിഡി നൽകി ആശ്വാസം നൽകിയപ്പോൾ ബിജെപി സർക്കാർ എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ച് അധികഭാരം ഏൽപിച്ചു.
യുപിഎ സർക്കാരിന്റെകാലത്തു നിലവിലുണ്ടായിരുന്ന ക്രൂഡ് ഓയിൽ വിലയായ 112 ഡോളറിലേക്ക് എത്തിയാൽ ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ചു പെട്രോളിനു ലീറ്ററിനു 108 രൂപയായും ഡീസലിനു 91 രൂപയായും കുതിച്ചുയരും.