- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില 1.39 രൂപയും ഡീസൽ വില 1.04 രൂപയുമുയർത്തി ദിവസക്കൊള്ളയ്ക്ക് തുടക്കമിട്ട് എണ്ണക്കമ്പനികൾ; ദിവസവും വില മാറുമ്പോൾ വിവാദങ്ങൾ ഒഴിവാകുമെന്ന് കണക്കുകൂട്ടി കൊള്ളക്കാർ; ഇന്ത്യൻ വിപണിയിന്മേലുള്ള സർക്കാരിന്റെ സമ്പൂർണ നിയന്ത്രണം കൈവിടുന്നു
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില മാറുന്ന സമ്പ്രദായം അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വർധന. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടടായ വർധനയും രൂപയുടെ വിനിമയ നിരക്കിലെ മാറ്റവുമാണ് വിലവർധനവിന് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇതനുസരിച്ച് വിലയിൽ മാറ്റം വരുമെന്നും എണ്ണക്കമ്പനികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ധന വില ദിവസവും മാറുന്ന പരീക്ഷണതത്തിന് തുടക്കമിടുകയാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി. ഉദയ്‌പ്പുർ, ജംഷേദ്പുർ, പോണ്ടിച്ചേരി, ചണ്ഡീഗഢ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് ദിവസവും ഇന്ധന വില മാറുന്ന പരീക്ഷണം തുടക്കമിടുന്നത്. ഈ പരീക്ഷണം വൈകാതെ ആരംഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്രക്കുറിപ്പിലൂടെ വ്യക്തമാ
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില മാറുന്ന സമ്പ്രദായം അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വർധന. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടടായ വർധനയും രൂപയുടെ വിനിമയ നിരക്കിലെ മാറ്റവുമാണ് വിലവർധനവിന് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇതനുസരിച്ച് വിലയിൽ മാറ്റം വരുമെന്നും എണ്ണക്കമ്പനികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഇന്ധന വില ദിവസവും മാറുന്ന പരീക്ഷണതത്തിന് തുടക്കമിടുകയാണെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ വ്യക്തമാക്കി.
ഉദയ്‌പ്പുർ, ജംഷേദ്പുർ, പോണ്ടിച്ചേരി, ചണ്ഡീഗഢ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലാണ് ദിവസവും ഇന്ധന വില മാറുന്ന പരീക്ഷണം തുടക്കമിടുന്നത്. ഈ പരീക്ഷണം വൈകാതെ ആരംഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഇന്ത്യ മുഴുവൻ അത് നടപ്പിലാക്കാനാണ് തീരുമാനം. ഇതോടെ ഇന്ധന വിപണിയിൽ സർക്കാരിന്റെ നിയന്ത്രണം പൂർണമായി ഇല്ലാതാകുമെന്ന് വിമർശനം ശക്തമായി ഉയരുന്നുണ്ട്.