- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമ്പയിര് കേസിൽ അറസ്റ്റിലായത് പാലായിലെ മാന്യൻ; സമ്പാദ്യമുണ്ടാക്കിയത് വ്യാജആധാരം കാട്ടി ബാങ്കുകളെ തട്ടിച്ച്; ആളെ പറ്റിക്കാൻ ഗസറ്റിലൂടെ പേരും മാറ്റി; ഫിലപ്പ് ജേക്കബിനെ കർണ്ണാടക പൊലീസ് കുടുക്കിയത് അതിസമർത്ഥമായി
കോട്ടയം: കർണാടകയിലെ ഇരുമ്പയിരു ഖനന- കയറ്റുമതി കേസിൽ കർണാടകപൊലീസ് അറസ്റ്റു ചെയ്തു ബംഗഌരുവിലേക്കു കൊണ്ടു പോയ മലയാളി വ്യവസായി പാലാ വെള്ളാപ്പാട് ചെത്തിപ്പുഴ ഫിലിപ്പ് ജേക്കബ് (41)നിരവധി കേസുകളിൽ പ്രതിയാണ്. കേരളത്തിൽ നിരവധി ബാങ്കുകളെയും വ്യക്തികളെയും കബളിപ്പിച്ച ചരിത്രമുണ്ട്. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന അമലഗിരീസ് എന്ന ഖനന കമ്പന
കോട്ടയം: കർണാടകയിലെ ഇരുമ്പയിരു ഖനന- കയറ്റുമതി കേസിൽ കർണാടകപൊലീസ് അറസ്റ്റു ചെയ്തു ബംഗഌരുവിലേക്കു കൊണ്ടു പോയ മലയാളി വ്യവസായി പാലാ വെള്ളാപ്പാട് ചെത്തിപ്പുഴ ഫിലിപ്പ് ജേക്കബ് (41)നിരവധി കേസുകളിൽ പ്രതിയാണ്. കേരളത്തിൽ നിരവധി ബാങ്കുകളെയും വ്യക്തികളെയും കബളിപ്പിച്ച ചരിത്രമുണ്ട്. ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന അമലഗിരീസ് എന്ന ഖനന കമ്പനിയുപയോഗിച്ചു 200 കോടിയുടെ തട്ടിപ്പു നടത്തിയതായാണു കർണാടകപൊലീസ് പറയുന്നത്.
അതിരമ്പുഴ അമലഗിരി സ്വദേശിയായ ഫിലിപ്പ് ജേക്കബ് ഒരു വർഷം മുമ്പാണു പാലായിലേക്കു താമസം മാറ്റിയത്. തറവാട് സ്ഥിതി ചെയ്യുന്ന അമലഗിരിയെന്ന സ്ഥലപ്പേരാണു തന്റെ കമ്പനിക്കും വീടിനും ഇട്ടിരിക്കുന്നത്. വെള്ളാപ്പാട് ഇയാൾ കൂറ്റൻ വീടു പണിതിട്ടുണ്ട്. ഇയാൾ കുടുംബത്തോടൊപ്പം ഇവിടെ താമസം തുടങ്ങിയിട്ട് ആറുമാസമായതേയുള്ളൂ. അതിനാൽ തൊട്ടയൽക്കാർക്കു പോലും ഇയാളെപ്പറ്റി ഒന്നുമറിഞ്ഞുകൂടാ.
എന്നും പള്ളിയിൽ പോകുന്നതുകൊണ്ടും പള്ളിക്കാര്യങ്ങളിൽ ഇടപെടുന്നതുകൊണ്ടും നാട്ടുകാർക്കു പ്രിയപ്പെട്ടവനാണ് ഫിലിപ്പ് ജേക്കബ്. പാലായിലെ അറിയപ്പെടുന്ന കുടുംബത്തിൽനിന്നാണു വിവാഹം കഴിച്ചിരിക്കുന്നത്. ആറുകുട്ടികളുണ്ട്. ബോബി ജേക്കബ്് എന്നായിരുന്നു പേര്. നിരവധി കേസുകളിൽപെട്ടതു മൂലം ഈ പേരുപയോഗിക്കാൻ വയ്യാതെ വന്നതോടെ ഗസറ്റിൽ പരസ്യം ചെയ്തു പേരുമാറ്റി ഫിലിപ്പ് ജേക്കബ് എന്നാക്കുകയായിരുന്നു.
ഇരുമ്പയിരു ഖനനവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കർണാടകയിൽ ആറു കേസുകളുണ്ട്. കർണാടക ലോകായുക്ത ഇയാൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് കർണാടക പൊലീസ് കൊച്ചിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കൊച്ചി എം ജി റോഡിലെ ഹോട്ടലിലേക്കു വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാര്യമറിയാതെ ഭാര്യയുമായാണ് ഇയാൾ ഹോട്ടലിലെത്തിയത്. ഫിലിപ്പിനു സംശയം തോന്നാതിരിക്കാനായി കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ് കർണാടകപൊലീസ് ഉപയോഗിച്ചിരുന്നത്.
സിബിഐ മുതൽ ലോക്കൽ പൊലീസ് വരെയന്വേഷിക്കുന്ന നിരവധി കേസുകളിൽ പ്രതിയാണിയാൾ. ഡൽഹി, മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു സാമ്പത്തികത്തട്ടിപ്പു നടത്തി നിരവധി കോടികളുടെ സമ്പാദ്യമാണിയാൾക്കുള്ളത്. കേരളത്തിൽ ബോബി ജേക്കബ്, ഡൽഹിയിലും മഹാരാഷ്ട്രയിലും ജെ ഫിലിപ്പ്, കർണാടകയിൽ ആൻഡ്രൂസ് വർഗീസ് എന്നിങ്ങനെ പല പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നത്.
വ്യാജ ആധാരം പണയം വച്ച് ബാങ്കുകളിൽനിന്നു കോടികൾ തട്ടിയതിനു കേരളത്തിൽ നിരവധി കേസുകളുണ്ട്. കോട്ടയത്തെ കാനറാ ബാങ്കിൽനിന്നു ഏഴരക്കോടി രൂപയാണ് തട്ടിയത്്. കേരളത്തിൽ ചെത്തിപ്പുഴ എക്‌സ്‌പോർട്ടിങ് കമ്പനിയുടെ പേരു പറഞ്ഞായിരുന്നു തട്ടിപ്പ്്.ഉന്നത രാഷ്ട്രീ സൗഹൃദങ്ങൾക്ക് ഇയാൾക്കുണ്ടെന്നാണ് സൂചന.