- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പിൽ സംഘമായെത്തും; 1000രൂപ നൽകി 100 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെടും; മറ്റൊരാൾ 1000രൂപയ്ക്ക് ചില്ലറയും തേടും; ആശയക്കുഴപ്പമുണ്ടാക്കി 1000 നൽകി 1900രൂപയുമായി സ്ഥലം വിടും; വമ്പൻ ബുദ്ധിയിലെ കുഞ്ഞൻ മോഷണങ്ങളുടെ കള്ളി പുറത്തായത് ഇങ്ങനെ
കോതമംഗലം:എ ടി എം തട്ടിപ്പിന്റെ ഞെട്ടൽ മാറുംമുമ്പേ സംസ്ഥന വ്യാപകമായി പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇന്നലെ ഊന്നുകല്ലിൽ പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ച മൂന്നംഗ സംഘം പടിയിലായതോടെയാണ് ഇതു സംമ്പന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.ഇടുക്കി പുതുപ്പറമ്പിൽ വീട്ടിൽ നാഗരാജ്( 37),തമിഴ്‌നാട് തേനി ഉത്തമപാളയം 42/2-ൽ ഗണപതി (26)മധുര ഉസലാം പെട്ടി അയ്യൻ കോവിൽ ശിവകാമിഭവനിൽ പ്രഭു (38) എന്നിവരെയാണ് ഊന്നുകൽ പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയ കേസ്സിൽ പിടിയിലായിട്ടുള്ളത്. തട്ടിപ്പിന് ശേഷം ഇടുക്കി ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ ഊന്നുകൽ എസ് ഐ ബിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിൻതുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീ.പാതയിലെ വില്ലാഞ്ചിറ ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.തട്ടിപ്പ് സംഘം പമ്പിൽ നിന്നും പുറപ്പെട്ട ഉടൻ ജീവനക്കാൻ കണക്ക് നോക്കിയപ്പോൾ ആയിരം രുപയുടെ കുറവ് കണ്ടെത്തുകയും ഉടൻ വിവരം പൊലീസിലറിയിക്കുകയും ചെയ്തതാണ് മൂവർസംഘം കുടുങ്ങാൻ
കോതമംഗലം:എ ടി എം തട്ടിപ്പിന്റെ ഞെട്ടൽ മാറുംമുമ്പേ സംസ്ഥന വ്യാപകമായി പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്.
ഇന്നലെ ഊന്നുകല്ലിൽ പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ച മൂന്നംഗ സംഘം പടിയിലായതോടെയാണ് ഇതു സംമ്പന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്.ഇടുക്കി പുതുപ്പറമ്പിൽ വീട്ടിൽ നാഗരാജ്( 37),തമിഴ്‌നാട് തേനി ഉത്തമപാളയം 42/2-ൽ ഗണപതി (26)മധുര ഉസലാം പെട്ടി അയ്യൻ കോവിൽ ശിവകാമിഭവനിൽ പ്രഭു (38) എന്നിവരെയാണ് ഊന്നുകൽ പെട്രോൾ പമ്പിൽ നിന്നും പണം തട്ടിയ കേസ്സിൽ പിടിയിലായിട്ടുള്ളത്.
തട്ടിപ്പിന് ശേഷം ഇടുക്കി ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ ഊന്നുകൽ എസ് ഐ ബിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിൻതുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീ.പാതയിലെ വില്ലാഞ്ചിറ ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.തട്ടിപ്പ് സംഘം പമ്പിൽ നിന്നും പുറപ്പെട്ട ഉടൻ ജീവനക്കാൻ കണക്ക് നോക്കിയപ്പോൾ ആയിരം രുപയുടെ കുറവ് കണ്ടെത്തുകയും ഉടൻ വിവരം പൊലീസിലറിയിക്കുകയും ചെയ്തതാണ് മൂവർസംഘം കുടുങ്ങാൻകാരണം.
തിരക്കേറിയ സമയത്താണ് ഇവർ തട്ടിപ്പ് നടത്തുന്നത്.കാറിലെത്തുന്ന സംഘം 100 രൂപക്ക് പെട്രോൾ ആവശ്യപ്പെടും.തുടർന്ന് 1000- ത്തിന്റെ നോട്ട് നൽകും .പമ്പിലെ ജീവനക്കാരൻ(ജീവനക്കാരി)ഇതിന്റെ ബാക്കി എണ്ണിതിട്ടപ്പെടുത്തി നൽകുന്നതിന് മുമ്പായി സംഘത്തിലെ രണ്ടാമൻ ഇയാളോട് ആയിരം രൂപയുടെ ചെയിഞ്ചും ആവശ്യപ്പെടും.ഇതുകൂടി പരിഗണിച്ച് ജീനവക്കാരൻ 1900 രൂപ ബാഗിൽ നിന്നും നൽകും.പെട്രോളടിക്കാൻ ആവശ്യപ്പെടുന്ന ആൾ ഈ സമയം ആയിരം രൂപ നൽകും .എന്നാൽ ചെയിഞ്ച് ആവശ്യപ്പെടുന്ന ആൾ തുക നൽകില്ല.തിരക്കിനിടയിൽ ജീവനക്കാരന്റെ ശ്രദ്ധമാറുന്നതോടെ ഇവർ ഇവിടെ നിന്ന് കടക്കുകയും ചെയ്യും.
ദിവസം ശരാശരി അഞ്ച് പമ്പുകളിലെങ്കിലും ഈ സംഘം ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.നഷ്ടപ്പെടുന്നത് ചെറിയ തുകളായതിനാൽ പമ്പ് അധികൃതർ പരാതിപ്പെടാത്തതാണ് വർഷങ്ങളോളം തട്ടിപ്പ് തുടരുന്നതിന് ഇവർക്ക് സഹായകമായ പ്രധാന ഘടകം.ഇവരുടെ തട്ടിപ്പിന്റെ പ്രധാന ബലിയാടുകൾ അത്താഴപട്ടിണിക്കാരായ പമ്പ് ജീവനക്കാരാണെന്നതാണ് ഏറെ വേദനാജനകം.വൈകുന്നേരം ക്ലോസ്സ് ചെയ്ത് ഉടമക്ക് കണക്കുകൊടുക്കാനൊരുങ്ങുമ്പോഴാണ് മിക്കപ്പോഴും പണത്തിന്റെ കുറവ് ഈ പാവങ്ങൾ മനസ്സിലാക്കുന്നത്.
പണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം പമ്പുടമ ജീവനക്കാരന്റെ മേൽചാരി അവന്റെ പേരിൽ അത്രയും തുകപറ്റെഴുതുയും ചെയ്യും.തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജീനവക്കാരെ പുറത്താക്കുന്ന പതിവും പമ്പുടമകൾക്കുണ്ട്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നിരവധി ജീവനക്കാർ ഇടുക്കി-എറണാകുളം ജില്ലകളിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.