തിരുവനന്തപുരം. മഞ്ചേരി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുൾ സലാം ഓവുങ്കൽ എന്ന ഒഎംഎ സലാം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികൾ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെൻഷൻ ഉത്തരവ് എത്തിയപ്പോഴാണ് അടുത്തിരുന്ന ജോലി ചെയ്യുന്ന സഹപ്രവർത്തകൻ പോലും അറിയുന്നത്. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നടപടി എടുത്തിരിക്കുന്നത്. ചിരിച്ചു കൊണ്ട് ഓഫീസിൽ എത്തിയിരുന്ന ഒ എം എ സലാം പലപ്പോഴും ദീർഘ അവധിയിൽ പോകാറുണ്ടായിരുന്നു.

സഹ പ്രവർത്തകർ ചോദിക്കുമ്പോൾ അതിന് വിശ്വസനായമായ കഥകൾ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. തങ്ങൾക്കിടയിൽ ഇഴുകി നടക്കുന്ന ഒരു ഉദ്യോഗസ്ഥനെ അവിശ്വസിക്കാനും മഞ്ചേരി കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥർക്ക് കഴിയുമായിരുന്നില്ല. കെ എസ് ഇ ബി യുടെ മഞ്ചേരി റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സർവ്വീസിൽ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷൻ പിന്നിട്ട് സീനിയർ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തിൽ ഗസ്റ്റഡ് പദവിയിൽ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാർ പറയുന്നു.

200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങൾക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവർത്തകർക്ക് വിശ്വസിക്കാനാവുന്നില്ല. നേരത്തെ തന്നെ സലാം അന്വേഷണ ഏജൻസികളുടെ നിരീക്ഷത്തിലായിരുന്നുവെന്നാണ് ലഭിക്കുന്നവിവരം. വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയർമാനാണ് ഒഎംഎ സലാം എന്ന് സഹ പ്രവർത്തകർ അറിയാത്തത് അന്വേഷണ ഏജൻസികളിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും .

ആവശ്യമായ അനുമതികൾ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമാണ് നടപടി എടുക്കാൻ കെ എസ് ഇ ബി യെ പ്രേരിപ്പിച്ചത് . ഇ ഡി യിൽ നിന്നും മറ്റു കേന്ദ്ര ഏജൻസികളിൽ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് കെ.എസ് ഇ ബിയുടെ ആലോചന സർവ്വീസിലിരിക്കെയുള്ള രാഷ്ട്രീയ പ്രവർത്തനം , കേന്ദ്ര ഏജൻസികൾ സംശയിക്കുന്ന സംഘടനയുടെ ഭാരവാഹി ,വിദേശ നാണയ വിനിയ ചട്ടലംഘനം , രാജ്യതാൽപര്യത്തിനെതിരായുള്ള നീക്കങ്ങൾ ഇതിലൊക്കെ തന്നെ അന്വേഷണ ഏജൻസികൾ വ്യക്തത വരുത്തുന്നതോടെ സർവ്വീസ് ചട്ട നിയമം അനുസരിച്ച് കെ.എസ് സിബി തുടർ നടപടിയിലേക്ക് പോകും.

സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർക്കാരിന്റെ മുൻ കൂർ അനുമതി വാങ്ങാതെ സന്ദർശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച് പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളിൽ പോയെന്നും എൻ ഐ എ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം പോപ്പുലർ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു.. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരളത്തിൽ ദേശീയ കൗൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടന്നത്.

ചെന്നൈയിൽ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും വരെ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും റെയ്ഡിന് കാരണമായെന്ന് കരുതുന്നു.. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും റെയ്ഡിന് പിന്നിലുണ്ടെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാ മിന് പുറമെ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോന നടത്തിയിരുന്നു.

കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തിയത്. തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലർഫ്രണ്ട് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. . പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ എം അബ്ദുറഹ്മാൻ, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്എച്ച് നേതാക്കളുമായി തുർക്കി തലസ്ഥാനമായ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലർ ഫ്രണ്ട് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.2018 ഒക്ടോബർ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിൻ, വൈസ് പ്രസിഡന്റ് ഹുസൈൻ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.

തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാന്റെ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളിൽ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകൾക്ക് ഐഎച്ച്എച്ച് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നാണ് ആരോപണം.അതേസമയം ഐഎച്ച്എച്ച് ഒരു സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയെ വിവാദമാക്കുന്നത് എർദോഗാൻ വിരുദ്ധ രാഷ്ട്രീയ ചേരിയാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചിരുന്നു.. തുർക്കി സന്ദർശന വേളയിൽ അവിടത്തെ ജീവകാരുണ്യ സംഘടനയുടെ ഓഫീസ് സന്ദർശിക്കുകയാണ് ചെയ്തതെന്ന് കൂടിക്കാഴ്ച നടത്തിയവരിലൊരാളായ ഇ.എം അബ്ദുറഹ്മാൻ വെളിപ്പെടുത്തിയിരുന്നു.

'കൂടിക്കാഴ്ച അനാവശ്യ വിവാദമാക്കുകയാണ്. തുർക്കിയിലെ ഏഷ്യാ മിഡിൽ ഈസ്റ്റ് ഫോറം വിളിച്ചു ചേർത്ത ഫലസ്തീൻ കോൺഫൻസിൽ പങ്കെടുക്കാനാണ് തുർക്കിയിൽ പോയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ഐഎച്ച്എച്ച് പ്രതിനിധികൾ ഓഫീസ് സന്ദർശിക്കാൻ ക്ഷണിക്കുകയാണ് ചെയ്തത്. നടന്നത് സുഹൃദ് സന്ദർശനം മാത്രമാണ്. ഈ സംഘടനയെ ഭീകര മുദ്രചാർത്തി നിരോധിച്ചത് ഇസ്രയേലാണ്. ഗസ്സയിലെ പോരാളികളെ ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇസ്രയേൽ ഭീകര സംഘടനയാക്കി ചിത്രീകരിച്ചത്.

നോഡിക് മോണിറ്റർ എന്ന പേരിൽ നോർവെയിലെ ഒരു ന്യൂസ് പോർട്ടലിലാണ് ഈ വാർത്ത ആദ്യം വന്നത്. ഇന്ത്യലിൽ ഇത് ഏറ്റുപിടിക്കുന്നത് ആർഎസ്എസാണ്' - പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ വിശദീകരിച്ചിരുന്നു.