- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രി വീണാ ജോർജുമായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല; ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാൽ സമരം തുടരും; വീണ്ടും ചർച്ചയുണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഒരു ഉറപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ഇന്നത്തെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ പിജി വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുൻപ് ചർച്ച നടത്തിയ പിജി അസോസിയേഷൻ നേതാക്കൾ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കും.
ഒന്നാം വർഷ പിജി പ്രവേശം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്ക്കാൻ നടപടിവേണമെന്നും പിജി വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഒന്നാം വർഷത്തിൽ പ്രവേശനം നടക്കാത്തതിനാൽ അധിക സമയം വിദ്യാർത്ഥികൾക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്‌റ്റൈഫന്റ് തുക വർധിപ്പിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടും സമരം പിൻവലിക്കുന്നില്ലെന്നുമാണ് സർക്കാർ പറയുന്നത്.