- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹനാഥനെ തിരക്കി വീട്ടിലെത്തി; യുവതിയെ കണ്ടപാടെ വാതിൽ കൊട്ടിയടച്ചു വീട്ടുകാർ; തിരിച്ചുപോരും വഴി തുറന്നുകിടന്ന ഓഫീസ് മുറിയിൽ പ്രവേശിച്ച് കതകടച്ചു; മേശപ്പുറത്ത് കയറിനിന്ന് ചുരിദാർ ഷാളിന്റെ ഒരറ്റം കഴുത്തിലും മറ്റേയറ്റം ഫാനിലും കുരുക്കി ജീവനൊടുക്കി; പിറവത്തെ പെട്രോൾ പമ്പു ജീവനക്കാരിയുടെ ആത്മഹത്യയിൽ ഞെട്ടി നാട്ടുകാർ
പിറവം: വീട്ടിലെത്തിയത് ഗൃഹനാഥനെത്തിരക്കി. കണ്ടപാടെ വീട്ടുകാർ വാതിൽ കൊട്ടിയടച്ചു. തിരിച്ചുപോരും വഴി തുറന്നു കിടന്ന ഓഫീസ് മുറിയിൽ പ്രവേശിച്ച് കതകടച്ചു. പിന്നീട് മേശപ്പുറത്ത് കയറി നിന്ന് ചുരിദാർ ഷാളിന്റെ ഒരറ്റം കഴുത്തിലും മറ്റെ അറ്റം ഫാനിലും കുരുക്കി. പിന്നെ കാര്യമായ ഭാവവ്യത്യാസമില്ലാതെ ആരെയോ പ്രതീക്ഷിച്ചെന്നപോലെ 40 മിനിട്ടിലേറെ കാത്തുനിൽപ്പ്. ഒടുവിൽ മേശപ്പുറത്തുനിന്നും താഴേക്ക് ചാടി. നിമിഷങ്ങൾക്കുള്ളിൽ ശരീരം നിശ്ചലം. പെട്രോൾ പമ്പു ജീവനക്കാരിയായ പിറവം ന്യൂബസാറിനു സമീപം മൂഴിക്കപ്പറമ്പിൽ സുരേഷിന്റെ ഭാര്യ വിനീത (40)യുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പൊലീസ് നൽകുന്ന വിവരണം ഇങ്ങനെയാണ്: വീട്ടിലെയും ചേർന്നുള്ള ഓഫീസിലെയും സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മരണവും തൊട്ടുമുമ്പ് നടന്ന സംഭവങ്ങളും സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽനിന്ന് ഇരുന്നൂറു മീറ്റർ അകലെയുള്ള സ്ഥാപനത്തിലാണ് വിനീത തൂങ്ങി മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ ഈ സ്ഥാപനത്തിന്റെ പുറത്തെത്തിയ യുവത
പിറവം: വീട്ടിലെത്തിയത് ഗൃഹനാഥനെത്തിരക്കി. കണ്ടപാടെ വീട്ടുകാർ വാതിൽ കൊട്ടിയടച്ചു. തിരിച്ചുപോരും വഴി തുറന്നു കിടന്ന ഓഫീസ് മുറിയിൽ പ്രവേശിച്ച് കതകടച്ചു. പിന്നീട് മേശപ്പുറത്ത് കയറി നിന്ന് ചുരിദാർ ഷാളിന്റെ ഒരറ്റം കഴുത്തിലും മറ്റെ അറ്റം ഫാനിലും കുരുക്കി. പിന്നെ കാര്യമായ ഭാവവ്യത്യാസമില്ലാതെ ആരെയോ പ്രതീക്ഷിച്ചെന്നപോലെ 40 മിനിട്ടിലേറെ കാത്തുനിൽപ്പ്. ഒടുവിൽ മേശപ്പുറത്തുനിന്നും താഴേക്ക് ചാടി. നിമിഷങ്ങൾക്കുള്ളിൽ ശരീരം നിശ്ചലം. പെട്രോൾ പമ്പു ജീവനക്കാരിയായ പിറവം ന്യൂബസാറിനു സമീപം മൂഴിക്കപ്പറമ്പിൽ സുരേഷിന്റെ ഭാര്യ വിനീത (40)യുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് പൊലീസ് നൽകുന്ന വിവരണം ഇങ്ങനെയാണ്:
വീട്ടിലെയും ചേർന്നുള്ള ഓഫീസിലെയും സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് മരണവും തൊട്ടുമുമ്പ് നടന്ന സംഭവങ്ങളും സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽനിന്ന് ഇരുന്നൂറു മീറ്റർ അകലെയുള്ള സ്ഥാപനത്തിലാണ് വിനീത തൂങ്ങി മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ ഈ സ്ഥാപനത്തിന്റെ പുറത്തെത്തിയ യുവതി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ സിസി. ടിവിയിൽ നിന്നു പൊലീസിന് ലഭിച്ചിട്ടുണ്ട്.
കിടങ്ങയത്ത് ജെയിൻ ജോസഫിന്റെ വീടിനോട്‌ചേർന്നുള്ള ഔട്ട് ഹൗസിലെ മുറിയിലാണ് യുവതി ജീവനൊടുക്കിയത്. ടിപ്പർലോറികളും മണ്ണുമാന്തി യന്ത്രങ്ങളും വാടകയ്ക്കു നൽകുന്ന കിടങ്ങയത്ത് ബ്രോസ് എന്ന പേരിലുള്ള സ്ഥാപത്തിന്റെ ഓഫീസാണ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉജെയിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിനീതയുടെ ആത്മഹത്യാ ക്കുറിപ്പിൽ ഇയാൾക്കെതിരേ പരാമർശമുള്ളതായി എസ്.ഐ കെ കെ വിജയൻ പറഞ്ഞു. പുലർച്ചെ ആത്മഹത്യ നീക്കം പരാജയപ്പെട്ടതിനേത്തുടർന്ന് മടങ്ങിയ വനിത രാവിലെ ഒൻപതിന് ജെയിനെ അന്വേഷിച്ച് ഓഫീസിന് സമീപത്തെ വീട്ടിലെത്തി.
ഇവരെ കണ്ടപാടെ വീട്ടുകാർ വാതിലടച്ചു. ജെയിനുമായി ഉണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലി ഇവർ വീട്ടുകാരുടെ കണ്ണിലെ കരടായി മാറിയിരുന്നു. വാതിലടച്ചാൽ വിനീത സ്ഥലം വിടുമെന്നായിരുന്നു വീട്ടുകാരുടെ ധാരണ. എന്നാൽ വിനിത നേരെ തുറന്നു കിടന്ന ഓഫീസിൽ കയറി കതകടയ്ക്കുകയായിരുന്നു. ഉടൻ തന്നെ ജെയിന്റെ ബന്ധുക്കൾ വിവരം വീട്ടിൽ അറിയിച്ചെങ്കിലും അവരെത്തും മുമ്പേ വിനീത ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
മൂവാറ്റുപുഴ സി ഐ സി ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം മൃതദേഹം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. ആർഡിഒ സ്ഥലത്ത് എത്തണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് മൂവാറ്റുപുഴ തഹസിൽദാർ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശപത്രിയിലേക്ക് അയച്ചു. ഓഫീസിലെ സിസി. ടി.വി. ദൃശ്യങ്ങളും സൈബർസെൽ ശേഖരിച്ചിട്ടുണ്ട്.
വിനീതയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും. മക്കൾ: അതുൽ (പെരുവ ഐ.ടി.ഐ.), അശ്വിൻ (നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), അതുല്യ (എം.കെ.എം. െഹെസ്‌കൂൾ, പിറവം). പിറവം മുൻസിപ്പൽ ചെയർമാൻ സാബു കെ ജോർജ്ജിനെതിരെ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ജയിൻ ജോസഫ്. ഭാര്യയും കുട്ടികളുമുള്ള ഇയാളും മൂന്ന് കുടികളുടെ മാതാവായ വിനീതയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് ആത്മഹത്യ കുറിപ്പിൽ നിന്നും വ്യക്തമാവുന്നതെന്നും ഇതേ കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുന്നതായും എസ് ഐ അറിയിച്ചു.