- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്രിസ്മസ് ആഘോഷത്തിന് മാധുര്യമേകാൻ മറ്റൊരു കാരണം കൂടി; രാജ്യമെമ്പാടും പെട്രോൾ വിലയിൽ ഇടിവ്; സിഡ്‌നിയിലും മെൽബണിലും വില ഒരു ഡോളർ ആകും
മെൽബൺ: മോട്ടോറിസ്റ്റുകൾക്ക് ക്രിസ്മസ് ആഘോഷത്തിന് മാറ്റേകാൻ ഒരു സന്തോഷ വാർത്ത കൂടി. രാജ്യമെമ്പാടും പെട്രോൾ വില ഇടിയുമെന്നാണ് റിപ്പോർട്ട്. സിഡ്‌നിയിൽ ചൊവ്വാഴ്ച പെട്രോൾ വില ഒരു ഡോളറിലേക്ക് ഇടിയുമെന്നും സൂചനയുണ്ട്. സൗത്ത് വെസ്റ്റ് സിഡ്‌നിയിലാണ് ഏറ്റവും വിലക്കുറവ് അനുഭവപ്പെടുക. ലിറ്ററിന് 1.05 ഡോളറായിരിക്കും ഇവിടെ. നവംബറിൽ ശരാശരി പ
മെൽബൺ: മോട്ടോറിസ്റ്റുകൾക്ക് ക്രിസ്മസ് ആഘോഷത്തിന് മാറ്റേകാൻ ഒരു സന്തോഷ വാർത്ത കൂടി. രാജ്യമെമ്പാടും പെട്രോൾ വില ഇടിയുമെന്നാണ് റിപ്പോർട്ട്. സിഡ്‌നിയിൽ ചൊവ്വാഴ്ച പെട്രോൾ വില ഒരു ഡോളറിലേക്ക് ഇടിയുമെന്നും സൂചനയുണ്ട്. സൗത്ത് വെസ്റ്റ് സിഡ്‌നിയിലാണ് ഏറ്റവും വിലക്കുറവ് അനുഭവപ്പെടുക. ലിറ്ററിന് 1.05 ഡോളറായിരിക്കും ഇവിടെ.
നവംബറിൽ ശരാശരി പെട്രോൾ വില ലിറ്ററിന് 1.25 ഡോളർ ആയിരുന്നത് ഈയാഴ്ച ഏറെ താഴുമെന്നാണ് മോട്ടോറിങ് ഓർഗനൈസേഷനായ എൻആർഎംഎ വ്യക്തമാക്കുന്നത്. സിഡ്‌നിയിലും മെൽബണിലും ലിറ്ററിന് ഒരു ഡോളർ ആയിരിക്കും ശരാശരി വില രേഖപ്പെടുത്തുക. ക്രിസ്മസിനോട് അനുബന്ധിച്ച് പെട്രോൾ വിലയിൽ നേരിയ വർധനയുണ്ടാകുമെന്നും ക്രിസ്മസ് കഴിഞ്ഞ് വില വീണ്ടും ഇടിയും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിലയിൽ വൻകുറവ് ഉണ്ടാകുമെന്നാണ് പറയുന്നത്.
ഈ ആഴ്ച പെട്രോൾ വിലയിൽ കുറവ് കണ്ടുതുടങ്ങുമെന്ന് എൻആർഎംഎ വക്താവ് പീറ്റർ ഖോറി അറിയിച്ചു. സിഡ്‌നിയിൽ ഇപ്പോൾ ശരാശരി പെട്രോൾ വില ലിറ്ററിന് 1.13 ഡോളറാണ്. ചില സ്ഥലങ്ങളിൽ ലിറ്ററിന് പെട്രോൾ വില 1 ഡോളറിലേക്ക് താഴും. സിഡ്‌നി സൗത്ത് വെസ്റ്റിലാണ് നിലവിൽ മികച്ച വില ലഭിക്കുന്നത്. ബാങ്ക്‌സ്ടൗണിന് സമീപം നാർവേയിലെ ഇൻഡിപെന്റന്റ് സ്‌റ്റേഷനിൽ 1.05 ഡോളറാണ് ഒരു ലിറ്റർ പെട്രോളിന് വില. ലിവർപൂളിലും താരതമ്യേന മികച്ച പെട്രോൾ വിലയാണ് രേഖപ്പെടുത്തുന്നത്. ഈ പ്രദേശത്ത് അനേകം ഇന്റിപെന്റന്റ് സർവീസ് സ്‌റ്റേഷനുകളുണ്ട്. വിലയിൽ ഇടിവ് പ്രകടമാകുന്നതിന് ഇത് കാരണമാകും.
ഇതിനു മുമ്പ് കഴിഞ്ഞ വർഷം ക്രിസ്മസിനോട് അനുബന്ധിച്ചു തന്നെയാണ് പെട്രോൾ വിലയിൽ ഇത്രയും കുറവ് അനുഭവപ്പെട്ടത്. ഇത്തവണ ക്രിസ്മസിനോട് അനുബന്ധിച്ച് നേരത്തെ തന്നെ വിലക്കുറവ് പ്രത്യക്ഷമാകാൻ തുടങ്ങിയിട്ടുണ്ട്. ന്യൂഇയർ ആകുമ്പോഴേയ്ക്കും കൂടുതൽ വിലക്കുറവ് അനുഭവിക്കാൻ സാധിക്കുമെന്നാണ് എൻആർഎംഎ വക്താവ് പീറ്റർ ഖൗറി വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയൻ ഡോളർ സ്ഥിരമായി തുടരുന്നതും ക്രൂഡ് ഓയിൽ വില ഇടിയുന്നതുമാണ് പെട്രോൾ വില ഇടിയുന്നതിന് പ്രധാന കാരണം. ഡിമാന്റിലേക്കാൾ കൂടുതൽ സപ്ലേ നടക്കുന്നതിനാൽ വില ഇടിയാൻ ഇനിയും സാധ്യതയുണ്ട്. അടുത്ത കുറച്ച് ദിവസത്തിനുള്ളിൽ മോട്ടോറിസ്റ്റുകൾ പെട്രോൾ വില നിരീക്ഷിക്കുന്നത് നന്ന്. അർദ്ധരാത്രി വരെ വില ഇടിയാം.
മെൽബണിൽ നിലവിൽ ശരാശരി പെട്രോൾ വില 1.22 ഡോളറാണ്. കാൻബറയിൽ ശരാശരി വില 1.24 ഡോളറും ഡാർവിനിൽ 1.27 ഡോളറും ഹൊബാർട്ടിൽ 1.33 ഡോളറും അഡലെയ്ഡിൽ 1.16 ഡോളറും ആണ് ഇപ്പോൾ പെട്രോൾ വില. ഇൻഡിപെന്റന്റ് സർവീസ് സ്‌റ്റേഷനുകളുള്ളതിനാൽ സിഡ്‌നിയിലും മെൽബണിലും താരതമ്യേന വില കുറവാണ്. ഇതിനു മുമ്പ് ക്രിസ്മസിന് പെട്രോൾ വില 1 ഡോളറിൽ താഴെയായത് 2005 ലായിരുന്നു.