- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി വിദേശ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സും പ്രധാന്യവും ഉയർത്തിയെന്ന് ഭൂരിപക്ഷം പേരും; പാക്കിസ്ഥാൻ നയം അമ്പേ പാളി; ബിജെപി സർക്കാരിന്റെ വിദേശ നയത്തെ കുറിച്ചുള്ള അഭിപ്രായ സർവേ സൂചിപ്പിക്കുന്നത്
അധികാരത്തിലേറിയതുമുതൽ ലോകം ചർച്ച ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെക്കുറിച്ചാണ്. ഓരോ രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പറന്നുനടക്കുന്ന മോദി വിദേശ രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സും പ്രസക്തിയും ഏറെ വർധിപ്പിച്ചുവെന്ന് കരുതുന്നവരാണേറെ. ഇന്ത്യയെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേയും മോദിയുടെ വിദേശ നയത്തെ പ്രകീർത്തിക്കുന്നു. വിദേശരാജ്യങ്ങൾക്കിടെ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കാൻ മോദിയുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു. മോദിയുടെ നയത്തിൽ ഇന്ത്യക്കാർക്ക് വിയോജിപ്പുള്ളത് പാക്കിസ്ഥാന്റെ കാര്യത്തിൽ മാത്രമാണ്. പഠാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സർവേയിൽ, പാക്കിസ്ഥാനോടുള്ള മോദിയുടെ അയഞ്ഞ സമീപനമാണ് ഭൂരിപക്ഷം പേർക്കും എതിരഭിപ്രായമുല്‌ള കാര്യം. ഏപ്രിൽ ഏഴിനും മെയ് 24-നും ഇടയ്്ക്ക് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായാണ് സർവേ സംഘടിപ്പിച്ചത്. മോദിയുടെ പാക്കിസ്ഥാൻ നയത്തോട് യോജിപ്പുള്ളവർ 22 ശതമാന
അധികാരത്തിലേറിയതുമുതൽ ലോകം ചർച്ച ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെക്കുറിച്ചാണ്. ഓരോ രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേയ്ക്ക് പറന്നുനടക്കുന്ന മോദി വിദേശ രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സും പ്രസക്തിയും ഏറെ വർധിപ്പിച്ചുവെന്ന് കരുതുന്നവരാണേറെ.
ഇന്ത്യയെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേയും മോദിയുടെ വിദേശ നയത്തെ പ്രകീർത്തിക്കുന്നു. വിദേശരാജ്യങ്ങൾക്കിടെ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കാൻ മോദിയുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ടെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.
മോദിയുടെ നയത്തിൽ ഇന്ത്യക്കാർക്ക് വിയോജിപ്പുള്ളത് പാക്കിസ്ഥാന്റെ കാര്യത്തിൽ മാത്രമാണ്. പഠാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സർവേയിൽ, പാക്കിസ്ഥാനോടുള്ള മോദിയുടെ അയഞ്ഞ സമീപനമാണ് ഭൂരിപക്ഷം പേർക്കും എതിരഭിപ്രായമുല്‌ള കാര്യം.
ഏപ്രിൽ ഏഴിനും മെയ് 24-നും ഇടയ്്ക്ക് ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായാണ് സർവേ സംഘടിപ്പിച്ചത്. മോദിയുടെ പാക്കിസ്ഥാൻ നയത്തോട് യോജിപ്പുള്ളവർ 22 ശതമാനം മാത്രമാണ്. എന്നാൽ, 10 വർഷം മുമ്പുള്ളതിനെക്കാൾ ഇന്ത്യയുടെ പ്രസക്തി വിദേശ രാജ്യങ്ങൾക്കിടെ വർധിച്ചുവെന്ന് സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടുപേരും കരുതുന്നു.
നാല് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചാണ് സർവേ ചോദി്ചിരുന്നത്. അമേരിക്ക, റഷ്യ, പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം. അമേരിക്കയുമായുള്ള സൗഹൃദത്തെ 54 ശതമാനം പേരും അനുകൂലിച്ചു. 15 ശതമാനം പേർ മാത്രമാണ് അതിനെ എതിർത്തത്. എന്നാൽ, പാക്കിസ്ഥാനോടുള്ള സമീപനം മാറ്റേണ്ട സമയം അതിക്രമിച്ചവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. 50 ശതമാനം പേരും പാക്കിസ്ഥാനുമായുള്ള ഇപ്പോഴത്തെ ബന്ധത്തെ എതിർക്കുമ്പോൾ, 22 ശതമാനം പേർ മാത്രമാണ് അതിനെ അനുകൂലിച്ചത്.
ഭീകരവാദത്തെ ചെറുക്കാൻ സൈനികനീക്കമാണ് നല്ലതെന്ന് 62 ശതമാനം പേരും കരുതുന്നു. എന്നാൽ, അമേരിക്കയിൽ നടന്ന സമാനമായ സർവേയിൽ 47 ശതമാനം മാത്രമാണ് ഭീകരതയ്‌ക്കെതിരെ സൈനിക നടപടിയെ അനുകൂലിച്ചത്. പ്രതിരോധത്തിനുവേണ്ടി കൂടുതൽ തുക ചെലവിടുന്നതിനെയും ഇന്ത്യക്കാർ അനുകൂലിക്കുന്നു. 63 ശതമാനം പേർക്കും ഇതൊരു ചെലവല്ലെന്ന അഭിപ്രായമാണുള്ളത്.