- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫൈസർ വാക്സിൻ എടുത്ത ശേഷം വേച്ചു വേച്ചു നടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ വൈറൽ; വാക്സിൻ വിരുദ്ധരുടെ പ്രധാന പ്രചാരണമായി മാറുമ്പോൾ ചെറുപ്പക്കാർ വാക്സിൻ എടുക്കാൻ മടിക്കുന്നു
ലണ്ടൻ: അടുക്കളയിൽ വേച്ചുവിറച്ചു കുഴഞ്ഞുവീഴുന്ന ഒരു 34 കാരിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 4.7 മില്ല്യൺ ഫോളോവർമാരുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയിൽ പറയുന്നത് ഫൈസർ വാക്സിൻ എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയൽ ഉണ്ടായതെന്നാണ്. ഇതിന്റെ തുടർച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയിൽ, ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഇവരുടെ കാലുകൾ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്.
ജൂൺ 29 ന് ഫൈസർ വാക്സിൻ രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോർജിയ-റോസ് സെഗാൽ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളർച്ചയും നാഢീസംബനധമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത്. വാക്സിനു മുൻപ് തികച്ചും ആരോഗ്യവതിയായിരുന്ന ഇവർക്ക് ഇപ്പോൾ നേരാംവണ്ണം നടക്കാൻ പോലുമാകുന്നില്ല എന്നും പറയുന്നു. ഏതായാലും ഈ വീഡിയോ നിരവധി ചെറുപ്പക്കാരെ വാക്സിൻ എടുക്കുന്നതിൽ നിന്നും തടയുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
ഒരു ലക്ഷത്തിലധികം ലൈക്കുകൾ വാരിക്കൂട്ടിയ ഈ വീഡിയോ വാക്സിൻ സംബന്ധമായ ഒരു ചർച്ചയ്ക്കും വഴിതെളിച്ചിരിക്കുകയാണ്. വാക്സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്ക പോസ്റ്റിനടിയിലെ കമന്റ് കോളത്തിൽ പലരും പങ്കുവയ്ക്കുന്നുമുണ്ട്. ജോർജിയയുടെ അവസ്ഥ വളരെ വിരളമാണെങ്കിലും ഇപ്പോൾ അവർ അനുഭവിക്കുന്ന പാർശ്വഫലം അംഗീകരിക്കപ്പെട്ട ഒന്നായതിനാൽ ഇൻസ്റ്റാഗ്രാം വീഡിയോ നീക്കം ചെയ്യുന്നുമില്ല. അടുത്തയിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ചെറുപ്പക്കാർക്കിടയിൽ കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. അതേസമയം വാക്സിൻ എടുക്കുന്നവരുടെ എണ്ണം ഈ വിഭാഗത്തിൽ കുറഞ്ഞുവരുന്നതായും കാണുന്നു.
എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് 18 മുതൽ 29 വരെ ചെറുപ്പക്കാരിൽ ഒരാൾ വീതം ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ല എന്നാണ്. എന്നാൽ, ഈ വിഭാഗക്കാർക്കിടയിൽ രോഗവ്യാപനം ശക്തമാകുന്നുമുണ്ട്. ഈ വീഡിയോയ്ക്ക് കീഴിൽ വന്ന കമന്റുകളിൽ യുവാക്കളുടെ വാക്സിനെ കുറിച്ചുള്ള ആശങ്ക വ്യക്തമാകുന്നുമുണ്ട്. കോവിഡ് വന്നാൽ ഒരുപക്ഷെസുഖപ്പെട്ടേക്കും എന്നാൽ, വാക്സിൻ എടുത്ത് പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തണോ എന്നാണ്. ഒരാൾ ചോദിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭയം മൂലമാണ് താൻ വാക്സിൻ എടുക്കാത്തതെന്ന് മറ്റൊരാൾ പറയുന്നു.
ഏകദേശം 30 ലക്ഷത്തോളം പ്രായപൂർത്തിയായ യുവാക്കൾ ഇനിയും ബ്രിട്ടനിൽ വാക്സിൻ എടുക്കേണ്ടതായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഭീതിദമായ ഈ വീഡിയോ വൈറലാകുന്നത്. ഒമ്പത് ദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടും രോഗാവസ്ഥയിൽ കാര്യമായ പുരോഗതി കാണാത്തതിനാൽ കാലിഫോർണിയയിൽ ആൾട്ടർനേറ്റീവ് മെഡിസിനിൽ ചികിത്സതേടാൻ ഉദ്ദേശിക്കുകയാണ് ജോർജിയ ഇപ്പോൾ. ഇതിനായുള്ള ചെലവുകൾ കണ്ടെത്താൻ ക്രൗഡ് ഫംണ്ടിംഗിനും അവർ ഉദ്ദേശിക്കുന്നു.
മറുനാടന് ഡെസ്ക്